ലോകത്തിലെ ഏറ്റവും വിലയേറിയ ഹോട്ടല്‍ സ്യൂട്ട്റും എവിടെ ആണ് ഉള്ളത്?
അറിവ് തേടുന്ന പാവം പ്രവാസി
👉ഒരു രാത്രി ചിലവഴിക്കാൻ ഒരു ലക്ഷം ഡോളർ (7217500.00 ഇന്ത്യൻ രൂപ)ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഹോട്ടൽ സ്യൂട്ട് റൂമിന്റെ ചാർജ്. ലാസ് വേഗസിലെ പാം കാസിനോ ഹോട്ടലിലാണ് ഈ സ്യൂട്ട്. ആകാശത്ത് പണിത രണ്ട് നില വീടാണ് ഇതെന്നാണ് സന്ദർശകരുടെ അഭിപ്രായം. 9,000 സ്ക്വയർ ഫീറ്റാണ് ഈ റൂമിന്റെ വലിപ്പം. രണ്ട് ബെഡ്റൂമുകളാണ് ഉള്ളത്. പാം ഹോട്ടലിന്റെ 34ഉം ,35 ഉം മുറികളാണ് ഇവ. ഈ മുറികളെടുത്താൽ 24 മണിക്കൂർ പരിചാരകരെയും നിങ്ങൾക്ക് ലഭിക്കും.
ബ്രിട്ടീഷ് ചിത്രകാരനായ ഡാമിയൻ ഹൈർസ്റ്റിന്റെ പ്രധാനപ്പെട്ട ആറ് നിർമ്മിതികളാണ് ഈ മുറികളെ മനോഹരമാക്കുന്നത്. ഈ ഹോട്ടലിന് വേണ്ടി മാത്രം നിർമിച്ചവയാണ് അവ. വാതിൽ തുറക്കുമ്പോൾ കാണുന്ന ഗ്ലാസ് ഭിത്തിയൽ ഷാർക്കുകളുടെ രൂപം കാണാം. ഇതാണ് ആദ്യം നമ്മൾ കാണുന്ന ആർട്ട് വർക്ക്. ഇവിടെ നിന്ന് ആദ്യമെത്തുന്ന സ്പേസിൽ ഭിത്തിയിൽ ഗ്ലാസ് അലമാര കാണാം. ഇതിനുള്ളിൽ പലതരം മെഡിസിനൽ പിൽസ് പാക്കറ്റുകളാണ്. ഇവിടെ തന്നെ മുകളിലായി ഒരു വലിയ മീനിന്റെ അസ്തികൂടവും ചില്ലുകൂട്ടിൽ തൂക്കിയിട്ടുണ്ട്.
മറ്റൊന്ന് സെന്റർ ബാറിലാണ്. പതിനാറ് സീറ്റുകളുണ്ട് ഇവിടെ. ബാറിനുള്ളിലെ ടേബിൾ ഗ്ലാസ് ടോപ്പ് മെഡിക്കൽ തീമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗ്ലൗസുകളും, സിറിഞ്ചുകളുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊന്ന് ഡൈനിങ് ഹാളിനെ അലങ്കരിക്കുന്നു. ഇവിടെ ചില്ലിനുള്ളിൽ പലതരംഗുളികകൾ നിരത്തി വച്ചിരിക്കുന്നത് കാണാം.റൂമിൽ അഞ്ച്തരം ക്ലൈമറ്റ് ഫീലിങ്സ് കൊണ്ടുവരാനുള്ള സംവിധാനവും ഇവിടെയുണ്ട്. ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് മുറിയുടെ ലൈറ്റുകളും, കർട്ടനുകളും, ഡു നോട്ട് ഡിസ്റ്റർബൻസ് സർവീസും എല്ലാം. ലിവിങ് റൂമിൽ നിന്ന് നോക്കിയാൽ ഹോട്ടലിന് ചുറ്റുമുള്ള വേഗസിന്റെ എല്ലാ ദൃശ്യങ്ങളും കാണാം.
30 ആളുകൾക്ക് സുഖമായി ഇരിക്കാവുന്ന നീളൻ സോഫയുമുണ്ട് ഈ മുറിയിൽ. ഇതിന് അരികിലായുള്ള സിറ്റിങ് റൂമിൽ ഊഞ്ഞാൽ കസേരകളുമുണ്ട്. പ്ലേ ഏരിയയാണ് അടുത്തത്. ബാത്ത് റൂം മസാജ് റൂം കൂടിയാണ്. ഇതിന്റെ ഭിത്തിയിലും ഗുളികകൾ കൊണ്ടുള്ള വാൾപേപ്പർ നൽകിയിരിക്കുന്നു. ഓട്ടോമാറ്റിക് ഓപ്പൺ ടോയിലറ്റാണ് ഇവിടെയുള്ളത്.മറ്റൊരു നിർമ്മിതിയായ കളേഡ് ഡോട്ട്സ് പില്ലറുകൾ സ്വിമ്മിങ് പൂളിന് അരികിലാണ്.
ബാൽക്കണിയുടെ അരികിലായാണ് ഈ ഹാങിങ് പൂൾ. ഇവിടെ നിന്നാൽ വേഗസിന്റെ വിദൂര ദൃശ്യങ്ങൾ വരെ കാണാം.മുകളിലെ മുറിയിലാണ് ബെഡ് റൂമുകൾ. ഇവിടെ ബട്ടർഫ്ളൈ ഡിസൈനുകൾ കാണാം. ഇവിടെയും സിറ്റിങ് ഏരിയയും മറ്റുമുണ്ട്. മാത്രമല്ല ഒരു ഊഞ്ഞാൽ സോഫയും. ഏറ്റവും പ്രധാനപ്പെട്ടത് ഈ മുറിയിലുള്ള ഹൈഡിങ് മസാജ് റൂമാണ്. ഇതിന്റെ വാൾമാർബിളുകളിലും ചിത്രശലഭങ്ങളുടെ രൂപം കാണാം.