fbpx
Connect with us

history

അധികമാരും അറിയാത്ത ഒരു മഹാപ്രളയം

കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം

 174 total views

Published

on

Pallikkonam Rajeev ന്റെ പോസ്റ്റ്

അധികമാരും അറിയാത്ത ഒരു മഹാപ്രളയം

കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം 1924ൽ (കൊല്ലവർഷം 1099) ഉണ്ടായതാണ്. ആ പ്രളയകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അതതു സമയത്തെ വർത്തമാനപത്രങ്ങൾ പുറത്തുവിട്ടിരുന്നത് പുരാശേഖരങ്ങളിൽ ഉണ്ടായിരുന്നതിനാലും 90 വയസ് പിന്നിട്ട പലരും ഓർമ്മയിൽ സൂക്ഷിച്ചിരുന്നതുകൊണ്ടും പുനരാഖ്യാനം ചെയ്യാനും സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിയാനും പലർക്കും സാധിച്ചിട്ടുണ്ട്.

No photo description available.

ഏറിയും കുറഞ്ഞുമൊക്കെയുണ്ടായ പല വെള്ളപ്പൊക്കങ്ങൾ പല കാലങ്ങളിലായി സംഹാരതാണ്ഡവമാടിയതിന്റെ വിവരങ്ങൾ അന്വേഷിച്ചാൽ പത്രത്താളുകളിൽനിന്നും പഴയ കാല രേഖകളിൽ നിന്നും ലഭ്യവുമാണ്. എന്നാൽ ചരിത്രകാരൻമാർ വളരെ പ്രാധാന്യം കൽപ്പിക്കുന്നതും പൊതുവിൽ കാര്യമായി അറിയപ്പെടാത്തതുമായ ഒരു മഹാപ്രളയത്തെക്കുറിച്ച് വായിച്ചറിഞ്ഞും ചരിത്രകാരന്മാരിൽ നിന്നും കേട്ടറിഞ്ഞുമുള്ള ചില അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.ക്രിസ്തുവർഷം 1341 ലാണ് ഈ പ്രളയമുണ്ടാകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെയും ഉപരിതല ഘടനയെയും ആകെ മാറ്റിമറിച്ച പ്രകൃതി പ്രതിഭാസമായാണ് അത് അറിയപ്പെടുന്നത്. ഒരു ചരിത്രരേഖകളും ഈ പ്രളയത്തെ സംബന്ധിച്ച് ലഭ്യമല്ല എങ്കിലും പ്രളയകാലം വ്യക്തമാക്കുന്നതിനുള്ള നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർക്ക് ലഭ്യമായിട്ടുണ്ട്.കേരളത്തിന്റെ തീരപ്രദേശങ്ങൾക്കാണ് വലിയ തോതിൽ മാറ്റങ്ങളുണ്ടായത്. ഭൂകമ്പവും അതിനെ തുടർന്ന് ഭൂഭ്രംശവും സുനാമിയും അതിവൃഷ്ടി മൂലം മലയിടിച്ചിലും പ്രളയവുമൊക്കെ ഒരുമിച്ചോ വെവ്വേറെയോ സംഭവിച്ചിരിക്കുനുള്ള സാധ്യത ചില ചരിത്ര നിരീക്ഷകർ തള്ളിക്കളയുന്നില്ല. അതാകട്ടെ ഡക്കാൻ പീഠഭൂമിയുടെ പല ഭാഗങ്ങളിലും പശ്ചിമഘട്ട പ്രദേശങ്ങളിലും പലയിടങ്ങളിലും സംഭവിച്ചതിന് തെളിവുകളുണ്ട്.

May be an image of 4 peopleകേരളത്തിലെ ജനസംഖ്യയിൽ പാതിയിലേറെ ആ മഹാപ്രളയത്തിൽ കുറവു വന്നു എന്ന അനുമാനങ്ങളുള്ളവരുമുണ്ട്; കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും!പെരിയാറ്റിലുണ്ടായ ഭയാനകമായ വെള്ളപ്പൊക്കം എന്ന നിലയിലാണ് കൂടുതൽ പരാമർശങ്ങൾ നമ്മുക്ക് ലഭ്യമാകുന്നത്. പെരിയാർ ഗതി വിട്ട് ഒഴുകി ആലുവയിൽ നിന്ന് രണ്ടായി പിരിഞ്ഞ് പുതിയൊരു കൈവഴി കൊച്ചിക്കായലിലേയ്ക്ക് തുറക്കുന്നത് അതോടെയാണ്. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിലാണ് നദിയിലൂടെ ഒഴുകിയെത്തിയതെന്ന് കരുതാം. പെരിയാറിന്റെ കൊടുങ്ങല്ലൂരിനടുത്തുള്ള അഴിമുഖത്തിനാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത്. നദി കൊണ്ടുവന്ന എക്കൽ നിക്ഷേപം കടൽതിരയുടെ തള്ളലിൽ നിക്ഷേപിച്ചോ ഭൂഭ്രംശം മൂലമോ മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ ഒരു ദ്വീപ് രൂപപ്പെട്ടു. വൈപ്പിൻ ദ്വീപ് എന്ന് പിൽക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടു. AD 1341 നെ “പുതുവയ്പുവർഷം ” എന്ന് കണക്കാക്കി ഒരു കലണ്ടർ പിൽക്കാലത്ത് നിലനിന്നത് ഈ പ്രളയത്തെക്കുറിച്ചുള്ള ലഭ്യമായ പ്രധാന ചരിത്ര സൂചനയാണ്. കൊച്ചിയിലെ അഴിമുഖം തുറക്കുന്നതും കൊടുങ്ങല്ലൂരിനെക്കാൾ മികച്ച തുറമുഖമായി കൊച്ചി മാറുന്നതും ഈ പ്രളയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. വേമ്പനാട്ടു കായലിലെ നിരവധി തുരുത്തുകൾ രൂപപ്പെടുന്നതും ഇതിനെ തുടർന്നാവാം.

No photo description available.ചരിത്രനിരീക്ഷകനായ Hari NG എഴുതുന്നു: “കൂടൽമാണിക്യത്തിനരികിലൂടെ ഒഴുകിയിരുന്ന ചാലക്കുടിപ്പുഴയും കുറുമാലിപ്പുഴയും ക്ഷേത്രത്തിനടുത്തു വച്ച്‌ കൂടിച്ചേരുകയും പിന്നെ രണ്ടായി പിരിഞ്ഞ്‌ രണ്ടുവഴിക്ക്‌ പോകുകയും ചെയ്തിരുന്നു. അങ്ങനെ ഇരുചാലുകൾക്ക് (പുഴകൾക്ക്) ഇടയിലുണ്ടായിരുന്ന സ്ഥലമത്രേ ഇരുചാലുക്കിടൈ. അതുപിന്നെ ഇരിങ്ങാടികൂടൽ ആയും ഇരിങ്ങാലക്കുടയായുമൊക്കെ മാറി. പുഴകൾ കൂടിച്ചേർന്ന കൂടൽ എന്ന വാക്കാണ്‌ ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും നൽകാനുള്ളത്‌.”

AD മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും സമാനമായതോ ഇതിനേക്കാൾ ഏറിയതോ ആയ പ്രകൃതിക്ഷോഭങ്ങൾ കേരളതീരത്തെ മാറ്റിമറിച്ചതായുള്ള ചരിത്രപഠനങ്ങളുണ്ട്. അരൂർ മുതൽ ആലപ്പുഴ വരെയുള്ള കരപ്പുറം പ്രദേശം ആ പ്രളയങ്ങളുടെ ഫലമായി ഉയർന്നു വന്നതാകണം. മൂന്നാം നൂറ്റാണ്ടിന് മുമ്പുള്ള വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒട്ടൊക്കെ മനസിലാക്കാൻ കഴിയുന്നുണ്ട്. അത്തരം വിവരണങ്ങൾ ഇതൊക്കെയും ശരിവയ്ക്കുന്നു.
ഉൾക്കടലായിരുന്ന വേമ്പനാട്ടുകായൽ ഇന്നത്തെ സ്ഥിതിയെ പ്രാപിച്ചത് ഈ പ്രകൃതിക്ഷോഭങ്ങളോടെയാണത്രെ. നിരന്തരമായി നദികളിലുണ്ടാകുന്ന ലഘുവായ വെള്ളപ്പൊക്കങ്ങൾ തുടർച്ചയായി എക്കൽ നിക്ഷേപിച്ചാണ് കുട്ടനാടൻ കാർഷികഭൂമി രൂപപ്പെടുന്നത്. AD 1341 ലെ പ്രളയം ഇന്നു കാണുന്ന കേരളത്തിന്റെ രൂപത്തിന് അവസാന തീർപ്പ് കൽപ്പിച്ചു എന്നു കരുതാം. അതിന് ശേഷം ഭൗമോപരിതലത്തിൽ കാര്യമായ വ്യതിയാനങ്ങൾ വരുത്തിയ ഒരു പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ല എന്നാണറിവ്. കഴിഞ്ഞ ആഗസ്റ്റ് 16ന് തുടങ്ങി ഇന്നും കടലിറങ്ങാത്ത ഈ പ്രളയം പോലും!

പറവൂരിന് സമീപം പട്ടണം പ്രദേശത്ത് നടന്നു വരുന്ന ഉദ്ഖനനത്തിൽ ഇരുപതടി താഴ്ചയിൽ നിന്നാണ് മനുഷ്യവാസത്തിന്റേതായ അവശേഷിപ്പുകൾ ലഭിക്കുന്നത്. മേൽപ്പറഞ്ഞ മൂന്നു പ്രളയങ്ങളും കാലാകാലമായി നിക്ഷേപിച്ച എക്കൽമണ്ണിന് പുറത്താണ് ആധുനിക ജനവാസ മേഖല നിലനിൽക്കുന്നത്. ഇന്ന് കായലിന്റെ ഉൾഭാഗത്തായിരുന്ന പട്ടണം അന്ന് കടൽതീരത്തുള്ള അങ്ങാടി ആയിരുന്നിരിക്കാം. മഹാതുറമുഖമായ മുസിരിസിലെ റോമൻവ്യാപാരികളുടെ കോളനിയായിരിക്കാം പട്ടണം എന്നാണ് പുരാവസ്തു -ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം.

Advertisement

1341ലെ പ്രളയത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങൾക്കിടയിലെ ചർച്ചകൾക്കിടയിൽ സഞ്ചാരപ്രിയനും ചരിത്രകുതുകിയുമായ എന്റെ സുഹൃത്ത് Alende Devasia അദ്ദേഹത്തിന്റെ ചില കൗതുകകരമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന് പുറത്തും ദക്ഷിണേന്ത്യയിൽ പല ഭാഗത്തും അതേ വർഷം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായി എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് തന്റെ യാത്രകൾക്കിടയിൽ അദ്ദേഹം നടത്തിയത്. അവയൊക്കെയും യാദൃശ്ചികവുമായിരുന്നു.

വടക്കൻ കർണ്ണാടകയിലെ കാലബുറഗി ജില്ലയിൽ കനഹനഹള്ളിയിലെ സന്നിതി എന്ന സ്ഥലത്ത് 1986 കാലഘട്ടങ്ങളിൽ പുരാവസ്തുവകുപ്പ് ഉദ്ഖനനം നടത്തി കണ്ടെത്തിയ ബുദ്ധസ്തൂപവും അവിടുത്തെ ശില്പകലാ വിശേഷങ്ങളുമാണ് അലൻഡെ ആദ്യം സന്ദർശിച്ചത്.സാഞ്ചിയിലെ സ്തൂപത്തെക്കാൾ അല്പം കൂടി വലിപ്പമുള്ള സ്തൂപത്തിന്റെ ഉൾഭാഗത്ത് ജാതകകഥകൾ ഫലകങ്ങളിൽ കൊത്തിവച്ചിരിക്കുന്നു. പ്രധാനമായ കണ്ടെത്തൽ മഹാനായ അശോകന്റെയും ഭാര്യമാരുടെയും രൂപമുള്ള ശിലാഫലകമാണ്. അശോകന്റെ ലഭ്യമായ ഏകചിത്രമായാണ് ഇതിനെ പുരാവസ്തു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. അശോകന്റെ അന്ത്യവിശ്രമസ്ഥാനം കൂടി ഇവിടെയാകാം എന്ന് പലരും കരുതുന്നുമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാകാം ഈ സ്തൂപം എന്നാണ് അനുമാനം. ഭൗമോപരിതലത്തിൽ ദൃശ്യമായ മേൽഭാഗം ലക്ഷ്യമാക്കി ഉദ്ഖനനം ചെയ്താണ് സ്തൂപം വീണ്ടെടുത്തത്. AD 1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ഈ ബുദ്ധ സ്തൂപം മൺമറഞ്ഞത് എന്ന് പുരാവസ്തുവകുപ്പ് അവിടെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അതിനുള്ള തെളിവുകൾ അവർക്ക് ലഭ്യമായത്രേ. അത് അലൻ ഡെയ്ക്ക് അത്ഭുതകരമായ അറിവായിരുന്നു. മധ്യഭാരതത്തിലെ ഒരു പ്രദേശത്തും കേരളത്തിലും ഒരേ വർഷത്തിൽ തന്നെയുണ്ടായ പ്രകൃതിക്ഷോഭം! കൂടുതൽ പഠനങ്ങൾ ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറയുന്നു.

അടുത്തത് കർണ്ണാടകയിൽ തന്നെ മൈസൂറിന് തെക്കു കിഴക്ക് കാവേരി നദിയുടെ തടത്തിലുള്ള തലക്കാട് എന്ന പ്രദേശമാണ്. AD 345 മുതൽ 999 വരെ ആ പ്രദേശം ഭരിച്ചിരുന്ന ഗംഗ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തലക്കാട്. ചോളന്മാരുമായി നിരന്തരം ഏറ്റുമുട്ടി പരാജയമടഞ്ഞ ഗംഗ രാജവംശം ചരിത്രത്തിൽ നിന്ന് നിഷ്ക്രമിക്കപ്പെട്ടു. പിൽക്കാലത്ത് AD1117ലെ യുദ്ധത്തോടെ തലക്കാട് ചോളാധിപത്യത്തിലായി. ഗംഗൻമാരുടെ കാലത്തും ചോളൻമാരുടെ കാലത്തും നിർമ്മിച്ച ശില്പഭംഗിയേറിയ അമ്പതിൽപരം ക്ഷേത്രങ്ങളാണ് തലക്കാട് പ്രദേശത്തുനിന്ന് പുരാവസ്തുവകുപ്പ് ഉദ്ഖനനത്തിലൂടെ കണ്ടെടുത്തത്.

കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മണൽപ്പരപ്പുകളിൽ ഉയർന്നുനിന്ന ഗോപുരഭാഗങ്ങൾ ലക്ഷ്യമാക്കി ആഴത്തിൽ കുഴിച്ച് മണൽ നീക്കം ചെയ്താണ് ഈ ക്ഷേത്രങ്ങളൊക്കെയും വീണ്ടെടുത്തത്. ചുറ്റും കോൺക്രീറ്റ് ഭിത്തി കെട്ടിയുയർത്തിയാണ് മണൽതിട്ടയിൽനിന്ന് വേർപെടുത്തി ക്ഷേത്രങ്ങൾ ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. കാവേരി കിഴക്കുദിശയിൽ വളഞ്ഞൊഴുകുന്ന തലക്കാട് പ്രദേശത്ത് AD1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാവേരി നദി വൻതോതിൽ മണൽ നിക്ഷേപിച്ചിരിക്കാമെന്നാണ് അലൻഡെയുടെ നിഗമനം.
പതിനാലാം നൂറ്റാണ്ടിന് ശേഷം ചരിത്രത്തിൽ തലക്കാടിനെ പറ്റി ഒരു പരാമർശവുമില്ലാത്തതിന്റെ കാരണം ഈ പ്രകൃതിദുരന്തമാകാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്രയും ക്ഷേത്രങ്ങളും നാഗരികതയുമുണ്ടായിരുന്ന പ്രദേശത്ത് സ്വാഭാവികമായ മനുഷ്യവാസമില്ലാതെ മണൽക്കാടായി പോയതു കൊണ്ടാണ് തലക്കാടിന് ചരിത്രത്തിൽ തുടർച്ചയില്ലാതെ പോയത്.1341 ലെ പ്രളയമാണ് കാരണമെന്ന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും സാഹചര്യങ്ങൾ വച്ച് കൂടുതൽ പഠനങ്ങൾക്ക് സാധ്യതയുണ്ടെന്നും അലൻഡെ പറയുന്നു. മറ്റൊരു രസകരമായ വിവരം കേരളത്തിൽ നിന്ന് തലക്കാടിനുള്ള ദൂരവും അവിടെ നിന്ന് കനഹനഹള്ളിയിലേയ്ക്കുമുള്ള ദൂരം തുല്യമാണ് എന്ന കണ്ടെത്തലാണ്. പ്രത്യേകതയൊന്നുമില്ലെങ്കിലും അതും കൗതുകകരമായി തോന്നി.
ദക്ഷിണേന്ത്യയിലാകെ ഭൗമോപരിതലത്തിൽ അക്കാലത്ത് സംഭവിച്ചിരിക്കാവുന്ന പരിണാമങ്ങൾ പഠനം നടത്തിയാൽ AD1341 ലെ പ്രകൃതിക്ഷോഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായേക്കും

Advertisement

 175 total views,  1 views today

Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment7 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »