പദ്മപ്രിയക്ക് ഇന്ന് പിറന്നാൾ
Padmapriya : An actress who broke stereotypical Heroine Mould 🔥
Akshay Krishnan
ഒരേ സമയം സ്ത്രീയുടെ അംഗലാവണ്യവും പുരുഷന്റെ ഗംഭീര്യവും ഒത്തിണങ്ങിയ നടി.നോട്ടത്തിലും ഇരിപ്പിലും നടത്തത്തിലും എല്ലാം കഥാപാത്രമായി മാറാൻ കഴിവുണ്ടായിരുന്നു അവർക്ക്.റാഹേലും നീലിയും മീരയും രുക്മിണിയും കുഞ്ഞിപ്പെണ്ണും രേവമ്മയും അളകമ്മയും സീതലക്ഷ്മിയും എല്ലാം ചെയ്തത് ഒരാൾ തന്നെ ❤️ഈ കഥാപാത്രങ്ങൾ എല്ലാം തന്നെ അവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ്..
പഴശ്ശിരാജയും മിരുഗവും ഇയോബിന്റെ പുസ്തകവും പൊക്കിഷവും കുട്ടിസ്രങ്കും മറ്റാര് ചെയ്താലും ഏൽക്കില്ല.ഗീതയും മാധവിയും സീമയും ചെയ്തത് പോലെ ഉള്ള ശക്തമായ കഥാപാത്രങ്ങൾ ഇന്ന് ചെയ്യാൻ പറ്റിയ ബെസ്റ്റ് ഓപ്ഷൻ.19 വർഷം മുൻപ് മലയാള സിനിമയിലേക്ക് ഒരു ശാലീന സുന്ദരി ആയി കയറി വരുമ്പോൾ പ്രായം 19-20..ചുരുങ്ങിയ സമയം കൊണ്ട് അവർ സൂപ്പർസ്റ്റാറുകളുടെ നായികയായി.. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, സിബി മലയിൽ, സത്യൻ അന്തിക്കാട്, കമൽ, ബ്ലസി, മധുപാൽ തുടങ്ങിയ സംവിധായകരുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നായിക.കാവ്യ – നവ്യ – മീര നായികമാർക്ക് ഒത്ത എതിരാളി.2000-2014 കാലഘട്ടത്തിൽ മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച അന്യഭാഷ നായിക ആണ് പത്മപ്രിയ.സ്റ്റാർഡത്തേക്കാളും അവർ തിരഞ്ഞെടുത്തത് കാമ്പുള്ള കഥാപാത്രങ്ങളാണ്.മലയാളം, ബംഗാളി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി ഏഴോളം ഭാഷകളിലായി 50 ചിത്രങ്ങൾ..
• ഒരുപാട് ഇഷ്ടമായ പെർഫോമൻസ്
കറുത്ത പക്ഷികൾ (മലയാളം), പഴശ്ശിരാജ (മലയാളം), പരദേശി (മലയാളം), വടക്കുംനാഥൻ (മലയാളം)
കുട്ടിസ്രാങ്ക് (മലയാളം), ഭൂമിമലയാളം (മലയാളം), ഇയോബിന്റെ പുസ്തകം (മലയാളം) , യെസ് യുവർ ഓണർ (മലയാളം), നാല് പെണ്ണുങ്ങൾ (മലയാളം),ഒരു തെക്കൻ തല്ല് കേസ് (മലയാളം), സത്തം പോടാതെ (തമിഴ്), മിരുഗം (തമിഴ്), പൊക്കിഷം (തമിഴ്), തവമായി തവമിരുത് (തമിഴ്), അപരാജിത തുമി (ബംഗാളി)
1= National Award Special Jury
2= Kerala state Award Best supporting Actress(2006,2009)
2 =Tamilnadu State Award Best Actress, Special Best Actress(2007,2009)
സരിതക്ക് ശേഷം ഒരേ വർഷം(2009) രണ്ട് സംസ്ഥാനത്ത്(കേരള, തമിഴ്നാട്) നിന്നും പുരസ്‌കാരം നേടിയ നടി.2000 ന് ശേഷം ഇത്രേം ബഹുമുഖമായ ഒരു അഭിനേത്രി സൗത്തിന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല.ജന്മദിനാശംസകൾ പത്മപ്രിയ 🎂