ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ‘പാളയം പി.സി’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി, ചിത്രം ജനുവരി 5ന് റിലീസിനെത്തും

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാളയം പി.സി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി.ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ‘പാളയം പി.സി’.

ചിത്രത്തിൽ കോട്ടയം രമേഷ്, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ് വർക്കി, നിയ ശങ്കരത്തിൽ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് തയ്യാറെടുത്തു.വൈ സിനിമാസ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രദീപ്‌ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ രഞ്ജിത് രതീഷ് ആണ്.
ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ.സൂരജ് ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിത്താര കൃഷ്ണകുമാർ, നജീം അർഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി ഏലൂർ, ആർട്ട്: സുബൈർ സിന്ധഗി, മേക്കപ്പ്: മുഹമ്മദ് അനീസ്, വസ്ത്രലങ്കാരം: കുക്കുജീവൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയപ്രകാശ് തവനൂർ, ചീഫ് അസോസിയേറ്റ് ക്യാമറ: കനകരാജ്, കൊറിയോഗ്രാഫി: സുജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുജിത് അയിനിക്കൽ, അസോസിയേറ്റ് ഡയറക്ടർ: സാജൻ കല്ലായി, അക്ഷയ് ദേവ്, ആക്ഷൻ: ബ്രൂസ് ലീ രാജേഷ്, ഫിനാൻസ് കൺട്രോളർ: ജ്യോതിഷ് രാമനാട്ടുകര, സ്പോട്ട് എഡിറ്റർ: ആൻ്റോ ജോസ്, സൗണ്ട് ഡിസൈൻ: രാജേഷ്, വി എഫ്.എക്സ്: സിജി കട, സ്റ്റിൽസ്: രതീഷ് കർമ്മ, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സിനിമാ കഫേ, പബ്ലിസിറ്റി ഡിസൈൻസ്: സാൻ്റോ വർഗ്ഗീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

You May Also Like

മിന്നൽ മുരളി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ – റിവ്യു

രാജേഷ് ശിവ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമ വരുന്നു എന്നുകേട്ടപ്പോൾ ആകെയുണ്ടായിരുന്ന പ്രതീക്ഷ…

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ Alfy Maria പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും.…

ലൂക്ക് ആൻ്റണി അതിബുദ്ധിമാനാണ്

Josemon Vazhayil ഡീകോഡിംഗ് – സ്പോയിലർ ഇല്ലാ മമ്മൂട്ടി സ്റ്റെയർകെയ്‌സിൽ ഇരിക്കുന്ന ‘റോഷാക്ക്‘ൻ്റെ പോസ്റ്ററിൽ, പുറകിലെ…

“എന്റെ ഒരു സിനിമയും മകള്‍ ഇതുവരെ കണ്ടിട്ടില്ല, അതിനു കാരണമുണ്ട് “

പൃഥ്വിരാജിനെ പോലെ നമുക്കേവർക്കും പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ മകൾ അലംകൃത. ആലി എന്നാണു സ്നേഹമുള്ളവർ വിളിക്കുന്നത്. ആലിയുടെ…