കേരള സര്‍ക്കാര്‍ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ജ്യോതി പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്കാണ്, കേരള പ്രഭ പുരസ്കാരം ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്, മമ്മൂട്ടി എന്നിവര്‍ക്കാണ്. ഡോ. സത്യഭാമാദാസ് ബിജു(ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്ക് കേരളം ശ്രീ പുരസ്കാരം . അടൂര്‍ ഗോപാലകൃഷ്ണന്, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്കാരങ്ങള്‍ക്കായി സര്‍ക്കാരിന് നാമനിര്‍ദേശം നല്‍കിയത്..
പുരസ്കാര ജേതാക്കൾ
കേരള ജ്യോതി
എം.ടി. വാസുദേവൻ നായർ (സാഹിത്യം)
കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
മമ്മൂട്ടി (കല)
കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വൈക്കം വിജയലക്ഷ്മി (കല)