ശ്വാസം അടക്കിപ്പിടിക്കില്ലാതെ വായിക്കാനാകില്ല ഈ സംഭവം !

314

Adv Sreejith Perumana എഴുതുന്നു

ശ്വാസം അടക്കിപ്പിടിക്കില്ലാതെ വായിക്കാനാകില്ല ഈ സംഭവം !
പാകിസ്ഥാന്റെ മിന്നൽ നീക്കത്തിൽ ഞെട്ടി ഇന്ത്യൻ വിമാനവും യാത്രക്കാരും !

യുദ്ധവിമാനം ഉപയോഗിച്ച് ഇന്ത്യൻ യാത്രാ വിമാനത്തെ പിന്തുടർന്ന് തടഞ്ഞു ; ഒടുവിൽ അതിർത്തി കടത്തി വിട്ടു ; പാക്കിസ്ഥാന് മുകളിൽ ആകാശത്തുവെച്ച് സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഇന്ത്യ പാകിസ്ഥാൻ വാക് പോരുകളും അതിർത്തി കടന്നുള്ള ആക്രമണങ്ങളും കൊടുംപിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന് മുകളിലൂടെ പറന്ന ഇന്ത്യൻ യാത്രാ വിമാനം മിന്നൽ നീക്കത്തിലൂടെ പാകിസ്ഥാൻ ആകാശത്തുവെച്ച് തടയുന്നത്.

സംഭവം ഇങ്ങനെ..,

കഴിഞ്ഞ മാസം സെപ്റ്റബർ ഇരുപത്തി മൂന്നിന് ഡൽഹിയിൽ നിന്നും അഫ്‌ഗാനിസ്ഥാനിലെ കാബൂളിലേക്ക് 120 യാത്രക്കാരുമായി പറന്ന സ്‌പൈസ് ജെറ്റിന്റെ SG -21 എന്ന യാത്രാവിമാനം പാകിസ്താനിലെ വ്യോമാതിർത്തിയിൽ പറക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പാകിസ്ഥാന്റെ രണ്ട് F -16 എന്ന അമേരിക്കൻ നിർമ്മിത യുദ്ധ വിമാഞങ്ങൾ സ്‌പൈസ് (Spice Jet )ജെറ്റിന് സപീപത്തേക്ക് പാഞ്ഞടുത്തത്.

തുടർന്ന് സ്പൈസ് ജെറ്റ് പൈലറ്റിനോട് വിമാനത്തിന്റെ വിവരങ്ങൾ കൈമാറാനും , വിമാനം ഉയരം കുറച്ച് പരത്താനും യുദ്ധവിമാനങ്ങളിൽ നിന്നും സൈന്യം നിർദേശിച്ചു.

തുടർന്ന് “ഇത് ഒരു ഇന്ത്യൻ യാത്രാ വിമാനമാണ്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതു പ്രകാരം യാത്രക്കാരുമായി കാബൂളിലേക്ക് പോകുകയാണ് “”This is Spice Jet, Indian commercial Aircraft, which carries passengers and is going to Kabul as per schedule ” എന്ന് സ്‌പൈസ് ജെറ്റ് പൈലറ്റ് പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ അറിയിച്ചു.

Image may contain: sky and outdoorഎന്നാൽ ആ സമയത്തെല്ലാം രണ്ടു യുദ്ധവിമാനങ്ങൾ തങ്ങളുടെ വിമാനത്തെ പിന്തുടരുന്നത് യാത്രക്കാർക്ക് തങ്ങളുടെ ജനാലകളിലൂടെ കാണാൻ സാധിക്കുമായിരുന്നു. പാകിസ്ഥാൻ എയർഫോഴ്സ് പൈലറ്റുമാരെയും യാത്രക്കാർക്ക് കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു യുദ്ധവിമാനങ്ങൾ സ്‌പൈസ് ജെറ്റിനെ പിന്തുടർന്ന് പറന്നുകൊണ്ടിരുന്നത്.

കൂടാതെ ഇന്ത്യൻ സ്‌പൈസ് ജെറ്റ് പൈലറ്റിനോട് വിമാനം ഉയരം കുറച്ചു പറക്കാനുള്ള ഹാൻഡ് സിഗ്നൽ അഥവാ കൈകൊണ്ടുള്ള നിർദേശം യുദ്ധവിമാനത്തിലിരുന്നുകൊണ്ട് പാകിസ്ഥാൻ സൈനികർ നൽകുന്നതും യാത്രക്കാർക്ക് കാണാമായിരുന്നു.

തുടർന്ന് സ്‌പൈസ് ജെറ്റിൽ എല്ലാ യാത്രക്കാരോടും തങ്ങളുടെ ജനാലകൾ മറച്ചുവെക്കാൻ ശബ്ദമുണ്ടാക്കാതെ ഇരിക്കാനും പൈലറ്റ് നിർദേശം നൽകി.

യുദ്ധവിമാനങ്ങൾ എത്താൻ കാരണം ഇതാണ് ..,

എല്ലാ വീമാനങ്ങളും ഒരു പ്രത്യേകതരം കോഡ് ഉണ്ട്. സ്പൈസ് ജെറ്റിന്റെ കോഡ് SG എന്നായിരുന്നു. എന്നാൽ പാകിസ്ഥാൻ എയർ ട്രാഫിക്ക് കൺട്രോൾ അധികൃതർ പ്രസ്തുത കോഡ് ഇന്ത്യൻ ആർമി& ഇന്ത്യൻ എയർഫോഴ്‌സിന്റെ “IA ” എന്ന കോഡാണെന്നു തെറ്റിദ്ധരിക്കുകയും ATC നിർദേശ പ്രകാരം IA കോട്ട് ഒരു വിമാനം പാകിസ്ഥാനിൽ പറക്കുന്നുണ്ടെന്നും റിപ്പോർട്ട് കിട്ടിയ ഉടൻ അത്യാധുനിക F16 യുദ്ധവിമാനങ്ങൾ പറന്നുയരുകയുമായിരുന്നു.

എന്നാൽ അതൊരു കൊമേഷ്യൽ വീമാനമാണെന്നും , തെറ്റിദ്ധരിച്ചതുമാണെന്നുള്ള വിവരം സ്ഥിതീകരിച്ച ശേഷം പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ സ്‌പൈസ് ജെറ്റിനോടൊപ്പം അഫ്ഗാനിസ്ഥാൻ അതിർത്തിവരെ പറന്നു. ഇന്ത്യൻ വിമാനത്തെ അഫ്ഗാൻ അതിർത്തികടത്തിയ ശേഷമാണു യുദ്ധവിമാനങ്ങൾ താഴെയിറങ്ങിയത്.

ഒടുവിൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാർ 5 മണിക്കൂറോളം ക്ലിയറന്സിനായി കാത്തിരിക്കേണ്ടിവന്നു. ആകാശത്തുവെച്ചു നടന്ന പിന്തുടരലുകളും സംഭവവും അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥർ പരിശോധിക്കുകയും, രേഖകൾ പരിശോധിക്കുകയും ചെയ്തു.

വാൽ; ശത്രുതയുടെയും, അതിർത്തി തർക്കങ്ങളുടെയും വലിയ വില കൊടുക്കൽ എന്നൊക്കെ പറയുന്നത് ഇതാണ്. ഫെയിസ്ബുക്കിലിരുന് യുദ്ധത്തിനുവേണ്ടി മുറവിളികൂട്ടുന്ന പാഹസനത്തിൽ കൃമികളൊക്കെ അറിയണം ശ്വാസം അടക്കിപ്പിടിച്ച് മാത്രം കേൾക്കാവുന്ന ഇത്തരം വാർത്തകൾ.

ബാലക്കോട്ട് ആക്രമണത്തിനുശേഷം ഇന്ത്യൻ വീമാനങ്ങളെ പാകിസ്ഥാനു മുകളിലൂടെ പറക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പാകിസ്ഥാൻ പിൻവലിച്ച ശേഷമാണു സംഭവം നടന്നത് എന്നത് ഏറെ ആശ്വാസകരമാണ്. മറിച്ചായിരുന്നെങ്കിൽ ശത്രുവിമാനമാണെന്നു തെറ്റിദ്ധരിച്ചു വെടിവെച്ചിടാൻ വരെയുള്ള സാദ്ധ്യതകൾ ഉണ്ടായിരുന്നു.

#EXCLUSIVE

അഡ്വ ശ്രീജിത്ത് പെരുമന