“പലേരി മാണിക്യം” ഫോര്‍ കെ പതിപ്പ് പ്രദർശനത്തിന്

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം,ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഫോർ കെ പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്.2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ,ടി ദാമോദരൻ,വിജയൻ വി നായർ,.ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.നിർമ്മാണം-മഹാ സുബൈർ,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ,പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

‘മൈൻഡ് പവർ മണിക്കുട്ടൻ’ തുടങ്ങി

‘മൈൻഡ് പവർ മണിക്കുട്ടൻ’ തുടങ്ങി മലയാളികളുടെ പ്രിയ താരം സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന…

ട്രാൻസ്ജെൻഡർ കഥാപാത്രത്തിൽ സിമ്പു, ‘ബസുക്ക’ അവസാന ഘട്ട ചിത്രീകരണം… (ഇന്നത്തെ ഏറ്റവും പുതിയ സിനിമ അപ്ഡേറ്റ്സ് )

“ഒരു ഭാരത സർക്കാർ ഉത്പന്നം ” ട്രെയിലർ. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി…

ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു

Bineesh K Achuthan ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായ ‘ ഷോലെ ‘…

‘പാപ്പന്റേയും, സൈമൺന്റേയും പിള്ളേർ’ എന്ന ചിത്രത്തിനു ശേഷം ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ‘കള്ളനും കണവനും’

‘കള്ളനും കണവനും’ സിനിമയുടെ പൂജ നടത്തി ‘പാപ്പന്റേയും, സൈമൺന്റേയും പിള്ളേർ’ എന്ന ചിത്രത്തിനു ശേഷം ഷിജോ…