ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം

777

കേരളസംസ്ഥാനതലസ്ഥാനമായ
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ്തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം.

അനന്തൻ എന്ന നാഗത്തിന്മേൽ
ശയിക്കുന്ന പരബ്രഹ്മനായ ഭഗവാൻ മഹാവിഷ്ണു
ആദിനാരായണനാണ്‌ഇവിടെ പ്രതിഷ്ഠ.

ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്.

മതിലകം രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌.
ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി.
തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിയ്ക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിയ്ക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിയ്ക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതുകൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.,
ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.
അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾഭഗവാൻ അത് ശുചീന്ദ്രംസ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമവേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിയ്ക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻകാട്ടിലേയ്ക്ക്‌ വലിച്ചെറിയും
എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി പള്ളികൊള്ളുന്ന ദൃശ്യം ദർശനം ലഭിയ്ക്കുകയും ചെയ്തു.
മുനി പിന്നീട്‌ ഭഗവദ്ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിയ്കകു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലുള്ള അനന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രം ഇന്നുകാണുന്ന വിധം പുനരുദ്ധരിച്ചത്‌. ശ്രീപത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ക്ഷേത്രം പുനരുദ്ധീകരിച്ചു. ഇപ്പോൾ കാണുന്ന തമിഴ് ശൈലിയിൽ പണിത ഏഴുനില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുനഃപ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി ഒറ്റക്കൽ മണ്ഡപം പണിഞ്ഞു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലമ്പലം പണിയുകയും പദ്മതീർത്ഥ കുളത്തിന്റെ വിസ്തൃതി കൂട്ടുകയും ശീവേലിപ്പുര ഒറ്റക്കൽ മണ്ഡപം തുടങ്ങിയവ നിർമിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴം തിരുനാളാണ്. എട്ടരയോഗത്തെ വെറുമൊരു ഉപദേശക സമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴം തിരുനാളായിരുന്നു.

14-85) ക്ഷേത്രത്തിൽ പൂജമുടങ്ങിയതായും അതിന്റെ പിറ്റേവർഷം (861-ൽ) ക്ഷേത്രത്തിൽ അഗ്നിബാധ ഉണ്ടായതായും മതിലകം രേഖകളിൽ കാണുന്നു. എട്ടരയോഗക്കാരും മഹാരാജാവും (രാമവർമ്മ) തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്ന കാലഘട്ടത്തിലാണ്‌ തീപ്പിടുത്തമുണ്ടായത്‌. സർവവും വെന്തു വെണ്ണീറായി. വിഗ്രഹത്തിലേക്ക്‌ പടർന്നു വ്യാപിക്കുന്നതിനു മുമ്പ്‌ തീ കെടുത്തി.

കൊല്ലവർഷം 861 മകരം 16ന് (1686 ജനുവരി 28) രാത്രിയുണ്ടായ തീപിടിത്തം ഭയാനകമായിരുന്നു. അത്താഴപൂജ കഴിഞ്ഞ്‌ പൂജാരികൾ പതിവിൻപടി മിത്രാനന്ദപുരത്തേയ്ക്ക്‌ പോകുകയും, രാത്രി 22 നാഴിക കഴിഞ്ഞ്‌ (പിറ്റേന്ന് പുലർച്ചെ രണ്ടുമണിയോടെ) അഭിശ്രവണ മണ്ഡപത്തിന്റെ വടക്കേ വാതിലിൽ മരം കൊണ്ടു നിർമിതമായിരുന്ന ചിത്രഘണ്ഡത്തിന്‌ തീപിടിയ്ക്കുകയും നിമിഷനേരം കൊണ്ട്‌ അഭിശ്രവണ മണ്ഡപം കത്തിയെരിയുകയും ചെയ്തു. അതോടെ മുഖമണ്ഡപം, ശ്രീവിമാനം, നരസിംഹ ക്ഷേത്രം, തിരുവോലക്ക മണ്ഡപം, കരുവമണ്ഡപം എന്നിവിടങ്ങളിൽ തീ പടർന്നുയർന്ന്‌ ചുറ്റുമണ്ഡപത്തിലെത്തി ശ്രീകോവിൽ കത്തിത്തീർന്നു. ശ്രീകോവിലിലും മറ്റും ഉണ്ടായിരുന്ന ലോഹസാധനസാമഗ്രികളെല്ലാം ഉരുകിയൊഴുകി. കരിങ്കല്ലുകൾ പൊട്ടിച്ചിതറി. പിറ്റേന്ന്‌ ഉച്ച വരെ തീ കത്തിതുടർന്നു. വിമാനത്തിന്റെ മേൽക്കൂര ശ്രീപദ്മനാഭ ബിംബത്തിൽ വീണ്‌ കത്തിയെരിഞ്ഞു. ജനക്കൂട്ടം ഓടിനടന്ന്‌ തീ കെടുത്താൻ ജീവൻ പോലും പണയം വച്ച്‌ പരിശ്രമിച്ചു. എന്നാൽ ശ്രീപദ്മനാഭ ബിംബത്തിന്‌ പരിക്കുകളൊന്നും പറ്റിയില്ല. ഇടതുകൈയിലെ മൂന്നു വിരലുകളും ഇടതു കാലിലെ എല്ലാ വിരലുകളും മുറിഞ്ഞു. ഉടൻ തന്നെ വിഗ്രഹം പുതുക്കി പണിയുകയും ചെയ്തു.
:കടപ്പാട്