“പകലും പാതിരാവും”
മാസ്സ് സിനിമകൾ മാത്രം മലയാളത്തിൽ ഒരുക്കിയ സംവിധായകൻ അജയ് വാസുദേവും എപ്പോഴും മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്തു തന്റെ കരിയറിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കുന്ന കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ക്രൈം ത്രില്ലർ “പകലും പാതിരാവും”. മമ്മൂട്ടിയിൽ നിന്നും കുഞ്ചാക്കോ ബോബനെ അജയ് ഫ്രെയിൽ എത്തിച്ചപ്പോൾ എങ്ങനെയുണ്ടാവും എന്നായിരുന്നു സിനിമ കാണാനുള്ള പ്രതീക്ഷ, തികച്ചും നോർമൽ രീതിയിൽ പോയിക്കൊണ്ടിരുന്ന കഥ ഇടയ്ക്കിടെ ഒരു നിഗൂഢത പലയിടങ്ങളിൽ ഹൈഡ് ചെയ്തു വയ്ക്കുന്നുണ്ട്.ക്ലൈമാക്സ് ശരിക്കും ഒരു വൗ ഫക്ടർ തന്നെ സമ്മാനിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ക്ലൈമാക്സ്. ചെറിയൊരു പ്ലോട്ടിലുള്ള ഒരു സിമ്പിൾ ഡാർക്ക് മൂഡ് ക്രൈം ഡ്രാമ തുടക്കം മുതൽ ഒടുക്കം വരെ എൻഗേജിംഗ് ആയി കൊണ്ടുപോവുക എന്നത് അല്പം ശ്രമകരമായ ഒരു ജോലിയാണ്. സംവിധായകൻ അതിൽ പൂർണമായും വിജയിച്ചിരിക്കുന്നു എന്ന് തന്നെ അനുഭവപ്പെട്ടു.
രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾ എല്ലാം തന്നെ അജയ് വാസുദേവിന്റെ കരിയറിലെ മാസ്സ് ചിത്രങ്ങൾ ആണ് ഇതിൽ മൂന്നിലും മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്. എന്നാൽ തന്റെ മാസ്സ് സിനിമകൾക്ക് വിശ്രമം കൊടുത്തു കൊണ്ടു വളരെ വ്യസ്തമായ ഒരു ത്രില്ലർ ഒരുക്കി കൊണ്ടാണ് അജയ് വാസുദേവ് ഇത്തവണ എത്തിയത്. കൂടെ മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബനും.
മാവോയിസ്റ്റ് ഭീഷണി നിൽക്കുന്ന ഒരു വയനാടൻ മലയോരഗ്രാമം. ഇവിടേക്ക് എത്തുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫർ. അയാൾ ഒരു പ്രത്യേക സാഹചര്യത്തിൽ ആ നാട്ടുകാരനായ വറീതിനും കുടുംബത്തിനുമൊപ്പം ഒരുദിവസം തങ്ങുകയാണ്. ഇയാളുടെ വരവിനേത്തുടർന്ന് ആ വീട്ടിലും നാട്ടിലും നടക്കുന്ന സംഭവങ്ങളാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സംസാരിക്കുന്നത്.
ട്രെയിലറിലും ടീസറിലും സൂചിപ്പിച്ചിട്ടുള്ള ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ഈ വന്നിരിക്കുന്ന ചെറുപ്പക്കാരൻ ആരാണ്? എന്താണ് അയാളുടെ ആഗമനോദ്ദേശം? അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒരുപകലും രാത്രിയും നീളുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത് എന്നതാണ് അതിലാദ്യത്തേത്. കറുപ്പും വെളുപ്പും നിറഞ്ഞ കഥാപാത്രങ്ങളേയും ഈ പേരുകൊണ്ട് അർത്ഥമാക്കുന്നു. അതായത് മനുഷ്യന്റെയുള്ളിലെ കറുപ്പും വെളുപ്പും നിറഞ്ഞ അവസ്ഥയെ. പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കെല്ലാം ഒരുതരം നെഗറ്റീവ് ഷെയ്ഡ് നൽകിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനും. ആ നെഗറ്റിവിറ്റിയ്ക്ക് അവർ നൽകിയിരിക്കുന്ന നിർവചനമാകട്ടെ ആർത്തി എന്നും.
മാവോയിസ്റ്റ് ഭീഷണി നിൽക്കുന്ന ഒരു വയനാടൻ മലയോരഗ്രാമം. ഇവിടേക്ക് എത്തുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫർ. അയാൾ ഒരു പ്രത്യേക സാഹചര്യത്തിൽ ആ നാട്ടുകാരനായ വറീതിനും കുടുംബത്തിനുമൊപ്പം ഒരുദിവസം തങ്ങുകയാണ്. ഇയാളുടെ വരവിനേത്തുടർന്ന് ആ വീട്ടിലും നാട്ടിലും നടക്കുന്ന സംഭവങ്ങളാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സംസാരിക്കുന്നത്.
ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറേ ചുറ്റി പറ്റി ദൂരുഹതയുടെ ചുരുൾ അഴിച്ചാണ് പകലും പാതിരാവും മുന്നോട്ട് നീങ്ങുന്നത്.പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്കെല്ലാം ഒരുതരം നെഗറ്റീവ് ഷെയ്ഡ് നൽകിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനും
പ്രകടനങ്ങളിലേക്ക് വന്നാൽ കുഞ്ചാക്കോ ബോബൻ, രജിഷാ വിജയൻ, കെ.യു. മനോജ്, സീത എന്നിവർ എല്ലാം തന്നെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. അത്യന്തം ദുരൂഹത നിറഞ്ഞ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ മികച്ചതായിട്ടുണ്ട്. രജിഷാ വിജയൻ, കെ.യു. മനോജ്, സീത എന്നിവർ സ്വന്തം കരിയറിൽ ഇത്രയും വ്യത്യസ്തത നിറഞ്ഞ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടാവില്ലെന്നുറപ്പാണ്. മുഴുക്കുടിയനായ വറീത് മനോജിൽ ഭദ്രമായിരുന്നു.പകയും വാശിയും മനസിൽ ദുഷിപ്പും കൊണ്ടുനടക്കുന്ന നായികയായി രജിഷ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ജയ് ഭീം, മിന്നൽ മുരളി ഫെയിം “സോമസുന്ദരം” ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗുരു സോമസുന്ദരം അവതരിപ്പിച്ച സി.ഐ ജാനകി രാമൻ എന്ന പോലീസ് വേഷവും എടുത്തു പറയേണ്ട ഒന്നാണ് ജയ് ഭീമിലെ തന്നെ ക്രൂരനായ സബ് ഇൻസ്‌പെക്ടർ ഗുരു മൂർത്തിയെ അവതരിപ്പിച്ച “തമിഴ്” എന്ന നടനും ചിത്രത്തിന്റെ കാസ്റ്റിംഗിൽ ഉണ്ട്. .കറുപ്പും വെളുപ്പും നിറഞ്ഞ, പകലും പാതിരാവും പോലുള്ള കഥാപാത്രങ്ങൾക്കായി ടിക്കറ്റെടുക്കാം ഈ അജയ് വാസുദേവ് ചിത്രത്തിന്.
‘ ആ കരാള രാത്രി’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് പകലും പാതിരാവും . ആ കരാള രാത്രി അത്രയും നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നൊരു പടം ആയിരുന്നു. അപ്പൊ അതിന്റെ മലയാളം റീമേയ്ക്ക് തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാം എന്നൊരു സന്തോഷം ആയിരുന്നു ആദ്യം മുതൽക്കുതന്നെ .സംഭവം റീമേക്ക് ആണെങ്കിലും ആ കരാള രാത്രി നിന്ന് കുറച്ചൊക്കെ മാറി ആണ് പകലും പാതിരാവും ഒരുക്കി വച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ആ കരാള രാത്രിയെക്കാൾ ഗംഭീരം ആയൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു പകലും പാതിരാവും . സിനിമയുടെ ഡ്യൂറേഷനും പെർഫെക്ട് ആയി ഫിറ്റ് ആയതു കൊണ്ട് ഒരിക്കൽ പോലും ലാഗോ മുഷിച്ചാലോ അനുഭവ പെട്ടതുപോലും ഇല്ല. അല്ല മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു പകലും പാതിരാവും