കന്യാസ്‌ത്രീമഠങ്ങളിലെ കിണറുകൾക്ക് എന്തേ ഇത്ര ആകർഷകത്വം ?

97


കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പിടഞ്ഞു തീർന്ന വാർത്ത കടുത്ത ദുഃഖത്തോടെയാണ് ഇന്നലെ (7/5/2020) ശ്രവിച്ചത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോൾ ആ പെൺകുരുന്നിന്റെ പ്രായം.കന്യാസ്‌ത്രീമഠങ്ങളിലെ കിണറുകൾക്ക് എന്തേ ഇത്ര ആകർഷകത്വം?
സിസ്റ്റർ അഭയ എന്ന പത്തൊമ്പതു വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയെന്നതായിരുന്നു ആ വാർത്ത. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രീ വിദ്യാർത്ഥിനിയായിരുന്നു.
ഇരുപത്തിയെട്ട് വർഷം കഴിഞ്ഞിട്ടും അഭയ വെറുതെ കിണറ്റിലേക്ക് ചാടി നോക്കിയതാവും എന്ന് നാം വിശ്വസിച്ചു പോരുന്നു. ഇതാ ഇപ്പോൾ ദിവ്യയും വെറുതെ ഒരു രസത്തിന് കിണറ്റിലേക്ക് ചാടിയിരിക്കുന്നു. നാം ഈ വാർത്തയും മറക്കും മറ്റൊരു കിണറിൻ്റെ പേര് കേൾക്കുമ്പോൾ വീണ്ടും ഓർക്കും.ഞായറാഴ്ച ചിലപ്പോൾ ഒരു ഇടയലേഖനം വായിക്കുമായിരിക്കും. പ്രെം ടൈമിൽ വീണ്ടും ജോമോൻ പുത്തൻപുരയ്ക്കലിനെ പോലെയുള്ളവർ ഓർമ്മകൾ അയവിറക്കും പിന്നെ നാമത് മറക്കും. അങ്ങനെ മറന്നു പോയ കന്യാസ്ത്രീകളുടെ ഒരു നിരയുണ്ട്.

കന്യാസ്ത്രി മഠത്തിലെ കിണറ്റില് 21 കാരിയായ വിദ്യാര്ത്ഥിനിയെ മരിച്ച നിലയില് കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിലാണ് ചങ്കപ്പാല സ്വദേശിയായ ദിവ്യ പി ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ അഞ്ചുവർഷങ്ങളായി സന്ന്യാസിനി വിദ്യാർത്ഥിനിയായി കന്യാമഠത്തിനുള്ളിൽ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെൺകുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു തീർന്നു.ഇതൊരു സാധാരണ വാർത്തയായി നാം വായിച്ച് തള്ളുന്നു. ഇങ്ങനെ നാം വായിച്ച് തള്ളിയ മറ്റൊരു വാർത്ത ഓർക്കുന്നില്ലേ?

ഓർത്തുപോകുന്നു, ജീവനറ്റ നിലയിൽ മുമ്പും കണ്ടെത്തിയ ചില കന്യാസ്ത്രീകളെ.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ
1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്ദേല
1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ
1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്‌സി
1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്
1998: പാലാ കോണ്‍വെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്
2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി
2006: റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ
2008: ‍ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി
2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല
2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും.ദിവ്യ മനോരോഗി ആയിരുന്നുവെന്നും, സ്വഭാവദൂഷ്യം ഉണ്ടായിരുന്നുവെന്നും, പ്രണയമുണ്ടായിരുന്നുവെന്നും പല പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചിരിരുന്നു.എന്നും മറ്റും ഉടനെ വാർത്ത വരുമായിരിക്കും.