ഇല്ല ഇല്ല മരിക്കുന്നില്ല. അതെ മലയാളത്തിൽ ഹാസ്യ സിനിമകൾക്ക് വീണ്ടും ഒരു പുത്തൻ ഉണർവ് നൽകി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ശ്രീനാഥ് ഭാസിയുടെ “പടച്ചോനെ ഇങ്ങള് കാത്തോളീ” ടീസർ പുറത്തിറങ്ങി.ശ്രീനാഥ് ഭാസി, ഗ്രേസ് ആൻ്റണി, ആൻ ശീതൾ, അലെൻസിയർ, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രദീപ് കാവുംതറയാണ്. നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌‌സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണ്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് മുൻപ്‌ ടൈനി ഹാന്‍ഡ്‌‌സ് പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിച്ചത്‌.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍.

ബജിത് ബാലയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇടതുപക്ഷ നേതാവിന്റെ കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ആന്‍ ശീതളാണ് നായിക.കാര്യവാഹക് നാരായണന്‍ എന്ന കഥാപാത്രമായാണ് അലന്‍സിയര്‍ സിനിമയില്‍ എത്തുന്നത്. അങ്കക്കാരന്‍ അച്ചൂട്ട്യേട്ടന്‍ എന്ന പേരിലും അലന്‍സിയര്‍ അറിയപ്പെടുന്നുണ്ട്.

Watch Teaser:

Leave a Reply
You May Also Like

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ വിഡിയോ വൈറലാകുന്നു

എംടിയുടെ പത്തു ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമയിലെ ഒന്നാണ് ഓളവും തീരവും. പ്രിയദർശൻ ആണ്…

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ ഒഫീഷ്യൽ ട്രെയിലർ. ജൂൺ 3…

ഒരു പ്രവാസ കഥ: ഞങ്ങളെ ഞെട്ടിച്ച ആന്റിവൈറസ് പോളിസി

ഞങ്ങളുടെ ടീമില്‍ ഒരു ഫിലിപ്പിനോ സ്വദേശിയും ഉണ്ടായിരുന്നു. ചുരുക്കം വാക്കുകളില്‍ ആ സുഹൃത്തിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം ‘വേല’യിലെ സാം സി എസ്സ് ഒരുക്കിയ “പാതകൾ പലർ” വീഡിയോ സോങ്

ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ സാം സി എസ്സ് ഒരുക്കിയ “പാതകൾ…