പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു

മലയാളത്തിൻറ്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം പാപ്പൻ ഇരുപത്തിയഞ്ചാം ദിവസം പിന്നിടുമ്പോഴും കേരളത്തിലെ അൻപതോളം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. പ്രതികൂല കാലാവസ്ഥയിൽ റിലീസ് ചെയ്തിട്ടും കേരളത്തിൽ നിന്നു മാത്രം ബംമ്പർ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.

കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് 250 ൽ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തിൽ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.17 ദിവസം പിന്നിട്ടപ്പോൾ തന്നെ പാപ്പൻ വേൾഡ് ബോക്സോഫീസിൽ നിന്നും 40 കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്തിരുന്നു എന്ന കണക്കുൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞയാഴ്ച ചിത്രത്തിൻറ്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റു പോയ വിവരം അണിയറക്കാർ പുറത്ത് വിട്ടിരുന്നു. .റിക്കോർഡ് തുകയ്ക്കാണ് ചിത്രത്തിൻറ്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും. ഇതോടെ ച്ത്രത്തിൻറ്റെ ആകെ ബിസിനസ് 50 കോടി അനായാസം മറികടക്കും.

R J ഷാൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ, പി ആർ ഒ മഞ്ജു ഗോപിനാഥ്.

Leave a Reply
You May Also Like

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

2000 ത്തിന് ശേഷം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ footfalls അഥവാ ടിക്കറ്റ് സെയിൽസ് വന്ന…

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

ചിമ്പുവും ​ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്.…

ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും

പി ആർ ഓ പ്രതീഷ് ശേഖർ ഓരോ അപ്‌ഡേറ്റു കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പാൻ ഇന്ത്യൻ…

‘ഗോഡ് ഫാദർ’ ഇന്ത്യൻ ഭാഷയിൽ റീമേക് ചെയ്‌താൽ മമ്മൂട്ടിയാണ് പെർഫക്റ്റ് എന്ന് അല്ലു അർജുൻ

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്തെ…