പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണി തീയേറ്ററുകളിലെത്തി . 14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ പള്ളിമണി നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളി മണി സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ്. പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പള്ളിമണിയുടെ ട്രെയിലർ വൈറലായിരുന്നു. തികച്ചും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ട്രെയിലറിന് സാധിച്ചിരുന്നു. തികച്ചും ഹൊറർമൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഗർഭിണികളും ഹൃദ് രോഗികളും കാണരുത് എന്നുള്ള അണിയറ പ്രവർത്തകരുടെ പോസ്റ്റർ ആദ്യം തന്നെ വൈറലായിരുന്നു . ചിത്രത്തിൽ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ നൽകുന്ന സൂചന.
എല്‍ എ മേനോൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ എ മേനോൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, ജോബിന്‍ മാത്യു, പ്രൊഡക്ഷൻ മാനേജർ – ദീപു തിരുവല്ലം, മോഷൻ പോസ്റ്റർ ഡിസൈനര്‍- സേതു ശിവാനന്ദന്‍.വാര്‍ത്ത പ്രചരണം- സുനിത സുനില്‍. പോസ്റ്റർ ഡിസൈനർ : എസ് കെ ഡി ഡിസൈനിംഗ് ഫാക്ടറി. ബി ജി എം റിജോഷ്.
സുധീഷ് സുധീഷ് എന്ന പ്രേക്ഷകന്റെ ആസ്വാദന കുറിപ്പ് ഇങ്ങനെ
Warning : “ഇരുട്ടിനുള്ളിൽ പതിയിരിക്കുന്ന രക്തദാഹികളുടെ ഇടയിലേക്ക് മനപ്പൂർവം ചെന്ന് വീഴാതിരിക്കുക…”
കൈലാഷ്, നിത്യദാസ്, ശ്വേതാമേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച പള്ളിമണി എന്ന സിനിമ കണ്ടു. ഒരു ഡാർക്ക് ഷെയിഡ് സൈക്കോ ത്രില്ലെർ. പേടിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.. അസമയത്തു സ്ത്രീകളും കുട്ടികളുമായുള്ള യാത്ര ഉറപ്പായും ഒഴിവാക്കുക എന്ന മെസ്സേജ് നമുക്ക് തരുന്നതിനൊപ്പം നീയ്മത്തിന്റ ആനുകൂല്യത്താലൊ, നീയ്മസംവിധാനത്തിന്റെ പോരാഴികയാലോ പുറത്ത് സ്വൈര്യമായി കറങ്ങി നടക്കുന്ന മാനസികരോഗികളായ ക്രിമിനലുകൾ നമുക്ക് ഇടയിൽ ഉണ്ടന്ന് കൂടി പള്ളിമണി സിനിമ നമുക്ക് പറഞ്ഞത് തരുന്നു.
ക്യാമറ, ആർട്ട് ഡിപ്പാർട്ട്മെന്റ്, ശബ്ദവിന്യസം, ഡിറ്റിഎസ് ,മിക്സിങ് ഗംഭീരം. അഭിനേതാക്കൾ അവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും, അതിന്റെ സംഗീതവും നന്നായിരുന്നു. കലാസംവിധാന രംഗത്ത് നിന്നും ഒരു ഫുൾ സിനിമ സംവിധാനം ചെയ്യാൻ ശ്രീ അനിൽ കുമ്പഴ എന്ന കലാകാരൻ എടുത്ത പരിശ്രമം പ്രശംസനീയം തന്നെ. ഒരു പുതുമുഖ സംവിധായാകന്റെതായ പോരാഴികകൾ ഒന്നും തന്നെയില്ല. തിരക്കഥയിൽ അവിടെ ഇവിടെയായുള്ള കണ്ടിന്യുറ്റി മിസ്റ്റേക്കുകൾ ഒഴിച്ചാൽ പള്ളിമണി കണ്ടിരിക്കാവുന്ന ഒരു ദൃശ്യാനുഭവം തന്നെ ആണ്. തീയറ്റർ എക്സ്പീരിയൻസ് ത്രില്ലെർ… തീയറ്ററിൽ പടം കണ്ടില്ലെങ്കിൽ നഷ്ടം .