“പദ്മിനി ” വീഡിയോ ഗാനം

പി ആർ ഒ-എ എസ് ദിനേശ്.

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസായി. ടിറ്റോ പി പാപ്പച്ചൻ എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്ന് സച്ചിൻ വാര്യർ ആലപിച്ച ” പദ്മിനി യേ ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ. ഗണപതി,ആരിഫ് സലിം,സജിൻ ചെറുകയിൽ,ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ മാളവിക മേനോൻ, സീമ ജി നായർ,എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”സംഗീതം- ജേക്‌സ് ബിജോയ്,എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, കല-ആർഷാദ് നക്കോത്,മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ് ശങ്കർ ലോഹിതാക്ഷൻ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്,

Leave a Reply
You May Also Like

വിജയ് യേശുദാസും റിമിടോമിയും നാണംകെട്ട ഓൺലൈൻ റമ്മി പരസ്യളിൽ നിന്ന് പിന്മാറണമെന്ന് ഗണേഷ് കുമാർ

റിമി ടോമി, വിജയ് യേശുദാസ്, ലാൽ എന്നിവരെപോലുള്ള താരങ്ങളെ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന്…

മനുഷ്യ മനസ്സിനെ വേട്ടയാടുന്ന എത്രയെത്ര കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവി കൊണ്ടിട്ടുള്ളത്

രാഗീത് ആർ ബാലൻ നഷ്ടങ്ങളുടെ രാജകുമാരൻ സേതുമാധവൻ ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക് തന്നെ പോയ സേതുമാധവനും…

‘മിസ്റ്റര്‍ എക്സ്’  മഞ്ജു വാര്യർക്ക് തമിഴിൽ ഹാട്രിക് വിജയ ചിത്രമാകുമോ ?

ധനുഷ് നായകനായ ‘അസുരനി’ലൂടെ തമിഴകത്ത് എത്തിയ മഞ്‍ജു വാര്യര്‍ അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലൂടെയും…

കാടുകയറി നശിക്കുന്നു, നോക്കാൻ ആളില്ല, പ്രേം നസീറിന്റെ വീട് വില്പനയ്ക്ക്

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ വീട് കുടുംബം വില്പനയ്ക്ക് വച്ചിരിക്കുന്നു. തിരുവനന്തപുരം ചിറയിൻകീഴിൽ പുളിമൂട്…