Ajay Vc

“ചിരിപ്പിപ്പ് ചിന്തിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ശ്രേണിയില്‍ മലയാളത്തിലെ മറ്റൊരു മികച്ച സിനിമാസൃഷ്‍ടി കൂടിയായി മാറിയിരിക്കുന്നു ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ചിത്രത്തിൽ നായകനായി എത്തിയ ശ്രീനാഥ് ഭാസിയുടെ മികച്ച പ്രകടനം… പ്രണയ രംഗങ്ങളിലും ശ്രീനാഥ് ഭാസി മികവ് കാട്ടുന്നുണ്ട് എങ്കിലും ചിത്രത്തിലെ ചില സന്ദർഭങ്ങളിലെ Sound Modulation & Dialogue Delivery മോശമായി തോന്നി… ചിത്രത്തിൽ ശ്രദ്ധനേടിയ മറ്റൊരു പ്രകടനമാണ് ഗ്രേസ് ആന്റണിയുടെത്.. ഗ്രേസിന്റെ ചില മാനറിസങ്ങൾ മികച്ചതായിരുന്നു.. ചിത്രത്തിന്റെ ട്രെയിലറിലൂടെ തന്നെ തരംഗമായ വോട്ടെടുപ്പ് രംഗങ്ങളില്‍ ഗ്രേസ് ആന്റണി തിയറ്ററിലും ചിരിപ്പിക്കുന്നു. ഛായാഗ്രാഹകൻ വിഷ്‍ണു പ്രസാദിന്റേത്. ഫാന്റസി കാഴ്‍ചകളിലെ കഥാപാത്രങ്ങളെ പകര്‍ത്തിയിരിക്കുന്നത് മികച്ചതായി ആണ്! Editing നിലവാര തകർച്ച ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട് ! പ്രേക്ഷകർക്ക് Expect ചെയ്യാൻ പറ്റുന്ന കഥാഗതിയാണ് ചിത്രത്തിന്റെത് അതുകൊണ്ട് തന്നെ ചിത്രം പുതുമ ഒന്നും സൃഷ്ടിക്കുന്നില്ല! എങ്കിലും തിയേറ്ററിൽ ഇന്ന് ആസ്വദിച്ചു കാണാൻ പറ്റിയ ഒരു കോമഡി ചലച്ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ’.”

Pranav Mohan

“ഗ്രാമം പ്രണയം സംഗീതം രാഷ്ട്രീയം ഇതാണ് പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം! ചിത്രം ഒരു പൊളിറ്റിക്കൽ കോമഡി Entertainer ആണ്! ചിത്രത്തിൻറെ ആദ്യ പകുതിയിൽ കുറച്ച് ലാഗ് അനുഭവമെങ്കിലും രണ്ടാം പകുതിയിൽ കഥാഗതി നീങ്ങുന്നത് വളരെ വേഗതയിലാണ്! ആദ്യ പകുതിയേക്കാൾ രസകരമായ പല കോമഡി രംഗങ്ങളും ഉള്ളത് ചിത്രത്തിൻറെ രണ്ടാം പകുതിയിലാണ്! ഒരു ചെറുകഥയെ ഭേദപ്പെട്ട രീതിയിൽ സ്ക്രിപ്റ്റ് ചെയ്യുകയും അതിനെ മികച്ച കോളിറ്റിയോട് കൂടി പ്രേക്ഷകനും ബോറടിപ്പിക്കാതെ തരത്തിൽ ചിത്രീകരിക്കുകയും ചെയ്തതാണ് ഈ ചിത്രത്തിൻറെ വിജയ രഹസ്യം! ചിത്രത്തിൻറെ ഫ്രെയിമുകൾക്ക് നിരൂപകർ പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ഈ സിനിമയുടെ ഫ്രെയിമുകൾ ഗംഭീരമാക്കാൻ സിനിമാറ്റോഗ്രാഫർ മറന്നില്ല! അതുപോലെതന്നെ ചിത്രത്തിൻറെ എഡിറ്റിംഗ് ഭേദപ്പെട്ട രീതിയിലായിരുന്നു! ഷാൻ റഹ്മാനിക്ക് ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്താൻ വളരെയേറെ സഹായിച്ചു! ഗാനരംഗങ്ങൾ വളരെ മനോഹരമായിരുന്നു! ഏറെ കാലങ്ങൾക്ക് ശേഷമാണ് ഒരു വിന്റേജ് ഫീൽ നൽക്കുന്ന ഒരു കോമഡി മലയാള ചിത്രം കാണാൻ സാധിക്കുന്നത്!”

എ പി നാറാണത്ത്

“പ്രണയവും നർമ്മവും ഗാനവും എല്ലാം നിറഞ്ഞ നിൽക്കുന്ന കുടുംബത്തോടൊപ്പം തിയറ്റർ ഇരുന്ന് ആസ്വദിക്കാൻ കഴിയാവുന്ന ഒരു ചലച്ചിത്രമാണ് പടച്ചവനെ ഇങ്ങള് കാത്തോളീൻ! ബിജിതിന്റെ ഗംഭീര സംവിധാനം തന്നെയാണ് ഈ ചിത്രത്തിൻറെ ആണിക്കല്ല്! ഒന്നാമത്തെ ചിത്രത്തിൽ നിന്ന് അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമായ ഈ സിനിമയിലേക്ക് എത്തിയപ്പോൾ തന്നിലെ സംവിധായകൻ ഒരുപാട് അപ്ഡേറ്റഡ് അതുപോലെതന്നെ ഇമ്പ്രൂവ് ആയിട്ടുണ്ട്! പാർട്ടി ഗ്രാമത്തെ ബേസ് ചെയ്തു ചിത്രീകരിച്ച് ഈ സിനിമയിലെ നായകൻ ശ്രീനാഥ് ഭാസി കമ്മ്യൂണിസ്റ്റുകാരനാണ്! ഈ ചിത്രത്തിൽ ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയ പാർട്ടികളെ നന്നായി കളിയാക്കുന്നുണ്ട്! ചിത്രത്തിലെ ആദ്യ പകുതിയിൽ കല്ലുകടിയായ രംഗങ്ങൾ ഉണ്ടായിരുന്നു! ആ രംഗങ്ങൾ Cut ചെയ്തു കളഞ്ഞിരുന്നെങ്കിൽ ചിത്രത്തിൻറെ ആദ്യപകുതി രണ്ടാം പകുതിയേക്കാൾ മികച്ചതായി മാറുമായിരുന്നു! കോമഡി ചിത്രത്തിന് ഉപരി ശക്തമായ ഒരു വിഷയം ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്!”

Akshat Rajendran

“കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു സഖാവിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രം ചലിക്കുന്നത്! ചിത്രത്തിൽ സഖാവ് ദിനേശനായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ്! പാർട്ടി പരിപാടികളും തൻറെ ജോലിയുമായി ദിനങ്ങൾ എണ്ണി തീർത്തു കൊണ്ടിരിക്കുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി അപ്രതീക്ഷിതമായി തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.ചിത്രത്തിൻറെ നേച്ചറിന് ഇണങ്ങിയ കളർ ഗ്രേഡിങ് അണിയറ പ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്! എഡിറ്റിംഗ് പശ്ചാത്തല സംഗീതവും ചിത്രങ്ങളിലെ പല ഭാഗങ്ങളിലും നിരാശ സമ്മാനിച്ച എങ്കിലും മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സിനിമാട്ടോഗ്രാഫി പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു!
ചിത്രത്തിലെ നായികയെക്കാളും പ്രധാനമായി ഗ്രേസ് ആൻറണിയുടെ പെർഫോമൻസ് ആയിരുന്നു മികച്ചു നിന്നത്! ചിത്രത്തിൽ ഉടനീളം പ്രേക്ഷകന് പൊട്ടിച്ചിരിക്കാനുള്ള കോമഡി രംഗങ്ങൾ സംവിധായകൻ ഒരുക്കിയിട്ടുണ്ട്! സംവിധായകൻ ബിജിതിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പടമാണ് പടച്ചവനെ ഇങ്ങള് കാത്തോളീൻ!”

Leave a Reply
You May Also Like

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ…

ഭീതി നിറച്ച് ആൻഡ്രിയയുടെ പിസാസ് 2 ഒഫീഷ്യൽ ടീസർ

തമിഴിൽ ഇറങ്ങിയ ഹൊറർ സിനിമകളിൽ വലിയ വിജയം നേടിയതായിരുന്നു 2014ൽ പുറത്തിറങ്ങിയ പിസാസ് 1 .…

നയൻതാര 75-ാമത്തെ ചിത്രത്തിലേക്ക്

ഷങ്കറിന്റെ ശിഷ്യൻ നിലേഷ് കൃഷ്ണ‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാരയും ജയ് യും വീണ്ടും…

വിനീത് ശ്രീനിവാസൻ ആലപിച്ച് പി. എസ്. ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം

വിനീത് ശ്രീനിവാസൻ ആലപിച്ച് പി. എസ്. ജയ്ഹരി സംഗീതമൊരുക്കിയ ‘ഇമ്പ’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി ലാലു…