ഏറെക്കാലമായി മലയാളത്തിൽ കോമഡി തരംഗം അന്യംനിന്നിട്ട്. അതിനൊരു പരിഹാരത്തിന്റെ തുടക്കമിടുകയാണ് ശ്രീനാഥ് ഭാസിയുടെ ചിത്രമായ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ചിത്രത്തിന് സെന്‍സർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്,. ബിജിത്ത് ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവർ അഭിനയിക്കുന്നു. ടൈനി ഹാൻഡ്സ് പ്രൊഡക്ഷഷൃന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമാണം.സിനിമയുടെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമായി കഴിഞ്ഞു. നർമ്മത്തിനും, ഗാനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം