നിവിൻ പോളി നായകനായ ‘പടവെട്ട്’ നാളെ തിയേറ്ററുകളിൽ

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.അദിഥി ബാലൻ, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, സണ്ണി വെയ്ന്‍, ഇന്ദ്രൻസ്, വിജയരാഘവന്‍,  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിന്മേലായിരുന്നു അറസറ്റ്. എന്തായാലും കാലതാമസം നേരിട്ടു എങ്കിലും ചിത്രം ഒടുവിൽ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ റിലീസിങ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിവിൻ പോളിയും ഇടപെട്ടിരുന്നു.

*

 

 

 

Leave a Reply
You May Also Like

കാമുകനെ ഉപേക്ഷിച്ചു അപരിചിതന്റെ കൂടെ പോയ ആലീസിനു പറ്റിയ അമളിയും അന്വേഷണവും

Killing Me Softly (2002) ???????? Raghu Balan നല്ലൊരു ജോലി, സ്നേഹിക്കാൻ അറിയാവുന്ന കാമുകൻ…

ആർച്ചീസ് പ്രീമിയറിന് ശേഷം അമിതാഭ് ബച്ചൻ ഐശ്വര്യ റായിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു ?റിപ്പോർട്ട്

അമിതാഭ് ബച്ചൻ തന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട്.…

മണിരത്നത്തിന്റെ സ്ഥാനത്ത് ‘വിനയന്‍ സാര്‍ ‘ ആയിരുന്നെങ്കില്‍ ഒരല്പം കൂടിയെങ്കിലും നന്നാകുമായിരുന്നു

പൊന്നിയിന്‍ സെല്‍വന്‍ ചലച്ചിത്രമാക്കുവാന്‍ വേണ്ടി വര്‍ഷങ്ങളാണത്രെ ലെജൻഡ് ഫിലിം മേക്കർ മണിരത്നം ചെലവഴിച്ചത് .പക്ഷേ.. ആ…

അച്ഛനെ പരിഹസിച്ചവന് ഗോകുൽ സുരേഷിന്റെ ഭരത്ചന്ദ്രൻ സ്റ്റൈൽ മറുപടി

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ ഇന്നും സിനിമാസ്വാദകർക്കു ഒരു…