സലാം കാശ്‌മീരിന്‌ ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് പാപ്പനിൽ സുരേഷ്‌ഗോപി അവതരിപ്പിച്ചത്. ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി പോലീസ് കുപ്പായം അണയുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. ചിത്രം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് എന്നാണു ബോക്സോഫീസ് റിപ്പോർട്ടുകൾ പറയുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം അന്നേ ദിവസം 3.16 കോടിയാണ് നേടിയിരുന്നത്. മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വർദ്ധനവും രേഖപ്പെടുത്തി ചിത്രം. 3.87 കോടിയാണ് ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷന്‍. അതായത് രണ്ട് ദിനത്തില്‍ ചിത്രം നേടിയത് 7.03 കോടിയാണ്.സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 1157 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് കേരളത്തില്‍ റിലീസ് ദിനം ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ ഞായറാഴ്ച കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

Leave a Reply
You May Also Like

എൻറെ ചിന്തകൾ മാറ്റിയത് അദ്ദേഹമാണ്. ഭാര്യ ആണെന്ന് കരുതി ഞാൻ അത് ചെയ്തു കൊടുക്കണം എന്നില്ല. വെളിപ്പെടുത്തലുമായി വിദ്യാബാലൻ.

തൻറെ സ്വകാര്യജീവിതം മറ്റുള്ളവർക്ക് മുൻപിൽ പരസ്യപ്പെടുത്താൻ താൽപര്യമില്ലാത്ത സെലിബ്രിറ്റികളിൽ ഒരാളാണ് വിദ്യാബാലൻ. പാലക്കാട് പുത്തൂർ സ്വദേശിയായ വിദ്യ ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്.

‘അങ്ങനെയുള്ള’ രണ്ടു സ്ത്രീകൾ ഒരുമിക്കുന്നതും തങ്ങളുടെ സ്വപ്നം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിക്കുന്നതുമാണ് കഥ(Double XL)

Sanuj Suseelan ബോഡി ഷെയ്‌മിങ് ക്രൂരമായ ഒരു വിനോദമാണ്. ശരീരത്തിന്റെ നിറം, ഭാരം, അംഗവൈകല്യം തുടങ്ങിയ…

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്

ഡോ. കെ. പ്രമോദ്, (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ…

ഓണച്ചിത്രമായി ‘വാതില്‍’, രണ്ടാമത്തെ ടീസർ

ഓണച്ചിത്രമായി ‘വാതില്‍’, രണ്ടാമത്തെ ടീസർ. വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന…