പത്മരാജൻ ചേട്ടനെപ്പറ്റി പറയാൻ അമ്പിളിക്ക് എന്തോരം കഥകൾ, കണ്ണുകൾ നിറയുന്ന ‘അധ്യായം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

കഥാകൃത്തും സംവിധായകനുമായ പദ്മരാജനെ പുകഴ്‌ത്താൻ മടികാണിക്കാത്ത തലമുറ തന്നെയാണ് ഇന്നും. കാരണം ആ കാലത്തു അദ്ദേഹം അണിയിച്ചൊരുക്കിയ, എഴുതിയ ചലച്ചിത്ര വിസ്മയങ്ങൾ ഒട്ടനവധിയാണ്. പദ്മരാജന്റെ മകനായ അനന്തപത്മനാഭൻ തയ്യാറാക്കിയ അച്ഛന്റെ ജീവചരിത്രം ആണ് ‘മകന്റെ കുറിപ്പുകൾ’. അതിൽ ജഗതിയും പദ്മരാജനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പരാമർശിക്കുന്ന അധ്യായം ‘ഋതുഭേതങ്ങളുടെ പാരിതോഷികം’ വായിച്ചാൽ കണ്ണുനിറയുന്നതു തന്നെയാണ്. അതിനെ കുറിച്ച് സന്ദീപ് സദാശിവൻ മണ്ണാറത്തൊടി എഴുതിയ കുറിപ്പാണു ചുവടെ.

സന്ദീപ് സദാശിവൻ മണ്ണാറത്തൊടി

“ഇപ്പോഴുള്ള പിള്ളേർ പറയുംപോലെ ഞാൻ പപ്പേട്ടൻ എന്നൊന്നും വിളിക്കില്ല. പത്മരാജൻ ചേട്ടൻ. കാരണം അദ്ദേഹം എനിക്കൊരു ചേട്ടനായിരുന്നു.”

‘പത്മരാജൻ ചേട്ടൻ’ ആ പേര് എനിക്ക് പുതമയുള്ള ഒന്നാണ്. പലപ്പോഴും പത്മരാജൻ സാറിനെപ്പറ്റി കേട്ടപ്പോഴെല്ലാം പപ്പേട്ടൻ അല്ലെങ്കിൽ പത്മരാജൻ സാർ എന്നായിരുന്നു പലരും സംബോധന ചെയ്തു കേട്ടിരുന്നത്. എന്നാൽ പത്മരാജൻ ചേട്ടൻ എന്ന് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ശ്രീ ജഗതി ശ്രീകുമാർ വിളിച്ചു കേൾക്കുമ്പോൾ ആ വിളിയിൽ വലിയൊരു ബഹുമാനമുണ്ട്.

അനന്തപത്മനാഭൻ ചേട്ടന്റെ ‘മകന്റെ കുറിപ്പുകൾ’ എന്ന പുസ്തകത്തിന്റെ പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ചുനാൾ. വെറും ഇരുപത്തിയഞ്ച് അധ്യായങ്ങൾ ഉള്ള ഒരു പുസ്തകം പറഞ്ഞു തീർത്തത് നാൽപ്പത്തിയഞ്ചു വർഷത്തെ ഇതിഹാസതുല്യനായ ഒരു മനുഷ്യന്റെ ജീവിതമാണ്.

അദ്ദേഹത്തിന്റെ ബാല്യം, കൗമാരം, യൗവനം, സൗഹൃദം, എഴുത്ത്, വായന, ജോലി, സിനിമ, സാഹിത്യം, പ്രണയം, വൈവാഹിക ജീവിതം, സ്നേഹം, വാത്സല്യം, പത്മരാജൻ എന്ന അച്ഛൻ, പപ്പൻ എന്ന സുഹൃത്ത്, പപ്പു എന്ന അനിയൻ, പപ്പേട്ടൻ എന്ന ചേട്ടൻ, രാജൻ എന്ന സഹോദരൻ, രാജേട്ടൻ എന്ന ഭർത്താവ്, അച്ഛൻ കുട്ടി എന്ന കുട്ടികൾക്ക് മുന്നിൽ കുട്ടികളെക്കാൾ ചെറുതാവുന്ന അച്ഛൻ….

ജീവചരിത്രം എഴുതാറുണ്ട് ചില മഹാന്മാർ. എന്നാലിവിടെ പത്മരാജൻ മനുഷ്യന്റെ ജീവിതം എഴുതിയത് അദ്ദേഹത്തെ കൂടുതലറിഞ്ഞ മകനിലൂടെ തന്നെയാണ്. ‘മകന്റെ കുറിപ്പുകൾ’ അച്ഛന് എഴുതാൻ കഴിയാതെപോയ ജീവചരിത്രം കൂടിയാണ്. കഴിഞ്ഞുപോയ ഒരു കാലഘട്ടം കൂടിയാണ്.
ഈ പുസ്തകത്തിൽ പത്മരാജൻ സാർ കഴിഞ്ഞാൽ ഞാനെന്ന വ്യക്തി അറിയാൻ, വായിക്കാൻ കാത്തിരുന്നത് ശ്രീ നെടുമുടി വേണു സാറിനെപറ്റിയാണ്. പത്മരാജൻ സാറിന്റെ മക്കളുടെ സ്വന്തം പാട്ടുപരിഷ. അദ്ദേഹത്തെക്കുറിച്ചുള്ള ഓരോ വരികളും ഞാൻ അത്രയേറെ കൗതുകത്തോടെയാണ് വായിച്ചത്. എന്നാൽ ഇരുപത്തിയഞ്ച്.അധ്യായങ്ങലുണ്ടായിട്ടും പുസ്തകത്തിന്റെ മധ്യത്തിലെ കൃത്യം പറഞ്ഞാൽ പന്ത്രണ്ടാം അധ്യായമായ ‘ഋതുഭേതങ്ങളുടെ പാരിതോഷികം’ ആണ് എന്റെ കണ്ണ് നിറച്ചത്.

അതേ. ജഗതി ചേട്ടനും പത്മരാജൻ സാറുമായി ഉള്ള ആത്മബന്ധം പറയുന്ന അധ്യായം.
പത്താം ക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസ്സിൽ പാസ്സായാൽ വാച്ച് വാങ്ങി തരാമെന്ന് വാക്ക് പറഞ്ഞിട്ട് ആ ഫസ്റ്റ് ക്ലാസ് എന്ന കടമ്പ വിജയകരമായി മറികടന്നിട്ടും പറഞ്ഞ വാക്ക് പാലിക്കാതെ നിൽക്കുന്ന അച്ഛന്റെ മുന്നിൽ നിന്ന് കരയുന്ന അമ്പിളിയെ (ജഗതി ശ്രീകുമാർ) കാര്യം തിരക്കി അടുത്തേക്ക് വിളിച്ച് തന്റെ കയ്യിൽ കിടന്ന നീല ഡയലുള്ള ‘ഫേബർലൂബ’ എന്ന അക്കാലത്തെ ഏറ്റവും പേരുകേട്ട വാച്ച് സമ്മാനിച്ച പത്മരാജനിൽ തുടങ്ങുന്ന അവരുടെ സൗഹൃദം. സൗഹൃദമാണോ സാഹോദര്യ ബന്ധമാണോ..? അതോ ഗുരുശിഷ്യ ബന്ധമോ…!!!
അതുവരെ സിനിമയിൽ വിദൂഷക വേഷം മാത്രം കെട്ടിയ ജഗതിയെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ എന്ന ചിത്രത്തിൽ കാമ്പുള്ള ഒരു കഥാപാത്രം നൽകിയ പത്മരാജൻ…

എഴുതിയ തിരക്കഥകളിൽനിന്നും സഭാഷണങ്ങളിൽനിന്നും അണുവിട മാറാത്ത, എന്നാൽ ജഗതിയ്ക്ക് വേണ്ടി മാത്രം അയഞ്ഞു കൊടുത്ത പത്മരാജൻ…
‘ഇന്നലെ’യിലെ അഴകപ്പൻ എന്ന കഥാപാത്രം അമ്പിളി വന്നു ചെയ്തോളും എന്നു പറഞ്ഞ് തിരക്കഥയിൽ ആ ഭാഗത്ത് ഒന്നും എഴുതാതെ ഗ്യാപ്പ് ഇട്ട പത്മരാജൻ….അങ്ങനെ പത്മരാജൻ ചേട്ടനെപ്പറ്റി പറയാൻ അമ്പിളിക്ക് എന്തോരം കഥകൾ…ആ അധ്യായത്തിന്റെ അവസാനത്തോടടുക്കുമ്പോൾ വായനക്കാരനെ കൂടുതൽ വിഷമിതിലാക്കുന്ന പത്മരാജൻ സാറിന്റെ മരണ ദിവസത്തെ കുറച്ചു കാര്യങ്ങളും… ചിലപ്പോൾ ആ വരികളാകാം എന്റെ കണ്ണ് നിറച്ചത്… അവ ഇങ്ങനെ :

‘അച്ഛൻ മരിച്ച ദിവസം ഞാനിപ്പോഴും ഓർക്കുന്നു. ഞവരയ്ക്കൽ അച്ഛന്റെ ശരീരം കോഴിക്കോട്ടുനിന്നും വരും മുൻപുതന്നെ അദ്ദേഹം നടപ്പുരയുടെ വശത്തെ തിണ്ണയിൽ ഇരുന്നു. ജനങ്ങളുടെ ആവേശം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന പോലീസുകാർക്ക് പിന്നിൽനിന്നും നാട്ടുകാർ തള്ളിക്കൂടി. രംഗബോധമില്ലാത്ത വിളികൾ ഉയർന്നു.’ “കവലേ!”

അദ്ദേഹം അറിയുന്നതേയില്ല. മുഖത്ത് ഘനീഭവിച്ച വിഷാദം മാത്രം. എവിടേക്കുമല്ലാതെയുള്ള ഒരു നോട്ടം. അച്ഛനും അമ്മയും മരിച്ച ദിവസം അദ്ദേഹം ഫോണിൽ വിളിച്ചു നിര്യാണം പറഞ്ഞു. വേറെ ആരെയെങ്കിലും വിട്ടറിയിച്ചാൽ മതിയല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ “അല്ല പത്മരാജൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാനിത് ചെയ്തേനെ. എന്റെ കടമയാണത്.”

കവല വിളികൾക്കിടയിലെ ആ ഇരുപ്പ് എനിക്ക് കാണാം… എന്നോട്ടെന്നില്ലത്ത ആ നോട്ടവും…
അമ്പിളിയുടെ സ്വന്തം പത്മരാജൻ ചേട്ടൻ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ