പച്ചപ്പ് തേടി- ഡിസംബർ 15-ന് തീയേറ്ററിൽ.

പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും ലോകം അറിയാറില്ല .ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം ഡിസംബർ 15-ന് കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽനിന്നും കൈമാറിവന്ന ഭൂമിയിൽ കൃഷിചെയ്തു ജീവിക്കുവാൻ തുടങ്ങിയ ഒരുയുവാവിന്റ ദൈന്യങ്ങളുടെ കഥയാണ്,പച്ചപ്പ് തേടി എന്നസിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്. വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്. കടക്കെണിയിൽ വീണുപോയ ഹതഭാഗ്യനായ ചെറുപ്പക്കാന്റെയും,അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ പറയുന്നതോടൊപ്പം,സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കുന്ന ഷീബ ടീച്ചറുടെയും ,ഒരു പെൺകുട്ടിയെ വളർത്തുവാൻ കഷ്ടപ്പെടുന്ന ഒരു അമ്മയുടെയും കഥ പറയുകയാണ് ഈ ചിത്രം. വീടും പുരയിടവും ബന്ധങ്ങളും നഷ്ടപ്പെട്ട നിരാലംബരായ പച്ച മനുഷ്യരുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുക കൂടിയാണ് ഈ ചിത്രം .

സിനിഫ്രൻസ്ക്രീയേഷൻസ് തൃശൂർ നിർമ്മിക്കുന്ന പച്ചപ്പ്തേടി, കഥ,തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം – കാവിൽ രാജ് ,ഛായാഗ്രഹണം – മധുകാവിൽ, എഡിറ്റിംഗ് – സജീഷ്നമ്പൂതിരി ,സംഗീതം-ആർ.എൻ.രവീന്ദ്രൻ, മിക്കുകാവിൽ,ഗായകർ-വിനോദ്കോവൂർ, ശ്രീഹരിമണികണ്ഠൻ, ചാന്ദ്നിമിക്കു, പശ്ചാത്തല സംഗീതം-ആർ.എൻ. രവീന്ദ്രൻ, ഡബ്ബിംങ് -ശാരിക വാര്യർ, നിഷ.പി, വരദ,ചമയം -ഷിജി താനൂർ, കോസ്റ്റ്യൂം -സുധി താനൂർ, കലാസംവിധാനം -അനീഷ്പിലാപ്പുള്ളി, ശബ്ദമിശ്രണം -ചന്ദ്രബോസ്,ശബ്ദലേഖനം-റിച്ചാഡ് അന്തിക്കാട്, സ്റ്റുഡിയോ -ചേതനമീഡിയ തൃശ്ശൂർ,ചന്ദ്രബോസ് സ്റ്റുഡിയോ, കൊടുങ്ങല്ലൂർ, സബ്ടൈറ്റിൽ – കാവിൽരാജ്, ജേക്കബ്സൈമൺ, മുഖ്യസഹസംവിധായകൻ – ജേക്കബ്സൈമൺ, സഹസംവിധാനം -ജയരാജ്ഗുരുവായൂർ, ജയൻപെരിങ്ങോട്ടുകുറിശ്ശി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാനിധി സിനിമാസ് വിനോദ് കോവൂർ ,സലിം ഹസൻ ,ജിയോ മാറഞ്ചേരി, ഹബീബ് ഖാൻ ,ജേക്കബ് സൈമൺ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, കലാമണ്ഡലം പരമേശ്വരൻ, ബാലചന്ദ്രൻ പുറനാട്ടുകര, ഗായത്രി, സറീന, അനുപമ, ജയശ്രി, അനുശ്രീ, കുമാരി സമ എന്നിവർ അഭിനയിക്കുന്നു . അയ്മനം സാജൻ

 

You May Also Like

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു പി.ആർ.ഒ-…

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി അയ്മനം…

43-ാം വയസ്സിലും നീന്തൽക്കുളത്തിലെ സെക്‌സി ഫോട്ടോ പോസ്റ്റ് ചെയ്ത് നടി ഭൂമിക

ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്.…

മിമിക്രി ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

മിമിക്രി ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധി കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു Gopal Krishnan ഏറെ…