Connect with us

INFORMATION

നിങ്ങൾക്കറിയാമോ നിങ്ങളറിയാതെ ധാരാളം പോർച്ചുഗീസ് വാക്കുകൾ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്

ദക്ഷിണേന്ത്യയിലെ പുരാതന ദ്രാവിഡ മൊഴിയായ പഴന്തമിഴിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി രൂപാന്തരം സംഭവിച്ചാണ് ഇന്നത്തെ മലയാള ഭാഷ രൂപം കൊണ്ടത്. തമിഴ്നാട്ടിൽ നിലവിലിരിക്കുന്ന തമിഴിൽ നിന്ന്

 85 total views,  1 views today

Published

on

Pallikkonam Rajeev

മലയാളത്തിലെ പോർച്ചുഗീസ് സ്വാധീനം.

ദക്ഷിണേന്ത്യയിലെ പുരാതന ദ്രാവിഡ മൊഴിയായ പഴന്തമിഴിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി രൂപാന്തരം സംഭവിച്ചാണ് ഇന്നത്തെ മലയാള ഭാഷ രൂപം കൊണ്ടത്. തമിഴ്നാട്ടിൽ നിലവിലിരിക്കുന്ന തമിഴിൽ നിന്ന് വ്യത്യസ്തമായി പഴന്തമിഴിൻ്റെ പല സവിശേഷതകളും മലയാളത്തിൽ ഇന്നും നിലനിൽക്കുന്നതായി ഭാഷാശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നുണ്ട്.
നിരവധിയായ ആദേശ സംസ്കാരങ്ങളെ വാരിപ്പുണർന്ന ചരിത്രമാണ് മലയാളത്തിനും മലയാളിക്കുമുള്ളത്. കടന്നു വന്ന ഒന്നിനേയും പടിക്കു പുറത്ത് നിർത്താതെ ഒപ്പം ചേർത്തു തങ്ങളുടേതാക്കിത്തീർത്ത വിശാല കാഴ്ചപ്പാടിൻ്റെതായ പൈതൃകമാണ് കാലാകാലമായി ഭാഷയിൽ മാത്രമല്ല സാഹിത്യത്തിലും ആഗോളതലത്തിലുണ്ടാകുന്ന പുത്തൻ പ്രവണതകളെ പുൽകാൻ മലയാളത്തെ പ്രാപ്തമാക്കിയത്.

വംശീയമായി ഓരോ ജനവിഭാഗങ്ങളിലുമുണ്ടായ സങ്കരസ്വഭാവവും വൈജാത്യങ്ങളും എത്തരത്തിലാണോ സാംസ്കാരത്തെ വളർത്തിയത് അതേ മാനകത്തിൽ തന്നെ ഭാഷയിലും സംഭവിച്ചിട്ടുണ്ട്. വാണിജ്യത്തിനായി എത്തിച്ചേർന്ന വിദേശികൾ നൽകിയ സംഭാവനകൾ കൂടാതെ കൊളോണിയൽ അധീശത്വം അടിച്ചേൽപ്പിച്ച ഭാഷാപരിഷ്കരണങ്ങളും വരെ അതിൻ്റെ ഭാഗമാണ്. അറബികളും പേർഷ്യക്കാരും വാണിജ്യത്തിൻ്റെ ഭാഗമായി എത്തിച്ചേർന്നതോടെ ആ മേഖലയിൽ പുതിയ പദങ്ങൾ സൃഷ്ടിക്കപ്പെട്ടു. പുരാതന കാലത്ത് റോമൻ വ്യാപാരികൾ പ്രതിഫലമായി നൽകിയ സ്വർണനാണയത്തിന് ദീനാരം എന്നു പറഞ്ഞിരുന്നുവെങ്കിൽ സഹസ്രാബ്ദങ്ങളോളം ആ പേരിൽ നാണയം ഇവിടെ നിലനിന്നിരുന്നതായി കാണാം. വടക്കേയിന്ത്യയിലെ സുൽത്താൻ ഭരണവും തുടർന്നു വന്ന മുഗൾ ഭരണവും സംഭാവന ചെയ്ത ഒരു പറ്റം പേർഷ്യൻ -ഉർദുപദങ്ങൾ മലയാളത്തെയും സ്വാധിനിച്ചു.

സാഹിത്യത്തിലെ വളർച്ചയിലെ ക്ലാസ്സിക്കൽ കാലഘട്ടത്തിൽ സംസ്കൃതം കാതലായ സ്വാധീനം ചെലുത്തുകയും മണിപ്രവാളമെന്ന കാവ്യഭാഷ രൂപം കൊള്ളുകയും ചെയ്തു. നീണ്ട കാലം തുടർന്ന ആ ബാന്ധവം വ്യവഹാരഭാഷയിലും വലിയ മാറ്റങ്ങളാണ് വരത്തിയത്. കൊളോണിയൽ ശക്തികളായി എത്തിയ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് എന്നീ യൂറോപ്യന്മാരുടെ ഇടപഴകലിൽ നിന്ന് ആ മൂന്നുഭാഷകളിൽ നിന്നും നിരവധി വാക്കുകൾ മലയാളത്തിലെത്തി. അങ്ങനെ നോക്കുമ്പോൾ ദ്രാവിഡമൂലത്തിൽ നിന്ന് തുടങ്ങി പ്രാകൃതത്തിൻ്റെയും തുടർന്ന് സംസ്കൃതത്തിൻ്റെ മേൽപ്പറഞ്ഞ നിരവധി വിദേശഭാഷകളുടെയും സംയക്കായ സമന്വയമാണ് മലയാളഭാഷയുടെ സ്വത്വത്തിന് നിദാനമായിരിക്കുന്നത്.

AD1498-ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ കേരളക്കരയിൽ കാലുകുത്തിയതു മുതൽ AD1663 ൽ ഡച്ചുകാരോട് പരാജയപ്പെട്ട് പിന്തിരിയുന്നതുവരെയുള്ള ഒന്നര നൂറ്റാണ്ടുകാലം കേരളീയജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പോർച്ചുഗീസുകാർ ഏറെ സ്വാധീനം ചെലുത്തുകയുയുണ്ടായി. ഒരു വ്യാപാര സംഘം മാത്രമായിരുന്നിട്ടും തങ്ങൾ എത്തിപ്പെടുന്ന ദേശങ്ങൾ തങ്ങളുടെ അധികാരത്തിലും അധീനതയിലും ആയിരിക്കണമെന്ന പോർച്ചുഗീസ് കാരുടെ അന്നുവരെയുണ്ടായിരുന്ന ശീലം കേരളത്തിലും അവർ തുടർന്നു. അധികാരത്തിനായി പരസ്പരം കടിച്ചുകീറിക്കൊണ്ടിരുന്ന നാട്ടുരാജാക്കന്മാർ പോർച്ചുഗീസ് സഹായത്താൽ അയൽക്കാരനായ ശത്രുവിനെ നേരിട്ട് കീഴ്പ്പെടുത്തിയിരുന്നത് സാവധാനം എല്ലായിടത്തും ഭരണരംഗത്ത് പോർച്ചുഗീസ് മേൽക്കോയ്മ സ്ഥാപിക്കപ്പെടുന്നതാന് ഇടയാക്കി. കോട്ടകൊത്തളങ്ങൾ കെട്ടിയും പീരങ്കി വെടി പൊട്ടിച്ച് ഭയപ്പെടുത്തിയും പോർച്ചുഗീസുകാർ എല്ലാ നാടുവാഴികളെയും ചൊൽപ്പടിക്ക് നിർത്തുകയും വിപണി തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു.

പോർച്ചുഗീസുകാരുടെ മറ്റൊരു പ്രധാന താൽപ്പര്യം കേരളത്തിലെ നസ്രാണികളെ പൗരസ്ത്യസ്വാധീനത്തിൽ നിന്ന് വേർപെടുത്തി തങ്ങളുടെതായ ലത്തീൻ “പദ്രുവാദോ” പാരമ്പര്യം അനുസരിപ്പിക്കുക എന്നത്. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയിൽ നിന്ന് അതിനായുള്ള അവകാശങ്ങളും അധികാരങ്ങളും പോർച്ചുഗീസുകാർ നേടിയിരുന്നു. 1599 ലെ ഉദയംപേരൂർ സുന്നഹദോസിലൂടെ മതരംഗത്ത് തങ്ങളുടെ ദൗത്യം തൽക്കാലം പൂർത്തിയാക്കാനും കേരളത്തിലെ പരമ്പരാഗത നസ്രാണികളെ കുറേക്കാലത്തേയ്ക്കെങ്കിലും ചൊൽപ്പടിക്കു നിർത്താനും അവർക്ക് സാധിച്ചു. നസ്രാണിസമൂഹം കിഴക്കൻ പൗരസ്ത്യ സിറിയൻ മതനേതൃത്വത്തിൻ്റെ ഇടപെടലിലൂടെ അതുവരെയും നേടിയിരുന്ന ക്രൈസ്തവികത പണയപ്പെടുത്തേണ്ടി വരികയും പാശ്ചാത്യവൽക്കരണത്തിന് വിധേയരാകേണ്ടി വരികയും ചെയ്തു എന്നതാണ് സംഭവിച്ചത്.

1663 ൽ കൊച്ചി ഡച്ചുകാർ പിടിച്ചതിനെ തുടർന്ന് പോർച്ചുഗീസ് ശക്തിക്ക് ഇവിടെ നിന്ന് കെട്ടുകെട്ടേണ്ടി വന്നതോടെ അവർ ഇറക്കുമതി ചെയ്ത ജെസ്യൂട്ട് പാതിരിമാർക്ക് തങ്ങളുടെ പദ്രുവാദോയുമായി കപ്പൽ കയറേണ്ടി വന്നു. എന്നാൽ പരമ്പരാഗത നസ്രാണികളിൽ ഒരു വിഭാഗവും തീരദേശത്തെ പരിവർത്തപ്പെട്ടവരും ലത്തീൻ പക്ഷത്തു നിലയുറപ്പിച്ചതോടെ പോർച്ചുഗീസ് വൈരികളായ ഡച്ചുകാർ തങ്ങളുടെ പ്രോട്ടസ്റ്റൻറ്റ് ചിന്താഗതി തൽക്കാലം മാറ്റിവച്ച് മാർപ്പാപ്പയുടെ നേരിട്ടുള്ള സ്വാധീനത്തിലുള്ള ഇറ്റലിയിലും ജർമ്മനിയിലും നിന്ന് കർമ്മലീത്തക്കാർക്ക് കടന്നുവരാൻ അവസരമൊരുക്കി. പദ്രുവാദോയ്ക്ക് ബദലായി കർമ്മലീത്തക്കാരുടെ പ്രൊപ്പഗന്ത കത്തോലിക്കസമൂഹത്തിൽ സ്വാധീനമുറപ്പിച്ചു.

Advertisement

ഇതേ സമയം കൂനൻകുരിശ് സത്യത്തെ തുടർന്ന് പറങ്കിബന്ധങ്ങൾ ഉപേക്ഷിച്ച് പുറത്തു കടന്നവർ പൗരസ്ത്യ സുറിയാനിയാൽ നിന്ന് അന്തോക്യൻ മത നേതൃത്വത്തിന് കീഴിൽ പാശ്ചാത്യ സുറിയാനി പക്ഷത്തേക്ക് ചേർന്നു. പിൽക്കാലത്ത് ഡച്ചുകാർ ഈ രണ്ടു പക്ഷങ്ങളെയും പിന്തുണച്ചതാണ് കാണാൻ കഴിയുന്നത്.പോർച്ചുഗിസ് സ്വാധീനത്തിൻ്റെ കാലഘട്ടത്തിൽ കേരളത്തിൽ സെമിനാരികൾ സ്ഥാപിക്കപ്പെടുന്നതിനുംമുമ്പ് വൈദികവിദ്യാർഥികളെ പോർച്ചുഗലിൽ അയച്ചു പരിശീലിപ്പിച്ചിരുന്നു. അങ്ങനെ പരിശീലനം കഴിഞ്ഞു വന്നവർ പോർച്ചുഗീസ് ഭാഷ നന്നായി വശ മാക്കിയിരുന്നു. ഈ പുരോഹിതർ ഇവിടെയുള്ളവരെയും പോർത്തുഗീസ് പഠിപ്പിക്കുന്നതിൽ ശ്രദ്ധ വെച്ചു.
കൊടുങ്ങല്ലൂർ ഗോവർണദോരായിരുന്ന പാറേമാക്കൽ തോമ്മാ കത്തനാരും കരിയാറ്റിൽ ജോസഫ് മല്പാനും ചേർന്ന് ലിസ്ബൺ, റോം എന്നിവിടങ്ങളിലേക്ക് നടത്തിയ കപ്പൽയാത്രയുടെ വിവരണം നൽകുന്ന തോമാക്കത്തനാർ രചിച്ച വർത്തമാനപുസ്തകത്തിൽ മല്പാൻ പോർച്ചുഗൽ രാജ്ഞിക്ക് സമർപ്പിച്ച പല നിവേദനങ്ങളുടെയും ശരിപ്പകർപ്പുകൾ പോർച്ചുഗീസ് ഭാഷയിലാണ്. ഗ്രന്ഥകർത്താവായ തോമാക്കത്തനാർക്കും പോർച്ചുഗീസ് ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്നു എന്നത് ഇതിലെ ചില ഭാഷാപ്രയോഗങ്ങളിൽ നിന്നുതന്നെ ബോധ്യപ്പെടുന്നുണ്ട്.

വിവിധ കാലങ്ങളിലായി കേരളത്തിലെ പരമ്പരാഗത നസ്രാണിസമൂഹം കൈവശം വച്ചിരുന്ന സുറിയാനി സഭാസാഹിത്യം മുഴുവനായും മന്ത്രവാദ ഗ്രന്ഥങ്ങളും ആഭിചാരമുറകളുമാണെന്ന് തെറ്റിദ്ധരിച്ച് പോർത്തുഗീസുകാർ അവയൊക്കെ ശേഖരിച്ച് അഗ്നിക്കിരയാക്കിയിരുന്നു. ആ ജനവിഭാഗത്തിൻ്റെ നൂറ്റാണ്ടുകൾ നീളുന്ന പൈതൃകവും ചരിത്രവുമാണ് എക്കാലത്തേക്കുമായി അന്ന് എരിഞ്ഞടങ്ങിയത്.
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തീരദേശങ്ങളിലെ നാട്ടുരാജാക്കന്മാരും ഭരണപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പോർച്ചുഗീസുകാരുമായുള്ള വ്യാപാരം ശക്തി പ്രാപിച്ചതോടെ പോർച്ചുഗീസ് പഠിക്കാൻ നിർബന്ധിതരായിത്തീർന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ ഗവർണറായിരുന്ന റോബർട്ട് ക്ലൈവ് ആദ്യമായി ബംഗാളിൽ എത്തിയപ്പോൾ നാട്ടുകാരുമായി സംവദിക്കുന്നതിന്
അദ്ദേഹത്തിന് പോർത്തുഗീസ് പഠിക്കേണ്ടിവന്നു.

പോർത്തുഗീസുകാരുടെ ഇവിടത്തെ അധിനിവേശകാലത്ത് മതവിദ്യാഭ്യാസത്തിൽ അല്ലാതെ ലൗകികവിദ്യാഭ്യാസത്തിൽ അവർ ഏതെങ്കിലും തരത്തിലുള്ള താത്പര്യവും കാണിച്ചിരുന്നുവോ എന്ന് വ്യക്തമല്ല. എന്നാൽ അച്ചടിയുടെ രംഗത്ത് അവർ തുടങ്ങിവച്ച വിപ്ലവം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി.അച്ചടി എന്നാൽ അക്ഷരങ്ങളുടെ അച്ചു നിരത്തിയുള്ള മുദ്രണമല്ല മറിച്ച് കല്ലച്ചിൽ നിന്ന് പകർപ്പ് എടുക്കുന്ന രീതി (lithography)യായിരുന്നു അവർ സ്വീകരിച്ചിരുന്നത്. ആദ്യമായി ഗോവയിലും കേരളത്തിൽ ആദ്യമായി വൈപ്പിക്കോട്ട സെമിനാരിയിലും കൊച്ചിയിലും അവർ അച്ചടിശാലകൾ സ്ഥാപിച്ചു.1599 ലെ ഉദയംപേരൂർ സുന്നഹദോസിന് അവതരിപ്പിക്കപ്പെട്ട കാനോനകളുടെ പകർപ്പുകൾ അച്ചടിച്ചത് ചേന്ദമംഗലത്തെ വൈപ്പിക്കോട്ട സെമിനാരിയിൽ ആയിരുന്നു. കൊല്ലത്ത് തങ്കശ്ശേരിയിൽ നിന്ന് പോർച്ചുഗീസ് ഭാഷയിൽ ഒരു ആനുകാലികവും അവർ പ്രസിദ്ധീകരിച്ചിരുന്നു.

വാസ്തുവിദ്യ, കൃഷി തുടങ്ങി ഭക്ഷ്യവിഭവ സംസ്കരണവും പാചകരീതികളും ഉൾപ്പെട്ടെ നിരവധി മേഖലകളിൽ പോർച്ചുഗീസുകാർ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. പോർച്ചുഗീസ് നാവികനായ പെഡ്രോ അൽവാരിസ് കബ്രാൾ തൻ്റെ ഇന്ത്യൻ യാത്രയിൽ ദിശതെറ്റി ബ്രസീലിൽ എത്തിയതും അവിടെ നിന്ന് തിരിച്ച് ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ ആമസോണിൽ നിന്നുള്ള സസ്യങ്ങളുടെ വിത്തുകൾ ഇവിടെയെത്തിച്ച് നട്ടുപിടിപ്പിച്ചതും പ്രസിദ്ധമാണല്ലോ. മരച്ചീനി, റബർ, കശുമാവ്, പേര, പപ്പായ, കൈതച്ചക്ക, ആത്ത, കടപ്ലാവ് തുടങ്ങിയ കർഷികവിഭവങ്ങൾ പോർച്ചുഗീസുകാരാണ് ഇവിടെയെത്തിച്ച് പ്രചരിപ്പിച്ചത്.

കൊച്ചിയിലെ പോർച്ചുഗീസ് വൈവാഹികബന്ധത്തിലൂടെയുണ്ടായ സങ്കര സന്തതികൾ അക്കാലത്ത് ദ്വിഭാഷികളായി പ്രവർത്തിച്ചു വന്നിരുന്നു. പോർച്ചുഗീസ് ഭരണ പ്രതിനിധികൾക്കും പോർച്ചുഗീസ് പാതിരിമാർക്കും ഒപ്പം എപ്പോഴും ഒരു ദ്വിഭാഷി ഉണ്ടായിരിക്കും. തുപ്പായി (Toppase) എന്നാണ് ഇക്കൂട്ടർ അറിയപ്പെട്ടിരുന്നത്. ഡച്ച്കാരുടെ കാലത്തും തുപ്പായികൾ പരിഭാഷകരായി സേവനമനുഷ്ഠിച്ചു. പോർച്ചുഗീസ്പദങ്ങൾ മലയാളത്തിലേക്ക് സംക്രമിക്കുന്നതിന് ഇവരുടെ പ്രവർത്തനങ്ങളും കാരണമായിട്ടുണ്ടാവാം. നാം സാധാരണയായി കേട്ടു വരുന്നതും പ്രയോഗത്തിലുള്ളതുമായ ഏതാനും പോർച്ചുഗീസ് പരകീയ പദങ്ങൾ താഴെ ചേർക്കുന്നു.

ഇസ്തിരി – തേപ്പുപെട്ടി
കോപ്പ- ചട്ടി
ചാക്ക് – ചണസഞ്ചി
ചാറ – വലിയ ഭരണി
പീത്ത – നാട
റാന്തൽ – ചിമ്മിനിവിളക്ക്
ബിസ്ക്കോത്ത് – ബിസ്കറ്റ്
വിനാഗരി- വിന്നാഗിരി
സലാദ് – പാകം ചെയ്യാത്ത പച്ചക്കറി
കളസം – അയഞ്ഞ കാലുറ (പാൻറ്സ്)
കൊരട- അരപ്പട്ട.
തൂവാല – കൈലേസ്
ബൊത്തം – ഉടുപ്പിലെ കുടുക്ക് (ബട്ടൺ)
റേന്ത – വസ്ത്രത്തിലെ തൊങ്ങൽ
ആയ – വളർത്തമ്മ
തമ്പാക്ക് – പുകയില
ഷോടതി – ലോട്ടറി /കുറി
തമ്പേർ – ഒരു വാദ്യം (ഡ്രം)
പിരാകുക – ശപിക്കുക
പ്രാക്ക് – ശാപം
അപ്പോസ്തലന്‍ – ക്രിസ്തുശിഷ്യൻ
അൾത്താര – മദ്ബഹ
കത്തദ്രാൽ – മെത്രാസനപ്പള്ളി (കത്തീഡ്രൽ)
മെത്രാപൊലീത്ത – മേൽപ്പട്ടക്കാരൻ
കപ്പേള – കൊച്ചുപള്ളി
കോവേന്ത- സന്ന്യാസിമഠം
പാതിരി – വൈദികൻ (പാദ്രി )
ളോഹ – വൈദികൻ്റെ മേലുടുപ്പ്
കുരിശ് – സ്ലീവാ
വെന്തീങ്ങ – വെന്തീഞ്ഞ
ഒപ്പീസ് – പുരോഹിതന്മാരുടെ നിത്യപ്രാർഥനകൾ
നൊവേന – ഒമ്പതു ദിവസം മുടങ്ങാതെ നടത്തുന്ന പ്രാർഥന.
കുമ്പസാരം – ഏറ്റുപറച്ചിൽ
പേത്രത്താ – അമ്പതുനോയമ്പ് തുടങ്ങുന്നതിനു മുമ്പിലെ ആഘോഷം.
വെഞ്ചരിപ്പ് – പവിത്രീകരണം
സാത്താന്‍ – ചെകുത്താൻ
സെമിത്തേരി – ശ്മശാനം
സെമിനാരി -വൈദികപാഠശാല
അമര – ഒരുതരം പയർ
ഇലുമ്പി – ഇരുമ്പപ്പുളി
കരാംമ്പു -കരയാമ്പൂ (ഗ്രാമ്പു)
കശു- പറങ്കിമാവ്
ഗോബി -കാളിഫ്ളവർ
പപ്പയ – കപ്പളം, (ഓമ)
വീഞ്ഞപ്പെട്ടി -പീഞ്ഞ
പേര – ഒരു ഫലവൃക്ഷം
വത്തക്ക – തണ്ണിമത്തൻ
അമ്മിഞ്ഞ – മുല
ഒലന്ത – ഹോളണ്ട്
കറൂപ്പ് – കറപ്പ്
കാപ്പിരി – നീഗ്രോ
കുശിനി – പാചകപ്പുര
ഗുദാം – പണ്ടികശാല
ചാപ്പ – ശരീരത്ത് കുത്തുന്ന മുദ്ര
ചാവി – താക്കോൽ
താള്‍ – ഇതൾ
തുറുങ്ക് – തടവറ
തൊപ്പി-ശിരോവസ്ത്രം
തോത് – അളവ്
പക – പ്രതികാരം
പൂറ് – സ്ത്രീയുടെ ലൈംഗികാവയവം
പ്രവിശ്യ – പ്രദേശം
ബാർബർ – ക്ഷൗരക്കാരൻ
ബോർമ – ചൂള
മറുക് – ശരീരത്തിലെ പുള്ളി
മാമം – ഭക്ഷണം
റാത്തല്‍ – തൂക്കത്തിൻ്റെ അളവ്
റോന്ത് – ചുറ്റിനടന്നുള്ള നിരീക്ഷണം
റോസ – പനിനീർപ്പൂവ്
വക്ക് – അഗ്രഭാഗം
വാത്ത – പേഞ്ഞ
പോർക്ക് – പന്നി
വാര – ദൂരത്തിൻ്റെ അളവ്
വീപ്പ – മരസംഭരണി
സവോള – വലിയ ഉള്ളി
അലമാരി
കസേര
മേശ
അലവാങ്ക്
കുരിശ്
കൊന്ത
കോടതി
ചങ്ങാടം
തീരുവ
നങ്കൂരം
രസീത്
ലേലം
വീഞ്ഞ്

 

Advertisement

ചിത്രം:
ഇന്ത്യയിലെ യൂറോപ്യൻ കൊളോണിയൽ വാഴ്ചയുടെ ആദ്യ അടയാളമായ പെരിയാറിൻ്റെ അഴിമുഖത്തോടു ചേർന്നുള്ള പള്ളിപ്പുറം കോട്ട സാമൂതിരിയെ പരാജയപ്പെടുത്തുക എന്ന കൊച്ചി രാജാവിൻ്റെ ലക്ഷ്യം സാധ്യമാക്കാനായിരുന്നു ഈ കോട്ട കെട്ടാൻ 1503 ൽ പോർച്ചുഗീസുകാരെ അനുവദിച്ചത്. ഭാരതത്തിൽ പറങ്കികൾക്ക് ആദ്യമായി സ്വന്തം മണ്ണ് കിട്ടുന്നത് ഇവിടെയാണ്. ഇവിടെ നിന്നാണ് ഗോവ വരെ അവർ വളർന്നത്. ആയക്കോട്ട എന്നു കൂടി ഇത് അറിയപ്പെട്ടു.

 86 total views,  2 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement