ചൂഷണതിന്റെയും ചെറുത്തുനിൽപ്പിന്റെയും ശക്തമായ രാഷ്ട്രീയം പറയുന്ന ഗംഭീര ചിത്രം. പാവങ്ങൾക്കും ചെറുത്ത് നിൽക്കാൻ കെൽപ്പില്ലാത്തവർക്കും എതിരെയുള്ള കൈയ്യൂക്കും പിടിപാടുമുള്ളവരുടെ ചൂഷണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാൽ പ്രതിരോധം എന്നത് എല്ലാ മനുഷ്യരുടെയുള്ളിലും ഉള്ളതാണ്. പ്രതിരോധിക്കേണ്ട സമയത്ത് നമ്മൾ ആരായാലും അത് ചെയ്യുക തന്നെ ചെയ്യും.ചെറുത്തു നില്പിന്റെയും മണ്ണിന്റെയുമൊക്കെ രാഷ്ട്രീയം സംസാരിച്ച അസുരൻ പോലെയുള്ള തമിഴ് സിനിമകൾ നമ്മൾ കണ്ടതാണ്. മലയാളത്തിൽ ഇത്തരം പ്രമേയവുമായി വന്ന സിനിമകൾ താരതമ്യേന കുറവാണ്

സത്യത്തിൽ പടവെട്ടിലെ ഫലകങ്ങൾ കെ റെയിൽ കുറ്റികൾ തന്നെയല്ലേ ?

മാലൂരിൽ രവിയുടെ കോറോത്ത് വീട്ടു മുറ്റത്തും പോക്കൻ ചേട്ടന്റെ ഉൾപ്പടെയുള്ള കർഷകരുടെ പണിയിടങ്ങളിലും നേതാവ് കുയ്യാലി ഉറപ്പിക്കുന്ന ഫലകങ്ങൾ നമ്മൾ കണ്ടല്ലോ. കെ റെയിൽ എന്ന പേരിൽ കേരളത്തിൽ പലരുടെയും മണ്ണിൽ ഉറപ്പിച്ച മഞ്ഞ കുറ്റികൾ തന്നെയല്ലേ കുയ്യലിയുടെ ഫലകങ്ങളും. മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാക്കി നമ്മളെ മാറ്റുകയല്ലേ അവിടെയും നടക്കുന്നത്. സത്യത്തിൽ അതാണ് പടവെട്ടിന്റെ യഥാർത്ഥ രാഷ്ട്രീയം എന്ന് തോന്നുന്നു.

Leave a Reply
You May Also Like

ചുരുളി എന്റെ കാഴ്ച

രാജേഷ് ശിവ നിങ്ങൾക്ക് ഒരുപാട് ചോദ്യമുണ്ടാകും ഉത്തരങ്ങളും . എന്നാൽ ഇവ രണ്ടും ചാക്രികമായ ഒരു…

ഓസ്‌ട്രേലിയിൽ ചുറ്റിക്കറങ്ങി ബഡായി ആര്യ, ഗ്ലാമർ ചിത്രങ്ങൾ

ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ആര്യ ബാബു. മഹാറാണി എന്ന തമിഴ്…

വീണ്ടും ഞെട്ടിക്കാൻ വിക്രം, കോലാർ കോൾഡ് ഫീൽഡ് പശ്ചാത്തലമായി പാ രഞ്ജിത്ത് ചിത്രം

വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ നടക്കുകയാണ്.…

തന്റെ സിനിമ കാണാൻ അച്ഛനില്ല എന്നതാണ് ഏറ്റവും സങ്കടകരമെന്ന് രൺബീർ കപൂർ

ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ചിത്രമാണ് ഷംഷേര. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പാണ്…