മനുഷ്യന്റെ പല്ലുകളോട് സാമ്യതയുള്ള പല്ലുകളുമായി ഒരു മത്സ്യം …. പാക്കു (Pacu fish)

Sreekala Prasad

പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമാണ് പാക്കു. തെക്കേ അമേരിക്കൻ സ്വദേശിയാണെങ്കിലും പാക്കു ലോകത്താകെ പ്രചാരമുള്ള ഇനമാണ്. തെക്കേ അമേരിക്കയിലെ ടുപി–ഗൊരാനി ഭാഷകളിലെ വളരെ പഴക്കമുള്ള വാക്കാണ് പാക്കു (pacu). ‘ അതിവേഗം കഴിക്കുന്നവർ’ എന്നാണ് ഈ വാക്കിന്റെ അർഥം.

കേരളത്തിൽ സാധാരണ വളർത്തിവരുന്നത് റെഡ് ബെല്ലീഡ് പാക്കു എന്ന ഇനമാണ്. നട്ടർ, റെഡ് ബെല്ലി എന്നിങ്ങനെയാണ് ഇവിടുത്തെ പേരുകൾ. എന്നാൽ, ഹിന്ദിക്കാർക്ക് ഇവർ രൂപ്‌ചന്ദ് ആണ്.
വായിൽ നിറയെ പരന്ന പല്ലുകളാണ് പാക്കുവിന്റെ പ്രത്യേകത. മനുഷ്യന്റെ പല്ലുകളോട് സാമ്യതയുള്ളതാണിവ.

വായിൽ നിറയെ പല്ലുകളുണ്ടെങ്കിലും പിരാനകളേപ്പോലെ മാംസഭുക്കുകളല്ല പാക്കു മത്സ്യങ്ങൾ. മിശ്രഭുക്കുകളാണ്‌. അതുകൊണ്ടുതന്നെ സസ്യങ്ങളും മാംസാവശിഷ്ടങ്ങളും ഒരേപോലെ കഴിക്കും. ഉറപ്പേറിയ ആവരണമുള്ള വിത്തുകളൊക്കെ കടിച്ചുപൊട്ടിക്കാൻ പല്ലുകൾ പാക്കുവിനെ സഹായിക്കുന്നു.

You May Also Like

എന്ത് സംഭവിക്കുമെന്ന് പോലും ഉറപ്പില്ലാത്ത യുദ്ധഭൂമികളിൽ പട്ടാളക്കാർക്ക് സുഖനിദ്ര ലഭിക്കാൻ അമേരിക്കൻ ആർമി കണ്ടുപിടിച്ച ‘മിലിട്ടറി മെത്തേഡ് ഓഫ് സ്ലീപ്പിങ്’ എന്താണ് ?

പട്ടാളക്കാർ ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന മിലിട്ടറി മെത്തേഡ് ഓഫ് സ്ലീപ്പിങ് എന്താണ്? അറിവ് തേടുന്ന പാവം പ്രവാസി…

ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ?

ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ? ഇതൊരു “ചുരുളഴിയാത്ത”തല്ല “ചുരുളഴിഞ്ഞ രഹസ്യം” തന്നെയാണ്.…

ലോകത്തിലെ ഏറ്റവും വിഷം കൂടിയ മരം

മഴ പെയ്യുമ്പോൾ ഈ മരത്തിനടിയിൽ നാം പോയി നിന്നാൽ അതിൻറെ ഇലയിൽ നിന്ന് താഴേക്ക് ഇറ്റിവീഴുന്ന മഴവെള്ളം ശരീരത്തിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് തട്ടിയാൽ ആ ഭാഗത്ത് പൊള്ളലേൽക്കുമത്രേ

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ?

വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തുന്നത് എങ്ങനെയാണ് ? അറിവ് തേടുന്ന പാവം പ്രവാസി സ്വർണത്തിന്റെ ‘ഹോട്സ്പോട്ടാണ്’ ദക്ഷിണേന്ത്യ.…