ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത അന്യഭാഷാ നടിയാണ് പദ്മപ്രിയ  . ബംഗാളി , ഹിന്ദി , കന്നഡ , മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ ആണ് പത്മപ്രിയ അഭിനയിച്ചത് . പത്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റ് ആയി ജോലി നോക്കിയിരുന്നു. ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനു വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു..ഒരു തമിഴ് – പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28 ന് ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു

അടുത്ത സമയത്ത് മലയാളത്തിലെ മുൻനിര നടിമാരെ കുറിച്ച് പദ്മപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്ന ഒരു പ്രവണത സിനിമാരംഗത്ത് ഉണ്ട് എന്നായിരുന്നു നടി പറഞ്ഞത്. തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനോ കൂടുതല അവസരങ്ങല്‍ക്കോ ഇതൊക്കെ ചെയ്യേണ്ടി വരാറുണ്ട്.അതിനു താൽപര്യം കാണിച്ചില്ല എങ്കിൽ പലപ്പോഴും നടിക്ക് നേരെ ഉണ്ടായ തരത്തിലുള്ള ആക്രമണങ്ങൾ പോലും ഉണ്ടാവാൻ സാധ്യതയുണ്ട് അതിനു ഇരകൾ ആയിട്ടുള്ള താരങ്ങളെ തനിക്ക് അറിയാം എന്നുകൂടി പത്മപ്രിയ പറഞ്ഞിരുന്നു.

നാണക്കേട് ഉണ്ടാകുമെന്ന് കരുതി മാത്രമാണ് കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്. അല്ലെങ്കിൽ ചാൻസ് നഷ്ടമാകും എന്ന ഭയം ഇതുകൊണ്ടാണ് പലരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്. തുറന്നു ചോദിക്കാൻ മടിയുള്ള ചിലർ ലൈംഗികതയുള്ള സന്ദേശങ്ങൾ അയക്കുകയാണ് ചെയ്യാറ്.അതേപോലെ സെറ്റിലും ഷൂട്ടിങ്ങിന്റെ ഇടയില്‍ ശരീരത്തില്‍ മോശമായി തൊടുക തുടങ്ങിയ പ്രവണത ഉണ്ട്. ചോദ്യം ചെയ്താല്‍ അവര്‍ ഒരു സോറി പറഞ്ഞിട്ട പോകും. ഇതൊക്കെ പുതിയ ആള്‍ക്കാര്‍ക്ക് മാത്രമല്ല മുന്‍ നിര നടിമാര്‍ക്ക് പോലും നേരിടേണ്ടി വരാറുണ്ട്.അഭിനയിച്ച സിനിമയ്ക്ക് മാന്യമായ രീതിയിൽ പ്രതിഫലം ലഭിച്ചില്ല എന്ന് പറഞ്ഞാൽ പോലും അത് വലിയ പാതകമായി കാണുന്ന ഒരു കൂട്ടം ആളുകളാണ് സിനിമാലോകത്ത് ഉള്ളത് എന്നും പത്മപ്രിയ കൂട്ടിച്ചേർക്കുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനുമുമ്പും സമാനമായി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് വലിയതോതിൽ തന്നെ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് എന്നാണ് പലരും ഇക്കാര്യങ്ങളെ കുറിച്ചൊക്കെ പറയാറുള്ളത്.

You May Also Like

മാലിക്കിൽ കിടിലമായ ഫ്രെഡിയെ മുൻപെവിടെയോ കണ്ടിട്ടുണ്ട് അല്ലെ ?

മാലിക്കിൽ കിടിലമായ ഫ്രെഡിയേ എവിടൊക്കെയോ കണ്ടിട്ടുണ്ടല്ലോന്ന് സിനിമ കണ്ടിരുന്നപ്പോ ചിന്തിച്ചു. പ്രൊഫൈൽ തിരഞ്ഞിറങ്ങിയപ്പോഴാണ്

മിഥുൻ ചക്രവർത്തി മാലിന്യക്കൂനയിൽ നിന്നും എടുത്തു വളർത്തിയ പ്രിയ പുത്രി ദിഷാനി ചക്രവർത്തി

ഒട്ടുമിക്ക സിനിമാ താരങ്ങളുടെയും മക്കൾ തങ്ങളുടെ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് എത്തുന്നത് ഇന്ന് സർവ്വ

ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ?

ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു പരക്കെ അറിയപ്പെടുന്ന ഈ അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍ രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്‌നമാകുമോ?

“ഒന്നുകിൽ‍ നിങ്ങൾ സ്വന്തം വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരൂ, അല്ലെങ്കിൽ ഞാൻ കുടിച്ച വെള്ളം ശുദ്ധീകരിക്കൂ”

മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് ‘ഡോ.ബാബാസാഹേബ് അംബേദ്കർ’.ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യശിൽപിയെ അവതരിപ്പിക്കാൻ