ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടിയാണ് പദ്മപ്രിയ . ബംഗാളി , ഹിന്ദി , കന്നഡ , മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ ആണ് പത്മപ്രിയ അഭിനയിച്ചത്. ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റ് ആയി ജോലി നോക്കിയിരുന്ന പത്മപ്രിയ ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിസിച്ചിരുന്നു. 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനു വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു.

ഒരു തമിഴ് – പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28 ന് ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു.

Padmapriya Janakiraman 

ഇപ്പോൾ അഞ്ച് വർഷത്തോളമായി താരം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കുറച്ച് മുൻപ് റിലീസ് ചെയ്ത ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വന്നിരിക്കുകയാണ്. സിനിമ റിലീസ് ആയതിനു ശേഷം താരത്തിന്റെ പുതിയ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

You May Also Like

നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥ, ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ യുടെ ഒഫീഷ്യൽ ടീസർ

ഓണക്കാലം കീഴടക്കാൻ നർമ്മത്തിൽ പൊതിഞ്ഞ പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവും; ‘രാമചന്ദ്ര ബോസ് ആൻഡ്…

“ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മാർക്കറ്റിംഗ് പഠിച്ചത്, പക്ഷേ അതിൽ അബദ്ധം പറ്റിയത് ജയറാമിനാണ്”

മലയാളസിനിമയുടെ നെടുംതൂണുകൾ ആണ് മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും സുരേഷ്‌ഗോപിയും ഒക്കെ. എന്നാൽ ഇതിൽ ചിലർ…

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Vishnu B Vzkl Atanka (1986) നിങ്ങൾ ഒരു കൊലപാതകം നേരിട്ടു കാണുകയാണ്.ഒരു രാഷ്ട്രീയ കൊലപാതകം!…

വിക്രം ഇത്രയും വിജയം നേടുന്നതിൽ ഒരു പങ്ക് തീർച്ചയായും സൂര്യക്കുള്ളതാണ്

Rahul Madhavan സത്യത്തിൽ വിക്രം ഇത്രയും വിജയം നേടുന്നതിൽ ഒരു പങ്ക് തീർച്ചയായും സൂര്യക്കുള്ളതാണ്. അതിൽ…