ബാലപീഡകർ വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്

793

കുറച്ചു മുൻപാണ് ഫർഹാദ് എന്ന ചെറുപ്പക്കാരൻ സ്വന്തം പീഡോഫിലിയേ അഭിമാനത്തോടെ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ചെറുപ്പക്കാരന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

” എന്റെ ഭിപ്രായത്തിൽ ഒരു വ്യക്തിക്ക് ഫീൽ ചെയ്യുന്നിടത്തോളം കാലം എല്ലാം ലൈംഗികതയും സ്വാഭാവികമാണ്.നിങ്ങളുടെ ഫാന്റസിക്കനുസരിച്ചു ഞാൻ സെക്സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വാഭാവികം.

എനിക്കിപ്പോൾ ഞാൻ നിത്യവും കാണുന്ന അഞ്ചാം ക്ളാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്.പറഞ്ഞറിയിക്കാനാവാത്ത സ്നേഹവും.ഞാനവൾക്കു എല്ലാ ദിവസവും മഞ്ച് വാങ്ങികൊടുക്കുന്നു.അവൾക്കെന്നോടുള്ള പ്രേമവും ഞാൻ അസ്വദിക്കുന്നു. ഇതൊക്കെ വളരെ സ്വാഭാവികമാണ്..”

പക്ഷെ ഈ പോസ്റ്റിന്റെ ഭവിഷ്യത്തു ഫർഹാൻ എന്ന പീഡോഫൈൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ഗുരുതരമായിരുന്നു.ആവിഷ്കാര സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും നില നിൽക്കുന്ന ഇന്ത്യ മഹാരാജ്യത്തെ എന്ത് തെമ്മാടിത്തരവും സമൂഹത്തിൽ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കാം എന്ന് കരുതിയ ഫർഹാന് കിട്ടിയത് എട്ടിന്റെ പണിയാണെന്നു മാത്രം..പെണ്ണിടം എന്ന സ്ത്രീകളുടെ കൂട്ടായ്മയിലുള്ള ഒരു മനോരോഗ വിദഗ്ധയുടെ കണ്ണിൽ സംഭവം ഉടക്കിയതോടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. അതോടെ ചെറുപ്പക്കാരനെതിരെയുള്ള കമ്മന്റുകളുമായി നിരവധി മാതാപിതാക്കളും, ചെറുപ്പക്കാരും ,പെണ്ണിടം കൂട്ടായ്മയിലെ സ്ത്രീകളും രംഗത്തെത്തി.സംഗതി വൈറലായതോടെ ചെറുപ്പക്കാരന് ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടി വന്നു.എന്നാൽ അവിടെയും തീരുന്നതായിരുന്നില്ല പോസ്റ്റിന്റെ ഭവിഷ്യത്തു.ജനപ്രതിനിധികളുടെയും, സാമൂഹിക പ്രവർത്തകരുടെയും പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. അന്വേഷണം ഇപ്പോഴും തുടരുന്നു..

സമാന രീതിയിലുള്ള കേസുകൾ കുറച്ചു നാളുകളായി പരമ്പര എന്ന വണ്ണം ദൈവത്തിന്റെ സ്വന്തം നാട്ടിൽ കേട്ട് കൊണ്ടിരിക്കുന്നു..വളയാറിൽ 13 ഉം 9 ഉം വയസ്സുള്ള സഹോദരിമാർ കൊല്ലപ്പെട്ടത് നമ്മൾ കേട്ടത് ഞെട്ടലോടെയാണ്..രണ്ടു കുട്ടികളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് ഇരുവരും പലവട്ടം ക്രൂരമായ ലൈംഗിക -പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയായിരുന്നു എന്നാണു. അതിന്റെ വേദന മാറുന്നതിനു മുൻപാണ് ഇന്നലെ പെരിന്തൽമണ്ണയിൽ 7 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടി പീഢിക്കപ്പെട്ടത്. 64 വയസ്സിലധികം പ്രായമുള്ള വൃദ്ധനായിരുന്നു പീഡകൻ.

ദൈവത്തിന്റെ സ്വന്തം നാട് എന്ന പെരുമ ഇനി മാറ്റാം.പീഡകന്മാരുടെ സ്വന്തം നാട് എന്നാവും കൂടുതൽ അനുയോജ്യം. സ്ത്രീ പീഡനം, ബാല പീഡനം എന്തിനു വൃദ്ധകൾ വരെ ക്രൂരമായി പീഢിക്കപ്പെടുന്നു നമ്മുടെ കൊച്ചു കേരളത്തിൽ. പീഡനങ്ങൾ അവർത്തിക്കപ്പെടുമ്പോഴും ഒന്നും ചെയ്യ്യാനാവാതെ കയ്യും കെട്ടി നോക്കി നീക്കാനും അന്വേഷണം പ്രഖ്യാപിക്കാനും മാത്രമേ നമ്മുടെ നീതിന്യായ,ഭരണ കൂടങ്ങൾക്കു കഴിയുന്നുള്ളൂ എന്നാണ് ഏറ്റവും പരിതാപകരം..ഇനി അറസ്റ് ചെയ്താലോ പീഡനക്കേസ് വാദിക്കാൻ വേണ്ടി മാത്രം വക്കീൽ കോട്ടിട്ട ആളൂരിനെ പോലെയുള്ള സാമൂഹിക പ്രതിബദ്ധത തൊട്ടു തീണ്ടാത്ത ക്രിമിനൽ ലോയർമാർ പറന്നു വരുന്നു,പ്രതികളെ രക്ഷിച്ചെടുക്കാൻ.

പഠനങ്ങള് തെളിയിക്കുന്നത് ഇന്ത്യയില് 39 ശതമാനത്തിനും 53 ശതമാനത്തിനും ഇടയില് കുട്ടികള് പലതരം ലൈംഗികാക്രമണങ്ങള്ക്ക് കുട്ടിക്കാലത്ത് എപ്പോഴെങ്കിലുമൊക്കെ വിധേയരാകുന്നു എന്നതാണ്.പലരും ഇതിൽ പരാതിപ്പെടാത്തതു ഈ ക്രൂരത നിർബാധം തുടരാൻ ഈ സാമൂഹിക വിരുദ്ധർക് ധൈര്യം നൽകുന്നു.

എന്താണ് പീഡോഫീലിയ ?
—————————————–
അമേരിക്കന് സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാറ്റിസ്റ്റിക്കല് മാനുവല് ഓഫ് മെന്റല് ഡിസോര്ഡേര്സിന്റെ 2013 ൽ പുതുക്കിയ നിര്വചനപ്രകാരം പീഡോഫീലിയ

“ആവര്ത്തിച്ചും തീഷ്ണമായും 13 വയസ്സില് താഴെയുള്ള കുട്ടികളോട് മുതിര്ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്ഷണമോ ലൈംഗിക വ്യവഹാരമോ ആണ്”

” Paedophilia ” എന്നത് ഒരു മാനസിക വൈകല്യമാണ്. ചെറിയ കുട്ടികളോട് മുതൽ ടീനേജ് വരെയുള്ള, വ്യക്തമായി പറഞ്ഞാൽ പൂർണ ലൈംഗിക വളർച്ച എത്താത്ത കുട്ടികളോട് തോന്നുന്ന കാമവസ്ഥയാണിത്.

കാമം തോന്നുന്നു എന്നത് മാത്രമല്ല കാമ പൂർത്തീകരണത്തിന് വേണ്ടി ഏതറ്റവും വരെ പോകാനും ഈ വൈകല്യമുള്ളവർ തയ്യാറാവും. നമ്മുടെ നാട്ടിൽ 11 -12 വയസ്സോടു കൂടി പെൺകുട്ടികളിലും, 12 -13 വയസ്സ് വരെ ആൺകുട്ടികളിലും ലൈംഗിക വളർച്ച ആരംഭിക്കാൻ തുടങ്ങുന്നു. കേരളത്തിൽ ശരാശരി 12 വയസ്സിൽ പെൺകുട്ടികൾ ഹൃതുമതികളാവാറുണ്ട്. Paedophilia കൾ ഇരകളായി കണ്ടെത്തുന്ന കുഞ്ഞുങ്ങളുടെ പരമാവധി പ്രായം 13 ആണെന്നാണ് മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

പീഡോഫൈലുകൾ ആരുമാവാം..നമ്മുടെ അടുത്ത കൂട്ടുകാർ, ടീച്ചർമാർ , അകന്ന കുടുംബാംഗങ്ങൾ, അയൽക്കാർ എന്നിങ്ങനെ ആരും.

എല്ലാ പീഡോഫീലിയക്കാരും ബാലപീഢകരോ?

എല്ലാ പീഡോഫൈലുകളും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നില്ല എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരമായി നമുക്ക് ലഭിക്കുന്നത്.

തന്റെ വൈകല്യങ്ങൾ മനസ്സിൽ അടക്കി നിർത്താൻ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ പലതാണ്. അവ നമുക്കൊന്ന് പരിശോധിക്കാം.

1 . കുട്ടികളോടുള്ള തൻറെ കാമം തെറ്റാണെന്ന നീതി ബോധം.
2 . സ്വന്തം കുടുംബം അടക്കം സമൂഹം തന്നെ പുറം തള്ളും എന്ന ഭയം.
3 . കര്ശനമായ ശിശുസുരക്ഷാനിയമങ്ങള് തന്നെ ശിക്ഷിക്കും എന്ന ഭീതി.

ഈ കാരണങ്ങൾ കൊണ്ടെല്ലാം ഇവരിൽ ഭൂരിപക്ഷവും തങ്ങളുടെ വൈകല്യങ്ങളെ മനസ്സിൽ അടക്കി നിർത്തുന്നു.

എല്ലാ പീഡകരും പീഡോഫീലിയക്കാരോ?

അല്ല എന്നാണു പീഡകരുടെ മുൻകാല പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. പീഡകരായ പലരിലും അതിനു പ്രേരിപ്പിച്ചത് ലൈംഗിക ആസക്തി ആയിരുന്നില്ല മരിച്ചു ശാരീരികമായി പീഡിപ്പിക്കാനും,മുറിപ്പെടുത്താനുമുള്ള ആക്രമണ വാസനകൾ ആയിരുന്നു. ഇത് മറ്റൊരു തരം വൈകല്യമാണ്…സാഡിസം എന്ന ലൈംഗിക വൈകൃതം.മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന മൃഗങ്ങളാണിവർ.

പീഡനങ്ങൾക്കു ശേഷം സംഭവിക്കുന്നത് ( നിയമ നടപടികൾ) .

കുട്ടികള്ക്കു മേലുള്ള ലൈംഗികാക്രമണങ്ങളെ ചൈല്ഡ് സെക്സ് അബ്യൂസ് എന്ന രീതിയിലാണ് നിയമം കാണുന്നത്.ആക്രമണം നടത്തിയ പ്രതിയുടെ മുൻകാല ജീവിതം, തൊഴിൽ, സാമൂഹിക സ്ഥാനം, എത്ര കാലം പീഡിപ്പിച്ചു, പീഡനം നടത്തിയതിൽ ക്രൂരത എന്നിവയെല്ലാം പരിശോധിച്ചാണ് പ്രതികൾക്ക് കോടതികൾ ശിക്ഷ വിധിക്കാറ്. എന്തായാലും നാലോ , അഞ്ചോ വർഷത്തിൽ കൂടുന്ന വെറും തടവല്ലാതെ കഠിനമായ ശിക്ഷകൾ ഒന്നും തന്നെ വിധിക്കപ്പെടാറില്ല എന്നതാണ് വസ്തുത.

പീഡനത്തിന് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ ഭാവി
————————————————————-

പീഡനത്തിനിരയായ കുഞ്ഞുങ്ങൾ ജീവിതത്തിലുടനീളം അതിന്റെ കെടുതികൾ അനുഭവിക്കാൻ വിധിക്കപ്പെടുന്നു. കുട്ടിക്ക് ശാരീരിക ക്ഷതങ്ങള്, ഭീതി, മാനസികാഘാതം, വിഷാദം, ആത്മഹത്യാവാസന, നിസ്സഹായത തുടങ്ങി വിദഗ്ദ്ധചികിത്സ വേണ്ടുന്ന ഒട്ടേറെ പ്രശ്നങ്ങള് ഉണ്ടായേക്കും. അതിലും ഗുരുതരമായ സത്യം കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാക്രമണം ഉണാക്കുന്ന മനസികാഘാതം ഒരായുസ്സുകാലം മുഴുവന് നില നിന്നേക്കാനാണ് സാധ്യതയുണ്ട് എന്നതാണ്.

എത്ര വളർന്നാലും കുട്ടിക്കാലത്തു സംഭവിച്ച ക്രൂര പീഡനത്തിന്റെ ഓർമ്മകൾ പലരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്. അതിൽ നിന്നും ഉണ്ടാകുന്ന ചിന്തകൾ നിത്യ വിഷാദം, ആത്മവിശ്വാസക്കുറവ്, സ്വയം കുറ്റാരോപിതരാവുന്ന അവസ്ഥ, അരക്ഷിതാവസ്ഥ എന്നിവക്ക് കാരണമാവുന്നു.

പീഡോഫീലിയ മനസികസുഖമാണ് ..അവർക്കു ശിക്ഷ നൽകരുത് , പകരം മാനസിക ചികിത്സ നൽകണം എന്ന വാദവുമായി പല മനുഷ്യ സ്നേഹികളും വരാൻ സാധ്യതയുണ്ട്. അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയുന്ന ആളുകളുള്ള നമ്മുടെ സമൂഹത്തിൽ ഇതും സംഭവിക്കുന്നുണ്ട്.
പക്ഷെ ഒന്നോർക്കുക.,മാനസിക വിദഗ്ധരുടെ അഭിപ്രയത്തിൽ മിക്ക പീഡിയോഫൈലുകളും തങ്ങളുടെ കാമം മനസ്സിൽ അടക്കി നിർത്തുന്നത്, അതായതു പീഡനം ചെയ്യാൻ മടിക്കുന്നത് അതിനു ലഭിച്ചേക്കാവുന്ന ശിക്ഷ മൂലം തന്നെയാണ്. രണ്ടാമത്തേത് സമൂഹത്തിൽ നിന്നും ലഭിച്ചേക്കാവുന്ന പ്രതികരണങ്ങൾ..സ്വയമുണ്ടാകുന്ന നീതിബോധം ഇവ രണ്ടും കഴിഞ്ഞേ വരുന്നുളൂ..

അടിയിലൊതുങ്ങാത്ത ഓടിയില്ല എന്നൊരു നാടൻ പഴഞ്ചൊല്ലുണ്ട് മലബാറിൽ. അതാണ് ഈ വിഷയത്തിലും വേണ്ടത്. കുറ്റവാളികളെ ചിക്കനും, മട്ടനും, ബിരിയാണിയും ഒരുക്കി സൽക്കരിച്ചു ഇനിയും പീഡിപ്പിക്കാൻ ഊർജ്ജം നൽകുന്ന ജയിലുകളോ, നിയമങ്ങളോ അല്ല നമുക്കാവശ്യം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ചു കുറ്റകൃത്യം ചെയ്യാനുള്ള ഭയം ജനിപ്പിച്ചു സമൂഹത്തിൽ സുരക്ഷതിത്വം സൃഷ്ടിക്കുക എന്നതാണ് ജുഡീഷ്യറിയുടെ പ്രധാനം ധർമം. അത് ശരിയാം വണ്ണം നടപ്പിലാക്കുന്നതിൽ നീതിന്യായ വ്യവസ്ഥിതി പരാജയപ്പെട്ടാൽ പിന്നെ പൊതു സമൂഹത്തിൽ കുട്ടികളെ ഇവർ പീഡിപ്പിക്കുന്ന ദൃശ്യം നമുക്ക് കാണേണ്ടി വരും.അത് സംഭവിക്കാതിരിക്കട്ടെ.