Faizal Jithuu Jithuu

ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിച്ച്‌ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന” പാച്ചുവും അൽഭുത വിളക്കും” എന്ന ചിത്രം ഏപ്രിൽ 28 ന് തീയറ്ററുകളിൽ എത്തും. ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ അസിസ്റ്റായി പ്രവർത്തിച്ച അഖിൽ സത്യന്റെ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ. ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രം ഫഹദിന്റെ വേറിട്ട അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നു. ഇന്നസെന്റ്, മുകേഷ്, ഇന്ദ്രൻ സ്, അൽത്താഫ് സലീം, തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, എന്നിവക്കൊപ്പം എഡിറ്റിങ്ങും അഖിൽ സത്യൻ നിർവഹിച്ചിരിക്കുന്നു. സിങ്ക് സൗണ്ടാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കുറച്ച് സത്യൻ അന്തിക്കാട് ചിത്രങ്ങൾ നിർമ്മിക്കുകയും, വിതരണം ചെയ്യുകയും ചെയ്ത് കലാസംഗം മൂവി സാണ് ഈ ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സ്ഥിരം സ്റ്റിൽ ഫോട്ടോഗ്രാഫറായ എം.എം. മോഹനൻ (മോമി ) ആണ് മകന്റെ ചിത്രത്തിന്റെയും സ്റ്റിൽ ഫോട്ടോഗ്രഫി. ഞാൻ പ്രകാശൻ എന്ന വിജയ ചിത്രം പോലേ ഈ ചിത്രത്തിനും വിജയാംശസകൾ

Leave a Reply
You May Also Like

നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ അത് വളരെ ആവശ്യമാണ്, ഒരു പരിഹാരമാണ്

സ്വയംഭോഗം നിങ്ങൾ ഉറപ്പായും മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ…! സ്വയംഭോഗമെന്ന പദം പലരും ഇപ്പോഴും അവജ്ഞയോടും അറപ്പോടും കേള്‍ക്കുന്ന…

ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന.

മലയാളികളുടെ പ്രിയതാരം ആണ് ഭാവന.

വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചിത്രം പറയുന്നത്

ഉള്ളുലയ്ക്കുന്ന ‘”കാതല്‍” ‘”കാതല്‍” – A MUST WATCH MOVIE “എന്റെ ദൈവമേ..!!!” Santhosh Iriveri…

വയലൻസും ലൈംഗികത നിറഞ്ഞതുമായ ഉള്ളടക്കത്തിന് അനിമലിനെ ആക്ഷേപിക്കുന്നവർക്കെതിരെ അനുരാഗ് കശ്യപ്

രൺബീർ കപൂറിന്റെ അനിമൽ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്. നടന്റെ മുൻ മികച്ച ഓപ്പണർ ചിത്രമായ…