മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

മോഹൻലാലിന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി ലിജോ വിലയിരുത്തിയ ഒരു സിനിമയാണ് “പാദമുദ്ര “

മാതു പണ്ടാരം/സോപ്പ് കുട്ടപ്പൻ -പാദമുദ്ര

ആർ. സുകുമാരൻ സംവിധാനം ചെയ്ത് 1988 ജൂൺ 24 നു പുറത്തിറങ്ങിയ ചിത്രം.1988 ൽ മോഹൻലാൽ നു കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം കൂടി നേടി കൊടുത്ത ചിത്രമാണ് പാദമുദ്ര!! അച്ഛനും മകനുമായ മാതു പണ്ടാരം, സോപ്പ് കുട്ടപ്പൻ എന്നീ കഥാപാത്രങ്ങളെ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉർവശി, സീമ, നെടുമുടി വേണു എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥാപാത്രങ്ങൾക്ക് വേണ്ടി വലിയ രീതിയിൽ ഉള്ള മേക്കോവറുകൾ സ്വീകരിക്കാറില്ലാത്ത നടനാണ് മോഹൻലാൽ. എന്നാൽ പാദമുദ്ര യിലെ “മാതു പണ്ടാരതിന് വേണ്ടി ചില മേക്കോവേർസ് അദ്ദേഹം മുഖത്ത് വരുത്തി യിരുന്നു. എന്നാൽ ആ മേക്കോവറുകളെക്കാൾ , മാതു പണ്ടാരത്തിന്റെ ചുണ്ടിൽ തെളിയുന്ന “വഷളൻ ചിരി ” യിൽ ആ കഥാപാത്രത്തിന്റെ മുഴുവൻ ലൈംഗിക വൈകൃതങ്ങളെയും വെളിവാക്കുന്നുണ്ട്. നോട്ടത്തിലും നടപ്പിലും, ദ്വായർത്ഥ പ്രയോഗങ്ങളിലും സ്വയം ഒരു “കാമ ദേവനായി ” തന്നെ കാഴ്ചകാരന് മുൻപിൽ അവതരിപ്പിക്കുന്നുണ്ട് അയാൾ. ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്തെ ആസക്തി കൾ അയാളിൽ നുരച്ചു പൊന്തുന്നുണ്ട്.

ചിത്രത്തിലെ നിർണ്ണായകമായ ഒരു ഭാഗമാണ് “മാതു പണ്ടാരത്തിന്റെ കാവടിയാട്ടം “. ഇതിനു വേണ്ടി മോഹൻലാൽ, നട്ടുവർ പരമശിവത്തിന് കീഴിൽ കാവടിയാട്ടം അഭ്യസിക്കുകയുണ്ടായി.ആദ്യം കൈയിൽ എടുത്തും, പിന്നീട് കഴുത്തിൽ വെച്ചുമാണ് കാവടിയാടിയത്. വര്ഷങ്ങളുടെ പ്രാക്ടീസ് ഉള്ളവർക്ക് മാത്രമേ അത്രയും സ്വഭാവികമായി കാവടി ആടാൻ കഴിയു എന്നാണ് നട്ടുവർ പരമ ശിവം സംവിധായകൻ ആർ സുകുമാരനോട് അഭിപ്രായപ്പെട്ടത്. ഈ രംഗങൾ കാണുമ്പോൾ നമുക്ക് തോന്നും ഈ കാവടി ആടാൻ വേണ്ടി മാത്രമാകും അദ്ദേഹം ജനിച്ചതെന്ന് !!

അസ്തിത്വ ദുഃഖം പേറുന്ന, മാനസിക നില തെറ്റിയ സോപ്പ് കുട്ടപ്പനെ യും അദ്ദേഹം അവതരിപ്പിച്ചതും പ്രശംസിക്കപ്പെട്ടിട്ടുണ്ട് . സോപ്പ് കുട്ടപ്പൻ ഒരു മുള്ളു വേലിയും ചുമന്നു കുന്നു കയറി പോകുന്ന രംഗത്തെ യേശു കുരിശ് ചുമന്നു പോകുന്നതിനോട് ഉപമിച്ചത് പ്രശസ്ത എഴുത്തുകാരിയായ “മാധവി കുട്ടിയാണ് “.
പാദമുദ്ര യിലെ ഈ ഇരട്ട വേഷങ്ങൾ മോഹൻലാൽ എന്ന നടനെ “മഹാ നടനിലേക്ക് ” വളർത്തിയ നാഴിക കല്ലുകളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു..!

You May Also Like

ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുമ്പോൾ മരവിപ്പോടെ കണ്ടു നിന്നവൾ, സിൻസി അനിലിന്റെ പോസ്റ്റ്

മഞ്ജു വാര്യർ എന്ന വനിത മലയാളികൾക്ക് ഒരു അഭിനേത്രി മാത്രമല്ല . അതിജീവനത്തിന്റെ ആൾരൂപവുമാണ്. കരിയറിന്റെ…

സൈബർ ആക്രമണങ്ങൾ നടത്താൻ ചിലരെ ശമ്പളത്തോടെ ആരോ നിയമിച്ചിരിക്കുകയാണെന്ന് ഭാവന

സൈബർ ആക്രമണങ്ങൾക്കെതിരെ ഭാവനയുടെ പ്രതികരണം. ഇതിനുവേണ്ടി ചിലരെ ആരോ നിയമിച്ചിരിക്കുന്നത് പോലെയാണ് . ഇവർ ഇങ്ങനെയൊക്കെ…

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന, ഷാജി കൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് നായകനാകുന്ന ഗ്യാങ്സ് ഓഫ് in സുകുമാരക്കുറുപ്പ്

ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവൃതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് ഇൻസുകു മാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.

ബീസ്റ്റ് ഒടിടിയിൽ എത്തുന്നു, ചിത്രം വിജയ്‌യുടെ നാലാമത്തെ 250 കോടി ചിത്രമാകുമോ ?

തമിഴ്‌നാട്ടിൽ അതിവേഗത്തിൽ നൂറുകോടി നേടിയ ചിത്രമാണ് വിജയ് നായകനായ ബീസ്റ്റ് . ചിത്രം കെജിഎഫ് 2…