Gladwin Sharun Shaji

അഞ്ചാം പാതിരക്കു ശേഷം വന്നിട്ടുള്ള സിനിമകളിൽ ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ഡിമാന്റ് ചെയ്യുന്ന മികച്ച ഒരു ക്രൈം ത്രില്ലർ സിനിമയാണ് പാപ്പൻ. വ്യക്തിപരമായി പറഞ്ഞാൽ അഞ്ചാം പാതിരയെക്കാൾ ഇഷ്ടമായി. പക്ഷേ അതേ പോലെ ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്ന പക്കാ സീറ്റ് എഡ്ജ് ത്രില്ലർ അല്ല. നായകന്റെ ഇമോഷൻസ് പ്രേക്ഷകരുമായി കണക്ട് ചെയ്ത് പോവുന്ന മെമ്മറീസ് മോഡൽ Character – Driven ഇമോഷണൽ ത്രില്ലർ ആണ് പാപ്പൻ. സുരേഷ് ഗോപി ജോഷി കോമ്പോ ആയത് കൊണ്ട് ലേലം, പത്രം, വാഴുന്നോർ മോഡൽ സിനിമയോ കഥാപാത്രമോ അല്ല പ്രതീക്ഷിച്ചത്. പദ്മരാജന്റെ രചനയിൽ വന്ന ഈ തണുത്ത വെളുപ്പാൻ കാലത്തിനു ശേഷം ജോഷി ഒരുക്കുന്ന ക്രൈം ത്രില്ലർ എന്ന രീതിയിൽ ആണ് പാപ്പൻ സിനിമയെ സമീപിച്ചത്
അത് കൊണ്ട് തന്നെ ഞാൻ പൂർണ്ണ സംതൃപ്തൻ ആണ്.

ആദ്യം പറഞ്ഞ പോലത്തെ സിനിമകൾ പ്രതീക്ഷിച്ചവർ ചിലപ്പോൾ സുരേഷ് ഗോപിക്ക് വയ്യ, പഴയ എനർജി ഇല്ല എന്നൊക്ക നെഗറ്റീവ്സ് പറയും. 60 വയസ്സിനു അടുത്ത് പ്രായമുള്ള ഒരുപാട് സംസാരിക്കാത്ത ഒരു കഥാപാത്രം ആണ് അബ്രഹാം മാത്യു മാത്തൻ. അത് കൊണ്ട് തന്നെ വിന്റേജ് സുരേഷ് ഗോപി സ്റ്റൈൽ ഇല്ലാതെ പുതിയൊരു സുരേഷ് ഗോപി ആയി സുരേഷേട്ടൻ തകർത്തിട്ടുണ്ട്. സിനിമ രണ്ടാം പകുതിയോടെ നല്ലോണം ത്രില്ലടുപ്പിക്കുന്നുണ്ട് പ്രത്യേകിച്ച് അവസാനത്തെ 30 മിനിറ്റ്. സുരേഷേട്ടനോടൊപ്പം പല ഇടത്തും നീത പിള്ളയും ഗോകുലും കയ്യടി വാങ്ങുന്നുണ്ട്. വിജയരാഘവനും കൊള്ളാം.

“പിന്നെ ഈ സീരിയൽ കില്ലർസ് എല്ലാം ബൈബിൾ ചുമന്നോണ്ട് നടപ്പല്ലേ.എന്ത് കൊണ്ട് രാമായണവും ഭാഗവതവും വായിക്കുന്ന കില്ലർ ആയിക്കൂടാ.!” ഫിലിം ടീം പറഞ്ഞ പോലെ പടം തുടങ്ങി തീരുന്ന വരെ ഓരോ നിമിഷവും പുതിയ പുതിയ കഥാപാത്രങ്ങൾ വന്നു കൊണ്ടിരിക്കുന്നു. കാസ്റ്റിംഗിൽ പുറത്തു വിടാത്ത കുറച്ചധികം താരങ്ങൾ കൂടി സിനിമയിലുണ്ടാകും. അതൊക്ക ആരാണെന്ന് അറിയുന്നതിന് മുൻപ് പെട്ടന്ന് തന്നെ സിനിമ കാണാൻ നോക്കുക. ജേക്‌സ്‌ ബിജോയ്‌ ഒരുക്കിയ ബിജിഎം സിനിമയെ നല്ലോണം ത്രില്ലടുപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമിന് ശേഷം ത്രില്ലർ പടങ്ങൾക്ക് കിടിലൻ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യാൻ ഒരാളെ കൂടി കിട്ടിയിട്ടുണ്ട്. പാപ്പന്റെ എഴുത്തുകാരൻ ആർ ജെ ഷാൻ മലയാളത്തിലെ നല്ല എഴുത്തുകാർക്കിടയിൽ സ്ഥാനം പിടിക്കും.

ഇങ്ങനൊരു സിനിമ ഒരുക്കിയതിൽ ഏറ്റവും കയ്യടി അർഹിക്കുന്നത് ജോഷി തന്നെ. ന്യൂ ജൻ പിള്ളേര് എടുക്കുന്ന പോലല്ലേ പാപ്പന്റെ മേക്കിങ്. അക്ഷരം തെറ്റാതെ വിളിക്കാം മാസ്റ്റർ ക്രാഫ്റ്റ് മാൻ എന്ന്. 6 പതിറ്റാണ്ടുകളിൽ സിനിമ ഡയറക്റ്റ് ചെയ്ത് വിജയം ഉണ്ടാക്കുന്ന മലയാളത്തിലെ ആദ്യ ഡയറക്ടർ എന്ന നേട്ടം ഇനി ജോഷിക്ക് സ്വന്തം. ഈ വർഷത്തെ ഹിറ്റ്‌ ലിസ്റ്റിൽ പാപ്പൻ ഉറപ്പായും ഉണ്ടാകും. കോൺഫിഡൻസിന്റെ പുറത്തു പറയുന്നതാണെന്ന് കൂട്ടിക്കോ.! പാപ്പൻ നിരാശപ്പെടുത്തില്ല.!

Leave a Reply
You May Also Like

പാച്ചുവിലെ ഹിന്ദി ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ‘സൂപ്പർസ്റ്റാർ’ രചയിതാവ് വരുൺ ഗ്രോവർ

പാച്ചുവിലെ ഹിന്ദി ഗാനത്തെ പ്രശംസിച്ച് ബോളിവുഡ് ‘സൂപ്പർസ്റ്റാർ’ രചയിതാവ് വരുൺ ഗ്രോവർ ഫഹദ് ഫാസിലിനെ നായകനാക്കി…

അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകർക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്ക്യൂ ഓപ്പറേഷൻ കേട്ട് കേൾവി മാത്രമായിരുന്നു

Bineesh K Achuthan ഒരു കമാണ്ടോ ഓപറേഷൻ അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം…

അങ്ങനെ ഒടുവിൽ അത് സംഭവിക്കുന്നു

ധനുഷും, ഐശ്വര്യ രജനികാന്തും വേർപിരിയുന്നു… കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു

മലയാളത്തിലെ ഓവർറേറ്റഡ് ‘അന്ധ’ കഥാപാത്രമാണോ കലാഭവൻ മണിയുടെത്

മലയാളത്തിലെ ഓവർറേറ്റഡ് ‘അന്ധ’ കഥാപാത്രമാണ് കലാഭവൻ മണിയുടെ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലേത്…