കേന്ദ്രസംഘത്തിന്റെ കാശ്മീർ സന്ദശനം, എന്തൊരു പ്രഹസനമാണ് മോദീ

ജമ്മു കാശ്മീരിൽ Article 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ ആ സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്.  ഏകദേശം 6 മാസത്തോളമായിട്ടും  Telephone, Internet പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ മുഴുവനായും പുനഃസ്ഥാപിച്ചിട്ടില്ല.  അതുകൊണ്ടു തന്നെ സംസ്ഥാനത്തു നിന്നും യാതൊരു വിവരവും ഇന്ത്യൻ ജനത അറിയുന്നില്ല. 36 പേരടങ്ങുന്ന കേന്ദ്രമന്ത്രിമാരുടെ സംഘം 59 ഇടങ്ങളിലായി അവിടുത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തി സർക്കാരിനെ അറിയിക്കുകയാണല്ലോ സന്ദർശനത്തിന്റെ ഉദ്ദേശ്യ ലക്‌ഷ്യം. പ്രതിപക്ഷ MP മാരെ സംഘത്തിൽ ഉൾപ്പെടുത്തും എന്ന നിഷ്കളങ്കതയോന്നും നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ചോദിക്കട്ടെ സർക്കാരേ, എന്തുകൊണ്ടാണ് ഈ സംഘത്തിൽ മാധ്യമപ്രവർത്തകരെ ഉള്പെടുത്താഞ്ഞത് ? അവിടുത്തെ ജനങ്ങളുമായി കേന്ദ്രമന്തിമാർ സംവദിക്കുന്നത് മറ്റുസംസ്ഥാനങ്ങളിലെ ജനങ്ങൾ കണ്ടാൽ എന്താണ് പ്രശ്നം ? സംസ്ഥാനത്തെ തലമുതിർന്ന രാഷ്ട്രീയ പ്രവർത്തകർ തടങ്കലിൽ കഴിയുമ്പോൾ എന്തുകൊണ്ട് നിങ്ങൾ മാത്രം അവരുടെ മണ്ണിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു ?

Advertisements