ഡയറക്ടർ എന്ന നിലയിൽ നൂറു ചിത്രങ്ങൾ പൂർത്തിയാക്കണം, അതിന് വേണ്ടി സിനിമയിൽ ഇപ്പോഴും തുടരുന്നു’..ഇത് പ്രിയദർശൻ ഈ അടുത്ത് പറഞ്ഞതാണ്. അതായത് നൂറു ചിത്രങ്ങൾ സംവിധാനം ചെയ്യുക എന്നത് എവറസ്റ്റ്‌ കീഴടക്കുന്നതിനു തുല്യമാണ്.ചില്ലറക്കാർക്കൊന്നും ഇങ്ങനെ ഒരു നാഴികകല്ല് പിന്നിടാൻ കഴിയില്ല.ഈ ഒരു നമ്പറിൽ എത്തിയത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. അതിൽ രണ്ടു പേര് നമ്മുടെ ഐ വി ശശിസാറും ശശികുമാർ സാറുമാണ്. ഏറ്റവും കൂടുതൽ (150 +) ചെയ്തത് തെലുങ്കിലെ ലെജൻഡ് ഡയറക്ടർ ദാസരി നാരായണറാവുവാണ്.ഇനി തമിഴിലെ കാര്യം നോക്കിയാൽ അത് ഇയക്കുണർ ശിഖരം എന്നറിയപ്പെടുന്ന കെ ബാലചന്ദറും.

തന്റെ നൂറാമത് ചിത്രം റൊമാന്റിക് – ഫാമിലി ഡ്രാമയാക്കിയാണ് ബാലചന്ദർ എടുത്തത്. ചിത്രം പാർത്താലേ പരവസം. മാധവനും സിമ്രാനും ജോഡികളായി. സ്നേഹയാണ്‌ മറ്റൊരു നായികയായത്. കൂടാതെ ഡാൻസർ എന്ന നിലയിൽ നിന്നും നടനിലേക്ക് മാറുവാൻ ലോറൻസിനും ഈ ചിത്രത്തിൽ ഡയറക്ടർ അവസരമൊരുക്കി.എ ആർ റഹ്മാൻ ഡ്യുയറ്റിനു ശേഷം ബാലചന്ദറുമായി ഒന്നിച്ചു. പാട്ടുകളെല്ലാം കേൾക്കാൻ ഇമ്പമുള്ളതായിരുന്നു.ഇതിൽ ബൽറാം പാടിയ നീ താൻ എൻ ദേശീയഗീതം രഞ്ചനാ എന്ന ഗാനം മികച്ചു നിന്നു.

തന്റെ ശിഷ്യൻമാരായ രജനി – കമൽ ദ്വയങ്ങളെ ഈ പടത്തിൽ ഗസ്റ്റ്‌ റോളിൽ കൊണ്ടുവരാൻ ബാലചന്ദർ ആഗ്രഹിച്ചിരുന്നു. പക്ഷേ കമൽ മാത്രമാണ് ക്ലൈമാക്സ്‌ പോർഷനിൽ ഗസ്റ്റ്‌ ആയി വന്നത്.2001 ദീപാവലിക്ക് ആളവന്താൻ, ഷാജഹാൻ, നന്ദ, കാശി എന്നീ പടങ്ങളുടെ കൂടെയാണ് ഈ ചിത്രം റിലീസ് ആയത്. മികച്ചൊരു എന്റർടൈൻനർ ആവുമെന്ന് റിലീസിനു മുൻപ് സംവിധായകൻ പ്രേക്ഷകർക്ക് വാക്കുനൽകി. 100 മത്തെ പടം എന്നതിനാൽ ഓഡിയൻസിനും വലിയ പ്രതീക്ഷയായി.പക്ഷേ ചിത്രം ബോക്സോഫീസിൽ തകർന്നു. ചിത്രത്തിന്റ പരാജയത്തിനു കാരണം നായകനും നായികയുമായിരുന്നു എന്നും പുതുമുഖങ്ങളെ വച്ചു ചെയ്യേണ്ടതായിരുന്നു എന്നും മുൻപ് 99 ചിത്രം സംവിധാനം ചെയ്ത് എക്സ്പീരിയൻസുള്ള ബാലചന്ദർ തന്റെ 100 മത് ചിത്രത്തെ പറ്റി പിന്നീട് പറയുകയുമുണ്ടായി.

Leave a Reply
You May Also Like

മികച്ച രീതിയിൽ എഴുതപ്പെട്ട തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ റിയാലിസ്‌റ്റിക്ക് ക്രൈം ഡ്രാമയുടെ കാതൽ

ടു കാച്ച് എ കില്ലർ Vani Jayate വളരെ ഇന്റെൻസ് ആയ ഒരു ത്രില്ലർ ആണ്.…

കേരളത്തിൽ മാത്രം ഇൻഡസ്ട്രിയൽ ഹിറ്റാവാതെ പോയ സിനിമ കൂടിയാണ് ബാഹുബലി 2, കാരണമുണ്ട്

Gladwin Sharun Shaji ഇന്നും ഫാൻസ്‌ തമ്മിൽ അടി നടക്കുന്ന ഒരു കാര്യമാണ് 2017ലെ കേരള…

ഭർത്താവിന്റെ മുന്നിൽ പോലും കാമുകന്മാരുടെ കൂടെ രതിവേഴ്ചയിൽ ഏർപ്പെടുന്ന പാവപ്പെട്ട ഒരു ഭാര്യയുടെ കഥ

Mukesh Muke II ഭർത്താവിന്റെ മുന്നിൽ നിന്ന് പോലും കാമുകന്മാരുടെ കൂടെ രതിവേഴ്ചയിൽ ഏർപ്പെടുന്ന പാവപ്പെട്ട…

സമകാലീന പ്രസക്തിയുള്ള ആ സന്ദേശം വീണ്ടും ആവർത്തിച്ച് അടിവരയിടുകയാണിവിടെ…

Sajeesh T Alathur മാരിശെൽവരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ – മാമന്നൻ (തമിഴ്-2023) !വടിവേലു,…