സിനിമയിൽ നിന്ന് കുറച്ചുകാലമായി ഇടവേള എടുത്തിരുന്ന പ്രിയതാരം നിത്യാദാസ് മടങ്ങിവരികയാണ്. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് താരം അവസാനം അഭിനയിച്ച സിനിമ. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. ‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന സൈക്കോ ഹൊറര്‍ ചിത്രത്തിലൂടെയാണ് താരം മടങ്ങിവരുന്നത്. സംവിധാനം നിർവഹിക്കുന്നത് അനില്‍ കുമ്പഴയാണ് . ശ്വേതാ മേനോനും കൈലാഷും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു. വിക്ടോറിയ എന്ന വേഷത്തിലാണ് ശ്വേത എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വളരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ. ഛായാഗ്രഹണം -അനിയൻ ചിത്രശാല, കലാസംവിധാനം- സജീഷ് താമരശേരി.

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം
D149 – ദിലീപ്-വിനീത് കുമാർ ചിത്രം തുടങ്ങി. ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര