പച്ചപ്പ് തേടി, പച്ച മനുഷ്യരുടെ കഥ, .നവംമ്പർ അവസാനം തീയേറ്ററിൽ.

പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും ലോകം അറിയാറില്ല .ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം നവംബർ അവസാനം കൃപാനിധി സിനി ആർട്സ് തീയേറ്ററിലെത്തിക്കും.വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽ നിന്നും കൈമാറി വന്ന ഭൂമിയിൽ കൃഷിചെയ്തു ജീവിക്കുവാൻ തുടങ്ങിയ ഒരു യുവാവിന്റ ദൈന്യങ്ങളുടെ കഥയാണ്,പച്ചപ്പ് തേടി എന്നസിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്. വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്.

കടക്കെണിയിൽവീണുപോയഹതഭാഗ്യനായചെറുപ്പക്കാന്റെയും,അവനെപ്രണയിച്ചപെൺകുട്ടിയുടെയും കഥ പറയുന്നതോടൊപ്പം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കുന്ന ഷീബ ടീച്ചറുടെയും , ഒരു പെൺകുട്ടിയെവളർത്തുവാൻ കഷ്ടപ്പെടുന്ന ഒരു അമ്മയുടെയും കഥ പറയുകയാണ് ഈ ചിത്രം. വീടും പുരയിടവും ബന്ധങ്ങളും നഷ്ടപ്പെട്ട നിരാലംബരായപച്ച മനുഷ്യരുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുക കൂടിയാണ് ഈ ചിത്രം .സിനിഫ്രൻസ്ക്രീയേഷൻസ് തൃശൂർ നിർമ്മിക്കുന്ന പച്ചപ്പ്തേടി, കഥ, തിരക്കഥ,സംഭാഷണം, ഗാനങ്ങൾ, സംവിധാനം – കാവിൽ രാജ് , ഛായാഗ്രഹണം – മധുകാവിൽ, എഡിറ്റിംഗ്-സജീഷ്നമ്പൂതിരി ,സംഗീതം-ആർ.എൻ.രവീന്ദ്രൻ,മിക്കുകാവിൽ,ഗായകർ -വിനോദ്കോവൂർ, ശ്രീഹരിമണികണ്ഠൻ,ചാന്ദ്നിമിക്കു, പശ്ചാത്തലസംഗീതം -ആർ.എൻ.രവീന്ദ്രൻ, ഡബ്ബിംങ് -ശാരികവാര്യർ,നിഷ.പി,വരദ, ചമയം -ഷിജി താനൂർ, കോസ്റ്റ്യൂം -സുധി താനൂർ, കലാസംവിധാനം -അനീഷ്പിലാപ്പുള്ളി,ശബ്ദമിശ്രണം -ചന്ദ്രബോസ്, ശബ്ദലേഖനം-റിച്ചാഡ് അന്തിക്കാട്,
സ്റ്റുഡിയോ – ചേതനമീഡിയതൃശ്ശൂർ,ചന്ദ്രബോസ് സ്റ്റുഡിയോ, കൊടുങ്ങല്ലൂർ, സബ്ടൈറ്റിൽ – കാവിൽരാജ്, ജേക്കബ്സൈമൺ, മുഖ്യസഹസംവിധായകൻ -ജേക്കബ്സൈമൺ, സഹസംവിധാനം -ജയരാജ്ഗുരുവായൂർ,ജയൻപെരിങ്ങോട്ടുകുറിശ്ശി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാനിധി സിനി ആർട്ട്സ്.വിനോദ് കോവൂർ ,സലിം ഹസൻ ,ഹബീബ് ഖാൻ ,ജേക്കബ് സൈമൺ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, കലാമണ്ഡലം പരമേശ്വരൻ, ബാലചന്ദ്രൻ പുറനാട്ടുകര, ഗായത്രി, സറീന, അനുപമ, ജയശ്രി, അനുശ്രീ, കുമാരി സമ എന്നിവർ അഭിനയിക്കുന്നു . അയ്മനം സാജൻ

You May Also Like

‘റിബ് ടാറ്റു’ വെളിപ്പെടുത്തി ’96’ ലെ ജാനു, ഗൗരി കിഷൻ

’96 (2018) എന്ന ചിത്രത്തിലെ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിന്റെ കൗമാരകാല വേഷത്തിലൂടെയാണ് ഗൗരി കിഷൻ…

താൻ ഒരിക്കലും വിവാഹം കഴിക്കാത്തതിന്റെ കാരണം അജയ് ദേവ്ഗൻ എന്ന് തബു

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായ തബു ഇന്ന് 52-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമയിൽ ഇന്നും പ്രേക്ഷകർ…

ഇതൊരു യഥാർത്ഥ സംഭവം ആണ്… തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

Shameer KN ഇതൊരു യഥാർത്ഥ സംഭവം ആണ്… ????Alive (1993) Drama /Adventure /Disaster Direction…

‘ഇപ്പോൾ താഴെ പോകും’ … ‘ഇൻഫിനിറ്റി എഡ്ജ് പൂൾ’ എന്ന് പേര് ചൊല്ലി വിളിക്കുന്ന സിംഗപ്പൂരിലെ എന്ജിനീയറിംഗ് അത്ഭുതം

അറിവ് തേടുന്ന പാവം പ്രവാസി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ സിംഗപ്പൂരിലെ അനന്ത വിശാലമായ നീന്തൽ കുളം…