Pacto De Fuga aka Jail break Pact(2020) Spanish,Chili
IMDB : 6.9

Jaya Krishnan

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ജയിൽ ബ്രേക്ക് സിനിമകളിൽ ഒന്ന് എന്ന് ധൈര്യമായി പറയാവുന്ന ഐറ്റം. രണ്ടു വർഷത്തെ 24 പേരുടെ കഠിനാധ്വാന ഫലമായി 1990 ജനുവരി 30 ന് 49 കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തടവുകാർ സാൻഡിയാഗോ ജയിലിൽ നിന്നും രക്ഷപ്പെട്ട കോരിത്തരിപ്പിക്കുന്ന കഥയാണിത്.

അഗസ്ടോ പ്പിനോഷെയുടെ ഫാസിസ്റ്റ് മിലിറ്ററി ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ചതിന് നൂറുകണക്കിന് കമ്മ്യൂണിസ്റ്റുകാരെ തടവറയിൽ ഇട്ടിരുന്നു. ഒരു സ്ക്രൂഡ്രൈവർ മാത്രം ഉപയോഗിച്ച് രണ്ട് വർഷത്തോളം ആളുകൾ ഷിഫ്റ്റ് ആയി ഒരു തുരങ്കം തുരന്ന് ജയിൽ ചാടുകയായിരുന്നു. 80 മീറ്റർ നീളമുള്ള തുരങ്കത്തിൽ നിന്നും പുറത്തെടുത്ത 55 ടൺ ഓളം മണ്ണ് മേൽക്കൂരയിൽ തന്നെ അവർ ഒളിപ്പിക്കുകയായിരുന്നു. ചിലി ചരിത്രത്തിലെ ഏറ്റവും വലിയ ജയിൽ ചാട്ടം ആയിരുന്നു അത്.

വലിയ ക്യാൻവാസിൽ വരുന്ന സ്പാനിഷ് ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചിലി പോലുള്ള ചെറിയ ഒരു ഫിലിം ഇൻഡസ്ട്രിയിൽ നിന്നുമുള്ള ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൻറെ സഹ രചയിതാവും സംവിധായകനുമായ ഡേവിഡ് അൽ ബാലയുടെ ആദ്യ ചിത്രമാണ് എന്നതാണ്. വലിയ ക്യാൻവാസിൽ മികച്ച തിരക്കഥയുടെയും , മികവുറ്റ നടീനടന്മാരുടെയും , മികച്ച സൗണ്ട് ട്രാക്കിന്റെയും ഒക്കെ അകമ്പടിയോടെ ഒരു മാസ്റ്റർപീസ് തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ ഉടനീളം ത്രില്ല് മെയിന്റയിൻ ചെയ്യുന്നതിലും തുരങ്കത്തിന്റെ ദൂരവും വെല്ലുവിളികളും പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിനും സംവിധായകൻ വലിയ രീതിയിൽ വിജയിച്ചു. Escape from Alcatraz, Escape from Pretoria, Shawshank redemption തുടങ്ങിയ ജയിൽ ബ്രേക്ക് സിനിമകൾക്ക് ഒപ്പം തന്നെ പറയാവുന്ന ഒന്നാണ് ഇതും .

You May Also Like

ഗര്ഭകാലം ആസ്വദിക്കുന്നതായി ബിപാഷ ബസു

അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബസുവിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. 2002ൽ…

ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി സഹീദ് അരഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ ജനുവരി 26 ന് റിലീസ് ചെയുന്നു

ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി സഹീദ് അരഫത്ത് സംവിധാനം ചെയ്ത ‘തങ്കം’ ജനുവരി 26 ന് റിലീസ്…

മാധുരി ദീക്ഷിതിനോട് ബ്രാ ധരിച്ചു അഭിനയിക്കാൻ പറഞ്ഞപ്പോൾ സംഭവിച്ചതിനെ കുറിച്ചു സംവിധായകൻ ടിന്നു ആനന്ദ്

80 കളിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് നടൻ കൂടിയായ ടിന്നു ആനന്ദ്, ഇപ്പോൾ അദ്ദേഹം…

ജോസച്ചായനെ വരവേൽക്കാൻ ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും

. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’. പ്രേക്ഷകർക്ക് ആവേശം പകരാൻ ചിത്രത്തിന്റെ ഒരു ബി​ഗ് അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്