fbpx
Connect with us

history

തെക്കുംകൂര്‍ ഇളയ രാജാവിനെ മാര്‍ത്താണ്ഡവര്‍മ്മ ചതിച്ചുകൊന്ന കഥ !

കഴിഞ്ഞ വർഷം കർക്കിടകവാവ് ദിനത്തിൽ ആചാരപരമായി പ്രാധാന്യമുള്ളതും ഒരു ചരിത്രസംഭവത്തെ ഓര്‍മ്മപ്പെടുത്തുന്നതുമായ ഒരു ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിന്റെ വടക്കേ മതിലിനു

 212 total views

Published

on

Pallikkonam Rajeev

ഒരു കുരുതിയുടെ പിന്നിലെ കഥ

കഴിഞ്ഞ വർഷം കർക്കിടകവാവ് ദിനത്തിൽ ആചാരപരമായി പ്രാധാന്യമുള്ളതും ഒരു ചരിത്രസംഭവത്തെ ഓര്‍മ്മപ്പെടുത്തുന്നതുമായ ഒരു ചടങ്ങില്‍ പങ്കെടുത്തു. കോട്ടയം കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിന്റെ വടക്കേ മതിലിനു പുറത്ത് “വടക്കുപുറത്തു ഗുരുതി” എന്ന പേരിൽ ഒരു ബലികര്‍മ്മം എല്ലാ വര്‍ഷവും നടന്നുവരുന്നു. ഈ ചടങ്ങിനു പിന്നില്‍ ഒരു മഹാദുരന്തത്തിന്‍റെ കഥയുണ്ട്, ചതിയുടെതും.പഴയ തെക്കുംകൂര്‍രാജ്യത്തെ ഇളയ രാജാവിനെ തിരുവിതാംകൂർ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ ചതിച്ചുകൊന്ന കഥ!!!

അതിങ്ങനെയാണ്…..
തെക്കുംകൂറിലെ ആദിത്യവര്‍മ്മ രാജാവിന്‍റെ ഒരേ ഒരു അനുജനായിരുന്നു അപ്പന്‍ തമ്പുരാന്‍ (വിളിപ്പേര്). അപ്പൻ തമ്പുരാനും മാര്‍ത്താണ്ഡവര്‍മ്മയും രാജ്യധര്‍മ്മം പഠിക്കുവാന്‍ ചെറുപ്പത്തില്‍ മധുരയില്‍ ഒരുമിച്ചുണ്ടായിരുന്ന സഹപാഠികള്‍. പില്‍ക്കാലത്ത് ജ്യേഷ്ടന്റെ വലംകൈ ആയി രാജ്യകാര്യങ്ങള്‍ നടത്തിയിരുന്ന അപ്പന്‍തമ്പുരാന്‍ ചങ്ങനാശ്ശേരിയുടെ ഭരണം നോക്കിനടത്തി.
മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് തന്‍റെ രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു. ചെറിയ നാട്ടുരാജ്യങ്ങള്‍ ഒന്നൊന്നായി കീഴടക്കി കൊച്ചിയെ വരെ കീഴ്പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതു സാധിച്ചു കൊടുക്കുന്നതിന് മന്ത്രിയായ രാമയ്യൻ ദളവയും വലിയ പടത്തലവനായ യുസ്റ്റേഷ്യസ് ഡി ലെ നോയിയും മുൻനിരയിലും!
തെക്കുംകൂറിലെ ആദിത്യവർമ്മയും അപ്പൻ തമ്പുരാനും തമ്മിൽ ഒരു അലോഹ്യം ഉടലെടുത്ത സമയമായിരുന്നു അത്. കൊച്ചിയോടു കൂറ് പുലര്‍ത്തണം എന്ന വാദക്കാരനായിരുന്നു ജ്യേഷ്ഠന്‍. എന്നാല്‍ സഹപാഠിയായ മാര്‍ത്താണ്ഡവര്‍മ്മയോട് അനുഭാവമുണ്ടായിരുന്നു അനുജന്.ഈ അഭിപ്രായവ്യത്യാസം സഹോദരന്മാര്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകാൻ ഇടയാക്കിയിരുന്നു.

അങ്ങനെയിരിക്കെ പ്രസിദ്ധമായ ഇരണിയൽ പാവുമുണ്ടുമായി ഒരു ചെട്ടിയാർ തളിക്കോട്ടയിലെത്തി രാജാവിനെ മുഖം കാണിച്ചു. സ്വർണ്ണനൂലുകൾ പാകി വിചിത്രമായ അലങ്കാരപ്പണികൾ ചെയ്ത ഒരു സെറ്റ് രാജകീയ വസ്ത്രം! രാജാവിനും കെട്ടിലമ്മയ്ക്കും. ഏറെ നാൾ ബുദ്ധിമുട്ടി ഒഴിവുസമയങ്ങളിൽ ശ്രദ്ധാപൂർ വ്വം നെയ്തെടുത്തതാണ്. ഇതിന് സമ്മാനമായി ലഭിക്കുന്ന പ്രതിഫലം ഒരു വർഷം പണിയെടുത്താൽ ലഭിക്കില്ല. അതുകൊണ്ടാണ് നൂറുകണക്കിന് മൈലുകൾ താണ്ടി ചെട്ടി കോട്ടയത്തെത്തിയത്.
വസ്ത്രങ്ങൾ പരിശോധിച്ച് ഇഷ്ടപ്പെട്ട രാജാവ് ഇതുപോലെ മറ്റൊരു ജോഡി കൂടി ആവശ്യപ്പെട്ടു. അനുജനും ഭാര്യയ്ക്കും. എത്ര വഴക്കുണ്ടായാലും കുടുംബബന്ധങ്ങളെ ബാധിക്കാതെയിരിക്കാൻ രാജാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജാവിന്റെ ചോദ്യത്തിന് ആകെ ഒരു ജോഡിയേയുള്ളുവെന്ന് ചെട്ടി ഉത്തരം പറഞ്ഞു. എങ്കിൽ ഇനിയൊരു ജോഡി കൂടി നെയ്തിട്ട് വരൂ അപ്പോൾ എല്ലാം സ്വീകരിക്കാം എന്നു പറഞ്ഞ് ചെട്ടിയെ മടക്കി അയച്ചു.

Advertisement

എന്നാൽ ചെട്ടി സൂത്രത്തിൽ കോട്ടയ്ക്കുള്ളിലൂടെ കറങ്ങി നടന്ന് ഇളയ തമ്പുരാന്റെ ശയനഗൃഹത്തിനടുത്തെത്തി. കൊണ്ടുവന്ന വസ്ത്രങ്ങൾ ഇളയ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും മുന്നിൽ കാഴ്ചവച്ചു. അവർക്ക് വസ്ത്രങ്ങൾ വളരെ ഇഷ്ടപ്പെട്ടു. ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും കൊടുത്തുവോ എന്ന ചോദ്യത്തിന് ഒരു ജോഡി അവിടെ കൊടുത്തിട്ടാണ് ഇങ്ങോട്ടു വന്നത് എന്ന് കളവു പറഞ്ഞു. ഇളയ തമ്പുരാൻ നൽകിയ കനപ്പെട്ട പണക്കിഴി വാങ്ങി സന്തോഷവാനായി ചെട്ടി തിരിച്ചുപോയി.

പിറ്റേന്ന് ഇളയരാജാവും ഭാര്യയും പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് തളിയിൽ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുന്നതാണ് ഇടത്തിൽ കോവിലകത്തിന്റെ മാളികക്കെട്ടിലിലിരുന്ന് ജ്യേഷ്ഠത്തി കാണുന്നത്. അവർ ഉടൻ തന്നെ രാജാവിനെ വിവരമറിയിച്ചു. അദ്ദേഹം അതത്ര ഗൗരവമായി എടുത്തില്ല എങ്കിലും കോവിലകത്ത് സ്ത്രീകൾ തമ്മിൽ വൈരം മൂർച്ഛിച്ചു. നേർക്കുനേർ കാണാതെയായി. ഭക്ഷണം പോലും വെവ്വേറെയായി. ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള ഭിന്നിപ്പ് മൂർച്ഛിക്കാൻ ഇതുമൊരു കാരണമായി.

ഇതിനിടെ കായംകുളവും ചെമ്പകശേരിയും മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചതോടെ ഇനി അടുത്ത ഇര തങ്ങള്‍ തന്നെ എന്ന് മനസ്സിലാക്കിയ ആദിത്യവര്‍മ്മ അവസാന രക്ഷാമാർഗ്ഗം എന്ന നിലയിൽ ഉപാധികളില്ലാത്ത സമാധാനദൌത്യത്തിനായി അനുജനെ തിരുവനന്തപുരത്തേയ്ക്ക് അയച്ചു. അനുജനെ കൊണ്ട് മാര്‍ത്താണ്ഡവര്‍മ്മയെ അനുനയിപ്പിക്കാന്‍ പറ്റുമോ എന്ന ഒരു ശ്രമമാണ് ആദിത്യവര്‍മ്മ നടത്തിയത്.

തിരുവനന്തപുരത്തെത്തിയ അപ്പന്‍ തമ്പുരാനോട്‌ മാര്‍ത്താണ്ഡവര്‍മ്മ ആവശ്യപ്പെട്ടതോ ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കാന്‍ സഹായിച്ചാല്‍ സാമന്തപദവിയില്‍ അധികാരത്തിലെത്തിക്കാം എന്ന വാഗ്ദാനവും.!!! സഹോദരന്മാർ തമ്മിലുള്ള ഭിന്നത മാർത്താണ്ഡവർമ്മ നേരത്തേ കേട്ടറിഞ്ഞിരുന്നു. ഇളയരാജാവിനാകട്ടെ തെക്കുംകൂറിൽ നല്ല സ്വീകാര്യതയുമുണ്ടായിരുന്നു. അവിടെയാണ് മാർത്താണ്ഡബുദ്ധി പ്രവർത്തിച്ചത്. സ്വതവേ ധര്‍മ്മിഷ്ടനായ അപ്പന്‍തമ്പുരാന്‍ കടുത്ത വിയോജിപ്പ് അറിയിച്ച് പെട്ടെന്നുതന്നെ മടങ്ങാൻ തീരുമാനിച്ചു.

Advertisement

മാര്‍ത്താണ്ഡവര്‍മ്മയുടെയും രാമയ്യന്‍ ദളവയുടെയും ദുഷ്ടബുദ്ധി ഒരുമിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒരു ദൂതനെ ഇളയരാജാവിന്‍റെ അടുക്കല്‍ അയച്ച് “കോട്ടയത്തിനു ഉടന്‍ പുറപ്പെടണം. അമ്മത്തമ്പുരാട്ടി അത്യാസന്നനിലയിലാണ് ” എന്ന് വ്യാജവാര്‍ത്ത പറഞ്ഞു വിശ്വസിപ്പിച്ചു. പുറപ്പെടാന്‍ തീരുമാനിച്ചുതന്നെ ഇരുന്ന ഇളയരാജാവ് വഞ്ചിയില്‍ കയറി വടക്കോട്ട് യാത്രയായി.

യാത്രയ്ക്കിടയില്‍ അഞ്ചുതെങ്ങുകോട്ടയില്‍ ഇറങ്ങുകയും കോട്ടയിലെ ബ്രിട്ടീഷ് അധികൃതര്‍ പതിനൊന്നു ആചാരവെടികളോടെ അപ്പൻ തമ്പുരാനെ സ്വീകരിക്കുകയും ചെയ്തു. അവിടെനിന്നും പുറപ്പെട്ട് പരവൂര്‍ കായലും അഷ്ടമുടിക്കായലും കായംകുളം കായലും പിന്നിട്ട് വേമ്പനാട്ടുകായലില്‍ എത്തിച്ചേര്‍ന്നു.പിറ്റേന്ന് ത്രിസന്ധ്യനേരത്ത് ഇളയരാജാവിന്‍റെ വള്ളം കോട്ടയത്ത് ഇല്ലിക്കല്‍കടവില്‍ അടുത്തു. രാമയ്യന്‍ദളവ അയച്ച കിങ്കരന്മാര്‍ മറ്റൊരു വള്ളത്തില്‍ പിന്തുടരുന്നുണ്ടായിരുന്നു. കരക്കിറങ്ങിയ ഇളയരാജാവിനെയും സേവകന്മാരേയും അവര്‍ തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്.

അടുത്ത ദിവസം തിരുവിതാംകൂറിന്‍റെ യുദ്ധപ്രഖ്യാപനമായിരുന്നു.!!! സ്വന്തം അനുജനെ ചതിയില്‍ കൊലപ്പെടുത്തിയ ആദിത്യവര്‍മ്മയ്ക്കെതിരെ ഇളയരാജാവിന്‍റെ “സഹപാഠി”യുടെ വെല്ലുവിളി, രാജധര്‍മ്മം ലംഘിച്ചു എന്നതിനാല്‍ രാജസ്ഥാനത്തിനു ആദിത്യവര്‍മ്മ അര്‍ഹനല്ല!!!

അനുജന്‍റെ ദുര്‍മ്മരണം ഉണ്ടാക്കിയ നടുക്കത്തോടൊപ്പം യുദ്ധഭീഷണിയും കൂടി.സ്വന്തം സഹോദരന്‍റെ മരണത്തിനു ഉത്തരവാദി താനാനെന്നുള്ള യഥാര്‍ത്ത കൊലപാതകിയുടെ പഴിയും. പക്ഷെ, അദ്ദേഹം തളര്‍ന്നില്ല. കളരികളെ സജ്ജമാക്കിയ ശേഷം ആറന്മുളയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കോട്ടയത്തിനു തിരിച്ചുപോന്നു.

Advertisement

പക്ഷെ, വലിയ യുദ്ധമൊന്നും കൂടാതെ തന്നെ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം രാമയ്യന്‍റെയും ഡിലനായിയുടെയും നേതൃത്വത്തില്‍ AD 1749 സെപ്തംബറില്‍ ചങ്ങനാശേരിയും തളിയില്‍ കോട്ടയും കീഴടക്കി. തിരുവിതാംകൂറിലെ യുവരാജാവായ കാര്‍ത്തികതിരുനാള്‍ അമ്മാവന്‍റെ അനുവാദത്തോടെ ആദിത്യവര്‍മ്മയെയും തെക്കുംകൂര്‍ രാജകുടുംബാംഗങ്ങളെയും കോഴിക്കോട്ടു സാമൂതിരിയുടെ ആശ്രിതരായി കഴിയാന്‍ അനുമതി നല്‍കി.

കൊല ചെയ്യപ്പെട്ട അപ്പന്‍ തമ്പുരാന്‍റെ ആത്മാവ് ഗതി കിട്ടാതെ അലഞ്ഞു. തെക്കുംകൂറിലെ തന്നെ ചില പ്രമാണികള്‍ ഇളയരാജാവിനെ അപായപ്പെടുത്തുന്നതില്‍ രാമയ്യനെ സഹായിച്ചു എന്ന് പറയപ്പെടുന്നു. അവരുടെ കുടുംബങ്ങളില്‍ തുടര്‍ച്ചയായി അനിഷ്ടങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. കൂടാതെ പ്രജാവത്സലനായിരുന്ന ആയിരുന്ന ഇളയരാജാവിന്‍റെ ഓര്‍മ്മകള്‍ അവരെ നിരന്തരം വേട്ടയാടി. പ്രശ്നപരിഹാരമായി ഇളയരാജാവിന്‍റെ ആത്മാവിനെ ആവാഹിച്ചിരുത്തി വേണ്ടുംവിധം പ്രീതിപ്പെടുത്തിക്കൊള്ളണമെന്ന് താന്ത്രികവിധി ഉണ്ടായി. അപ്രകാരം കാരാപ്പുഴ ഇടത്തില്‍ കോവിലകത്തിന് സമീപമുള്ള അമ്പലക്കടവ് ക്ഷേത്രത്തിന്‍റെ വടക്കുപുറത്ത് ആവാഹിച്ച് ഇരുത്തുകയും വര്‍ഷാവര്‍ഷം ബലി നടത്തി പ്രീതിപ്പെടുത്തിവരുകയും ചെയ്യുന്നു. ഇന്നും അത് മുടങ്ങാതെ നടക്കുന്നു.ആദ്യകാലത്ത് നരബലിയും പിന്നീടു മൃഗബലിയും നടന്നിരുന്നതായി കേള്‍വി!!!.ഇപ്പോള്‍ സാത്വികരീതിയിലുള്ള ഗുരുതികര്‍മ്മങ്ങള്‍ ആണ്.

പ്രമുഖ കവി നാലാങ്കല്‍ കൃഷ്ണപിള്ളയുടെ “മഹാക്ഷേത്രങ്ങളുടെ മുന്നില്‍” എന്ന ഗ്രന്ഥത്തില്‍ ഈ ചരിത്രസംഭവം സൂചിപ്പിച്ചിട്ടുണ്ട്. പി. ശങ്കുണ്ണിമേനോന്‍റെ ” തിരുവിതാംകൂര്‍ ചരിത്രം” എന്ന ഗ്രന്ഥത്തില്‍ തിരുവിതാംകൂറിനെ ന്യായീകരിച്ച് അമ്മയ്ക്ക് അസുഖം മൂര്‍ച്ചിച്ചു എന്ന് കത്തയച്ച് വരുത്തിയശേഷം ആദിത്യവര്‍മ്മ അനുജനെ കൊലപ്പെടുത്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂര്‍ പിന്മുറക്കാരും കോട്ടയത്തെ വാമൊഴിചരിത്രവും മാര്‍ത്താണ്ഡവര്‍മ്മയുടെ ചതിയുടെ കഥ ശരി വയ്ക്കുന്നു.

തങ്ങളുടെ പൂര്‍വികന്‍റെ സ്മരണയ്ക്കായി നടത്തുന്ന ഈ ചടങ്ങിനെ പറ്റി അജ്ഞരായിരുന്നു ചങ്ങനാശ്ശേരിയിലെ എട്ടാം തലമുറയിലെ പിന്മുറക്കാര്‍. അവര്‍ തങ്ങളുടെ മുതുമുത്തച്ഛന്‍ തെക്കുംകൂറിലെ ഇളയരാജാവായിരുന്നു എന്നും ദുര്‍മരണപ്പെട്ട ആള്‍ ആയിരുന്നു എന്നും മാത്രം മനസ്സിലാക്കിയിരുന്നു. ആ കുടുംബത്തിലെ മായാ വസുന്ധര എന്ന വനിതയുടെ വേരുകള്‍ തേടിയുള്ള അന്വേഷണങ്ങളുടെ ഇടയില്‍ എന്നെ പരിചയപ്പെടുകയും എന്നില്‍ നിന്ന് ഈ വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. കാരാപ്പുഴയിലെ ജനങ്ങളും തലമുറകളുടെ കടന്നുപോക്കില്‍ ഈ ഗുരുതിയുടെ പിന്നിലെ കഥയും മറന്നിരുന്നു. വീണ്ടും പഴയ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി ഒരു നാടുവാഴിവംശത്തിന്‍റെ തകര്‍ച്ചയുടെ കഥ ഓര്‍മ്മിപ്പിക്കുന്ന വേദിയായി കഴിഞ്ഞ വർഷം നടന്ന ഗുരുതി.

Advertisement

 213 total views,  1 views today

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment12 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment12 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX12 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy13 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment13 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health13 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy14 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket14 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment15 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment16 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment7 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment2 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »