fbpx
Connect with us

പാല്‍മേഘത്തുണ്ടുകള്‍ക്കപ്പുറത്തെ അച്ഛന്റെ രാജ്യം

Published

on

ഇതൊരു ‘വയനാട്’ ഓര്‍മ്മ.

കുട്ടിക്കാലത്ത് വയനാട് എനിക്കൊരു സ്വപ്നമായിരുന്നു. എത്രയോ തവണ അവിടെ എത്തിപ്പെടാന്‍ ആഗ്രഹിച്ചിട്ടും എത്രയോ കാലം വയനാട് എന്നില്‍ നിന്നും വളരെ അകലെ ആയിരുന്നു. ഞാന്‍ വളര്‍ന്ന കോഴിക്കോട് നഗരത്തില്‍ നിന്നും വയനാട്ടിലേക്ക് ആകെയുള്ള വഴി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന നിറഞ്ഞ കാടിന്നിടയിലൂടെ സ്വര്‍ഗത്തിലേക്കെന്ന പോലെ വളഞ്ഞു പുളഞ്ഞു വിരിച്ചിട്ട ഒരു കാട്ട് പാത മാത്രമായിരുന്നു. ഒരിക്കലും നേര്‍രേഖയിലുള്ള പാത അവിടേക്ക് അസാധ്യമായിരുന്നു. കാട്ടുപാതയില്‍ കയറുന്നതിനു മുന്‍പേ താഴ്വാരത്തില്‍ മഞ്ഞള്‍ പുരട്ടി ജലം തളിച്ച് പൂകള്‍ വിതറി ആരോ സങ്കല്പിച്ചു വെച്ചിരിക്കുന്ന ഈശ്വര പ്രതീക്ഷയായ കൊച്ചു കല്ലിന്നു മുന്നില്‍ തെല്ലിട നിന്ന് പ്രാര്‍ത്ഥിക്കും ആരും. അങ്ങിനെ പ്രാര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു എന്‍റെ അച്ഛന്‍.

അച്ഛന് വയനാട് ഒരു ദേവഗൃഹം ആയിരുന്നു. ആഗ്രഹിക്കും വിധം ജീവിച്ചു തീര്‍ക്കാന്‍ വഴങ്ങി ത്തരാത്ത സ്വന്തം ജീവിതത്തിന്റെ ജീവന്‍ പിടിച്ചു നിര്‍ത്താനായി അതിസാഹസപ്പെട്ടു മനക്കരുത്തോടെ കയറിച്ചെന്ന് കണ്ടെത്തിയ ശുദ്ധവായുവും നന്മയും വെളിച്ചവും ബലവൃക്ഷങ്ങളും പ്രകൃതിയുടെ തണലും വേണ്ടുവോളം ഉള്ള ഒരു ദേവഗൃഹം. വയനാടിനെക്കുറിച്ച് പറയുമ്പോഴൊക്കെ അച്ഛന്റെ മുഖം തുടുക്കും. അച്ഛന്‍. കണ്ടുമുട്ടി പിന്നീട് മാഞ്ഞുപോയ അവിടത്തെ ഓരോ മനുഷ്യരും അച്ഛന്റെ മനസ്സില്‍ എന്നും ഓരോ ഉപനിഷദ്സൂക്തംപോലെ തെളിഞ്ഞു നിന്നിരുന്നു. അറിയാനും അറിയിക്കാനും അവരില്‍ ഓരോരുത്തരിലും അദ്ദ്വാനതിന്റെ ചോരപ്പാടുകള്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു. കൂട്ടായ്മയുടെ കരുത്തും സ്നേഹത്തിന്റെ നൈര്‍മല്ല്യവും മഹാരോഗത്തിന്റെ ഭീകരതയും ഉണ്ടായിരുന്നു. വയനാട് അച്ഛന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അച്ഛന്‍ അവിടെ കുടിയേറിയവനോ തോട്ടം മുതലാളിയോ കര്‍ഷകനോ നാരങ്ങ തോട്ടം വളര്‍ത്തിയവനോ ഒന്നുമല്ല. ആ രാജ്യത്തേക്ക് കോഴിക്കോട് നിന്നും ആദ്യമായി ലോറി ഓടിച്ചു കയറ്റിയ ഒരാള്‍ മാത്രമായിരുന്നു എന്‍റെ അച്ഛന്‍. വെറും ഒരു സാധാരണക്കാരന്‍. എന്നാല്‍ അതിവിദഗ്ദന്‍ ആയ ഒരു ഡ്രൈവര്‍. ഈശ്വരനെ സ്ടിയര്‍ റിംഗ് ആക്കി അവനെകൊണ്ട് തന്നെ ജീവിതത്തിന്റെ ബ്രേക്ക് ചവിട്ടിച്ചവന്‍.

കോഴിക്കോട്ടു നിന്നും അന്നത്തെ ചുരം കയറി ലോറിയില്‍ വയനാട്ടില്‍ എത്തുന്നത് മഹാ സാഹസം. കൂറ്റന്‍ മലകള്‍ക്കിടയില്‍ ധൈര്യം ഉണ്ടെങ്കില്‍ മാത്രം കയറി വന്നാല്‍ മതിയെന്ന് പറയും വിധം ഏത് നേരവും അഴിഞ്ഞു വീഴാവുന്ന അരഞ്ഞാണം പോലെ നിരപ്പും മുഴുപ്പും ഇല്ലാതെ കിടക്കുന്ന കാട്ടുവഴിയിലൂടെ കഴിവും വിശ്വാസവും കരുത്തും ശക്തിയാക്കി മാറ്റി യാന്ത്രിക യുഗത്തിന്റെ ആരംഭ ദശയില്‍ ഉള്ള ലോറിയുടെ ഗിയറിലും ബ്രക്കിലും ക്ലച്ചിലും സ്ടിയരിങ്ങിലും

Advertisementപിടിച്ചും തിരിച്ചും ചവിട്ടിയും അമര്‍ത്തിയും വളച്ചും കറക്കിയും ബാലന്‍സ്ചെയ്തും വിയര്‍ത്ത് കുളിച്ചു മുകളില്‍ എത്തുന്ന അന്നത്തെ ആ ലോറി ഡ്രൈവര്‍ വയനാട്ടുകാര്‍ക്ക് ആദരണീയന്‍. ആ വലിയ പ്രദേശത്തിന്റെയും അവിടത്തെ അധ്വാനിക്കുന്ന മനുഷ്യരുടെയും സ്നേഹം അറിഞ്ഞവന്‍. ഒരിക്കല്‍ കയറിച്ചെന്നാല്‍ അച്ചന്‍ തിരിച്ചു ഇറങ്ങുന്നത് മൂന്നോ നാലോ ദിവസം കഴിഞ്ഞാവും. തിരിച്ചു കയറുന്നതും അതുപോലെ.

കയറിച്ചെല്ലുന്ന ലോറി ഡ്രൈവറെ കാത്തു അന്നത്തെ ഭരണാധികാരി തന്റെ ഇരിപ്പിടത്തില്‍ ഉണ്ടാവും. അദ്ദേഹം വന്നോ എന്നു ഇടക്കികെ അദ്ദേഹം തന്റെ കീഴുദ്യോഗസ്ഥനോട്‌ തിരക്കും. എടുത്ത പൊങ്ങാത്ത അരപ്പട്ടയും നെഞ്ചിന്‍പട്ടയും തൊപ്പിയും ധരിച്ചു അദ്ദേഹത്തിന്റെ ശിപായിമാര്‍ ഓഫീസില്‍ നിന്നും നിരത് വാക്കിലേക്ക് പോടീ പറത്തി ഹോണ്‍ മുഴക്കി മരണ്ടുരുണ്ട് വരുന്ന ലോറിയും കാത്തു ഇറങ്ങി നില്‍ക്കും. ലോറിയിലെ ചരക്കു താഴെ ഇറക്കാന്‍ കാത്തു നില്‍ക്കുന്ന ജോലിക്കാര്‍ ചരക്കു ഇറക്കുന്നതിനു മുന്‍പേ കാട്ടുപാതയിലൂടെ ഉള്ള യാത്രാ മദ്ധ്യേ ലോറിക്കുള്ളില്‍ കയറിക്കൂടിയ പാമ്പുകളെയാവും ആദ്യം തിരക്കുക.

ഭരണാധികാരിക്ക് നല്‍കാന്‍ അച്ഛന്റെ കയ്യില്‍ കോഴിക്കോട്ടെ ഹജൂരാപ്പീസില്‍ നിന്നും കൊടുത്തു വിട്ട കടലാസുകള്‍ ഉണ്ടാവും. അത് അച്ചന്‍ അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിക്കും. ആദരവോടെ അദ്ദേഹം അച്ഛനോട് കുറച്ചു നേരം സംസാരിക്കും. കുശലം പറയും. വിയര്‍ത്തു കുളിച്ചു അഴുക്കുള്ള വസ്ത്രത്തോടെ മുന്‍പില്‍ ഇരിക്കുന്ന അച്ചനു അദ്ദേഹം കുളിക്കാനും വസ്ത്രം മാറാനും സൌകര്യം ചെയ്തു കൊടുക്കും. എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു തിരക്കും. അച്ചനു ഒരു സഹായവും പ്രത്യക്ഷത്തില്‍ ആവശ്യം ഉണ്ടാകാറില്ല. അച്ചനു അച്ചന്‍ തന്നെ ഏറ്റവും വലിയ സഹായം.

പിന്നീട് അച്ചന്‍ കാണുക തന്നെ കാത്തിരിക്കുന്ന അവിടത്തെ പോലിസ് മേധാവിയെ. അദ്ദേഹത്തിനും ഉണ്ടാവും എന്തെങ്കിലും രേഘകള്‍. കാല്‍ നടയായി കയറിച്ചെന്ന് കാട് വെട്ടിത്തെളിച്ച് വീടും തോട്ടവും മുളപ്പിച്ചെടുത്ത നാട്ടു പ്രമാണികള്‍ മുതല്‍ തോട്ടങ്ങളില്‍ ജോലി തേടി വന്നു മഹാരോഗം പിടിപെട്ടു വേദനിച്ചു കിടക്കുന്ന സാധാരണക്കാര്‍ വരെ അച്ചനെ കാത്തിരിക്കുന്നുണ്ടാവും. അവര്‍ക്ക് നല്കാന്‍ അച്ചന്റെ കയ്യില്‍ കത്തുകളും മരുന്നും മീനും പഞ്ചസാരയും ഉപ്പും തുടങ്ങി അന്ന് വയനാട്ടില്‍ കിട്ടാത്ത കൊച്ചു കൊച്ചു സാധനങ്ങള്‍ ധാരാളം ഉണ്ടാവും. അന്നത്തെ കാലത്ത് അച്ചന്‍ വലയം കറക്കി കാട്ടുപാതയിലൂടെ ചുരം കയറി വയനാട്ടില്‍ എത്തിക്കുന്നത് വെറും ഒരു ലോറി ആയിരുന്നില്ല. മനക്കരുത്തോടെ വെന്മേഘത്തുണ്ടുകള്‍ വകഞ്ഞു മാറ്റി മുകളിലേക്ക് കയറിച്ചെല്ലുന്ന ഒരു വലിയ നിധി കുംഭം ആയിരുന്നു അത്. വയനാട്ടില്‍ അച്ചനെ കാത്തിരിക്കുന്നവര്‍ക്ക് അതൊരു അത്ഭുദം ആയിരുന്നു. ആശ്വാസമായിരുന്നു.

Advertisementഞാന്‍ പറഞ്ഞില്ലേ, അച്ചന്‍ ഇട്ടു തന്ന എന്‍റെ മനസ്സിലെ വയനാട് അത്രക്കും സുന്ദരമായിരുന്നു. അച്ഛനെക്കുറിച്ചോ വയനാടിനെക്കുറിച്ചോ അല്ല ഞാന്‍ എഴുതുന്നത്‌. താമരശ്ശേരിയിലെ അടിവാരത്തില്‍ നിന്നും കാട്ടു പാതയിലൂടെ ചുരം കയറി ഒരു പകലിന്റെ സിംഹ ഭാഗവും അപഹരിക്കുന്ന ആ യാത്രകളെക്കുറിച്ച്‌ അച്ചന്‍ എന്നോട് ധാരാളം പറഞ്ഞിട്ടുണ്ട്. വിസ്മയത്തോടെ ഒരു സസ്പെന്‍സ് ത്രില്ലെര്‍ കാണുന്ന നെഞ്ചിടിപ്പോടെ ഞാന്‍ അതെല്ലാം കേട്ടിരുന്നിട്ടുണ്ട്. മരണം നെഞ്ചില്‍ തൊട്ടു തിരികെ ഇറങ്ങിപ്പോയ മുഹൂര്‍ത്തങ്ങള്‍ ദുസ്വപ്നങ്ങള്‍ ആയി എത്രയോ തവണ എന്നെ തേടി വന്നിട്ടുണ്ട്. ആക്സില്‍ ഒടിഞ്ഞും ടയര്‍ തെറിച്ചും ബ്രേക്ക് പോയും കളിപ്പാട്ടം പോലെ തവിട് പൊടിയാകും വിധം ഉലഞ്ഞാടിയ അച്ഛന്റെ പാവം ലോറിയെ പാതയോരത്തെ കൂറ്റന്‍ മരങ്ങളുടെ വേരുകള്‍ എത്രയോ തവണ താങ്ങിയ സത്യങ്ങള്‍ അറിയുമ്പോള്‍ അച്ഛനെ ഞങ്ങള്‍ക്ക് തിരിച്ചുതരാന്‍ വനദേവതകള്‍ ഏത് നേരവും ജാഗരൂകരായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

വളരെ പതുക്കെയാണ് ലോറിയുടെ ഗമനം. കുത്തനെയുള്ള പാത. നിന്ന നില്‍പ്പില്‍ പിന്നാക്കം പിണങ്ങിത്തിരിയുന്ന വളവും ഇറക്കി വീഴ്ത്തുന്ന കുഴികളും. യാത്ര തടസ്സപ്പെടുത്താനായി വീണു കിടക്കുന്ന മരങ്ങളും വയനാട്ടിലെക്കോ കോഴിക്കോട്ടെക്കോ ഉള്ള വഴി ചോദിച്ചു ഇറങ്ങി നില്‍ക്കുന്ന വന്യമൃഗങ്ങളും. പുള്ളിപ്പുലി മുതല്‍ അച്ഛനെക്കാള്‍ ഭാരമുള്ള കുരങ്ങന്മാര്‍ വരെ ആ കൂട്ടത്തില്‍ കാണും. കാട്ടാനകള്‍ കൂട്ടത്തോടെ ലോഗ്യം പറഞ്ഞു പോകുന്നത് സ്ഥിരം കാഴ്ച്ച. ഒറ്റയാന്‍ ഉണ്ടെങ്കില്‍ അടിവാരത്ത് നിന്നേ അറിയാം. കാല്‍നടയായി കൂട്ടത്തോടെ ചുരം കയറുന്നവരില്‍ ആരെങ്കിലും പറഞ്ഞുള്ള അറിവ്. അന്നത്തെ ചുരം നിരത്ത് ഒരു വാഹനത്തിനു കടന്നു പോകാന്‍ മാത്രം വീതിയുള്ള രണ്ടു ചാലുകള്‍ മാത്രമാണ്. അതിനു നടുവില്‍ സ്വല്പം ഉയര്‍ന്നു കാട്ടുപുല്ല് വളര്‍ന്നു നില്‍ക്കുന്ന വരമ്പും. ഓരോ ഭീകര വളവിലും പലതവണ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചും തിരിച്ചും വളച്ചെടുത്തും ലോറിയെ സമാധാനിപ്പിച്ചു വേണം സഞ്ചാരം.

അച്ഛന്റെ കാഴ്ച്ചയില്‍ ലോറിയും കൊണ്ടുള്ള യാത്ര ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ലോറി ഓടിച്ചു ചുരം കയറി വയനാട്ടില്‍ എത്തുകയല്ല. അച്ഛനും ക്ലീനറും ലോറിയും ചേര്‍ന്ന് കടിച്ചു പിടിച്ചു സാഹസപ്പെട്ടു എങ്ങും തട്ടാതെ ശരീരം മുറിയാതെ ചുരം കയറി മുകളില്‍ എത്തുകയാണ് പതിവ്. മൂന്നുപേര്‍ ചേര്‍ന്ന് കാട്ടുപാതയിലൂടെ ഉള്ള ഒരു യാത്രയാണ് അത്. കൈപിടിച്ച് മനസ്സുറപ്പിച്ചു ഒരുപോലെ ചിന്തിച്ചു ഒരു കയറ്റം. അച്ചന്‍ അങ്ങിനെ പറയുമ്പോള്‍ ആ ജോലിയില്‍ അച്ചന്‍ കണ്ടിരുന്ന അതിമനോഹരമായ ചാരുത എനിക്ക് അനുഭവപ്പെടും. ‍

എന്‍റെ അച്ചന്‍ ഒരു സാധാരണ ‘ഡ്രൈവര്‍’ അല്ലായിരുന്നു. അച്ചന്‍ അസാധാരണനായിരുന്നു.

Advertisementസാധാരണ ആയിട്ടുള്ളത് അച്ഛന് ചുറ്റുമുള്ള പ്രകൃതിയും അതിലെ സത്യവും മാത്രം. അസാധാരണമായിട്ടുള്ളത് ആ സത്യത്തിലൂടെ സഞ്ചരിച്ചു ജീവിതം കണ്ടെത്താറുള്ള അച്ഛന്റെ ആത്മബലം. ജീവിതം പച്ചയായി നില്‍ക്കുന്നത് അവനവന്റെ കര്‍മ്മത്തില്‍ ആണെന്ന് അച്ചന്‍ പറയാറുണ്ട്‌. കര്‍മ്മം എന്ന സത്യത്തില്‍ സര്‍വ്വതും ഉണ്ട്. ഉച്ചരിക്കുന്ന ശബ്ദത്തില്‍ തുടങ്ങി ഒടുക്കം പ്രകൃതിക്ക് ദക്ഷിണയായി സമര്‍പ്പിക്കുന്ന ഹൃദയമിടിപ്പില്‍ വരെ കര്‍മ്മം നിറഞ്ഞു നില്‍ക്കുന്നു. ആ കര്‍മ്മകാലത്തിനിടയില്‍ സംഭവിച്ചു പോകുന്ന മറ്റുള്ളവരുമായുള്ള ഇടപെടലുകളും ഇടയ്ക്കിടെ വീണു കിട്ടുന്ന മനസ്സിനെ പുളകം അണിയിക്കുന്ന കാവ്യാത്മകമായ പരശ്ശതം അലങ്കാരങ്ങളും എല്ലാം ആ പച്ചയായ കര്‍മത്തിന് ബലം നല്‍കി വീശുന്ന കുളിര്‍കാറ്റു മാത്രം. അല്ലെങ്കില്‍ സഞ്ചാരത്തിനിടയില്‍ ഇന്ദ്രിയങ്ങളില്‍ വീഴുന്ന കളകളാരവം.

ശ്വാസഗതി അനുസ്യൂതം പിടിച്ചു നിര്‍ത്തി അതില്‍ സ്വന്തം പ്രാണനെ ചവിട്ടി നിര്‍ത്തി ജീവിതത്തിനായി കൈനീട്ടി നില്‍ക്കുന്ന കൂടപ്പിറപ്പുകളുടെ പ്രാണനും കൂടി ശ്വാസം ഒഴിച്ചു കൊടുക്കുന്ന ഏതൊരുത്തന്റെയും കര്‍മ്മഗതി ഉണ്ടല്ലോ, അതിലും സാഹസമായ ഒരു ചുരം കയറ്റം വേറെ ഇല്ല. അതിനായി കാലം വിരിച്ചിടുന്ന കാട്ടുപാതക്കും അപ്പുറം മറ്റൊരു കാട്ടുപാത വേറെ ഇല്ല. ആ കമ്മഗതിയിലൂടെ ആരും എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ജീവിതമെന്ന മറ്റൊരു ‘വയനാടും’ മനുഷ്യന് ഇല്ല. ആ സത്യം തിരിച്ചറിയുന്ന ചില പകല്‍ വെളിച്ചങ്ങളില്‍ ചുരത്തില്‍ നിന്നും പായയില്‍ പൊതിഞ്ഞു കെട്ടി താഴേക്ക്‌ ഇറക്കികൊണ്ടുവരുന്ന ആരെന്നു തിരിച്ചറിയാന്‍ കഴിയാത്തവിധം രൂപഭംഗം വന്ന മൌനദേഹങ്ങള്‍ അച്ചന്‍ ധാരാളം കാണാറുണ്ട്. തിരിച്ചു വരുന്ന വഴിയെ ചിലനേരം അത്തരം മൌനദേഹത്തെയും അച്ചന്‍ കോഴിക്കോട്ടേക്ക് ഒപ്പം കയറ്റും. അവരെയും കാത്തു ജീവിതം മുറിഞ്ഞവര്‍ വിലപിച്ചു കാത്തിരിപ്പുണ്ടാകും.

ഇതെല്ലം അച്ചന്റെയും അച്ഛന്റെ വലംകയ്യായി ചങ്കുറപ്പോടെ കൂടെ നില്‍ക്കുന്ന ക്ലീനരുടെയും സ്ഥിരം കാഴ്ച്ചകള്‍. അന്നത്തെ ഡ്രൈവര്‍ ക്ലീനര്‍ ബന്ധങ്ങള്‍ കരുത്തുള്ള സഹോദരബന്ധത്തിന് തുല്ല്യം. ക്ലീനര്‍ ആണ്‌ ഡ്രൈവറുടെ ശക്തിയും മനസ്സും. യാത്രയില്‍ ഉടനീളം കണ്ണും കാതും തുറന്ന് വെള്ളവും വെളിച്ചവും കാണിച്ചാണ് അവരുടെ ഓരോ യാത്രയും.

ചില നേരം വാഹനത്തിന്റെ ചക്രങ്ങള്‍ക്ക് ഉരുണ്ടു നീങ്ങാന്‍ മാത്രമുള്ള വഴിയില്‍ എതിരെ കാടുപോത്ത് വന്നു നില്‍ക്കും. അപ്പോള്‍ യാത്ര അവിടെ മണിക്കൂറുകളോളം നിശ്ചലമാവും. ആനയെ സഹിക്കാം കാടുപോത്തിനെ വളരെ ശ്രദ്ധിക്കണം എന്നാണ് അച്ചന്‍ പറയാറ്. ശുണ്ടി പിടിച്ച ചില മനുഷ്യരെപോലെ ആണത്രേ കാട്ടുപോത്ത്. ചിലത് ഇരുണ്ട മലപോലെ തോന്നിക്കും. തിളങ്ങുന്ന കൂറ്റന്‍ കൊമ്പുള്ള തല ഉയര്‍ത്തി ആരെടാ നീ എന്ന ഭാവത്തില്‍ നിശ്ചലം നില്‍ക്കുന്ന അവനൊന്നു ഓടി വന്നു തട്ടിയാല്‍ കയറിച്ചെല്ലുന്ന ലോറിപോലും നിഷ്പ്രയാസം താഴേക്കു നിരങ്ങും. അച്ഛന്റെ ലോറിയും അങ്ങിനെ നിരങ്ങിയിട്ടുണ്ട്. കൊമ്പുകോര്‍ത്ത് റെഡിയേട്ടര്‍ തുളഞ്ഞു തിളച്ച വെള്ളം തെറിച്ചു…. ഇത്ര ചൂട് വേണ്ടേ…ന്നു കാട്ടുപോത്ത് നിലവിളിച്ചിട്ടുണ്ട്. റെഡിയേട്ടര്‍ തുളഞ്ഞാല്‍ അതോടെ കഥ തീര്‍ന്നു. ഓട്ടോമൊബൈല്‍ എന്ജിനീറിങ്ങില്‍ ആദ്യം ഞാന്‍ പരിചയപ്പെട്ട യന്ത്രഭാഗം റെഡിയേട്ടര്‍ ആണ്‌. അതിന്റെ റിപ്പയറിംഗ് സ്വല്‍പ്പം വിഷമം പിടിച്ചതാണെന്നും ഞാന്‍ മനസ്സിലാക്കിയത് ഇത്തരം കാട്ടുപോത്ത് കഥകളിലൂടെ ആണ്‌.

Advertisementചുരത്തിലെ പല മൃഗങ്ങള്‍ക്കും അച്ചന്റെ ലോറിയുടെ ശബ്ദം പരിചിതമാണെന്ന ഒരു തമാശയും അച്ചൻ പറയാറുണ്ട്. ചിലപ്പോൾ അത് സത്യമാണെന്ന് അച്ചന് തന്നെ തോന്നിയിട്ടും ഉണ്ട്. കാടും പാതയും മ്രിഗങ്ങളും തണുപ്പും എല്ലാം ചുരത്തിന്റെ ഒരു വർണ്ണവൈചിത്ര്യമായിത്തന്നെ അച്ചൻ ആ യാത്രയിൽ ആസ്വദിക്കാറുണ്ട്. പക്ഷെ ‘കോട‘ എന്നെല്ലാവരും പറയുന്ന കനത്ത പുകമഞ്ഞ് യാത്രയെ പൂർണ്ണമായും തടസ്സപ്പെടുത്തി കാഴച്ച് മറക്കുന്ന പ്രക്രുതിയുടെ വെളുത്ത കരിമ്പടമാണ്. മിക്കപ്പോഴും ചുരത്തിലെ ഒന്നാം വളവ് കയറുമ്പോഴേക്കും അന്ന് കോട ഇറങ്ങും. കയറ്റം കൂടുംന്തോറും ചിലയിടങ്ങളിൽ കോട കനക്കും. വഴിയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടെങ്കിലും വളയം പിടിക്കാൻ ഭയം തോന്നും. അന്നത്തെ ലോറിക്ക് ഫോഗ് ലാംമ്പ് എന്നു പറയുന്ന സാധനം ഇല്ല. ഉണ്ടെങ്കിലും ചുരത്തിലെ കോടയിൽ അതുകൊണ്ടു ഗുണമില്ല. അപ്പോൾ അച്ചന് വഴി തെളിക്കുന്നത് അച്ചൻ തന്നെ അന്നു കണ്ടെത്തിയ ഒരു മാർഗമാണ്.

ലോറിക്കകത്ത് അന്നത്തെ റാന്തൽ വിളക്കുണ്ടാകും. ക്ലീനർ റാന്തൽ കത്തിക്കും. എന്നിട്ട് പുറത്തിറങ്ങി പാതയുടെ നടുവിലെ പുല്ല് വളർന്നു നിൽക്കുന്ന തിണ്ടിലൂടെ റാന്തൽ തലയിൽ വെച്ച് പതിയെ നടക്കും. രണ്ടു ചക്രങ്ങൾക്കിടയിലായി മുന്നിൽ തെളിഞ്ഞു കിട്ടുന്ന കുഞ്ഞു മഞവെളിച്ചത്തെ അച്ചന്റെ ഭാഷയിൽ മധ്യത്തിലാക്കി പിടിച്ച് ശ്രദ്ധയോടെ അച്ചൻ ലോറി പതിയെ മുന്നോട്ട് ഓടിക്കും. ചിലയിടങ്ങളിൽ കോട തെളിയുമ്പോൾ ക്ലീനർ വീണ്ടും ലോറിയിൽ കയറും.

കഴിയുന്നത്ര ചുരത്തിൽ തങ്ങാതെ എങ്ങിനെയും ചുരം കയറുക എന്നതാണ് ലക്ഷ്യം. സൊറ പറഞ്ഞും ക്ഷീണം തീർത്തും ഇറങ്ങി നടക്കാൻ പറ്റിയ ഇടമല്ല ചുരത്തിലെ കാട്ടുപാത. വഴിയിൽ പാറയിലൂടെ ഒഴുകി വരുന്ന ഓജസ്സ് തരുന്ന ധാരാളം നീർച്ചോലകൾ ഉണ്ടാകും. അതുകൊണ്ടു തന്നെ ചിലനേരം ലോറി നിർത്തി അച്ചൻ അത്തരം നീർച്ചോലക്ക് താഴെ തല കാണിക്കും. ആ ജലം അമ്രുതാണെന്നാണ് അച്ചൻ പറയാറ്. അതിൽ ദേഹം ഒന്നു നനച്ചെടുത്താൽ ആയുസ്സ് അത്രയും കൂടും. ഓജസ്സും ഉണർവ്വും പത്തിരട്ടിയാകും. ഇന്ന് അത്തരം നീർച്ചോലകൾ ഇല്ല. ഉള്ള ചോലകളിൽ നീരേ ഇല്ല.

അന്ന് അത്തരം സൌഭാഗ്യങ്ങൾ ആസ്വദിച്ചും ഏറ്റുവാങ്ങിയും എല്ലാം കീഴടക്കി ചെന്നെത്തുന്നത് ‘വയനാട്ടിൽ’ ആയിരുന്നു. അവിടത്തെ കാലാവസ്ഥയും പ്രക്രിതിയും മധുരനാരങ്ങയും കാപ്പിയും പച്ചക്കറികളും സ്വൽപ്പമെങ്കിലും കിഴികെട്ടി ലോറിയിൽ വെക്കാതെ ആരും അച്ചനെ തിരികെ യാത്രയാക്കാറില്ല. ഉത്തമ ഫലങ്ങളായിരുന്നു അവയെല്ലാം. ഇന്ന് അങ്ങിനെയാണോ എന്നറിയില്ല. എന്നാലും മധുരനാരങ്ങ വയനാട്ടിൽ കുറഞ്ഞു തുടങ്ങിയെന്ന് അച്ചൻ വർഷങ്ങൾക്കു മുൻപു പറഞ്ഞത് ഓർമ്മയുണ്ട്. ഇപ്പോൾ അത് ‘വയനാട്ടുകാർ’ പണം നൽകി വാങ്ങുകയാണെന്ന് എന്റെ ഏറ്റവും പ്രിയപ്പെട്ട ‘വയനാട്ടുകാരിയും’ ഈയ്യിടെ എന്നോട് പറയുകയുണ്ടായി.

Advertisementഞാൻ ജനിക്കുന്നതിനും എത്രയോ വർഷം മുൻപെ പാൽമേഘത്തുണ്ടുകൾക്കു മുകളിൽ എവിടെയോ മറഞ്ഞു നിൽക്കുന്ന ആ രാജ്യത്ത് എത്തിയ കരുത്തനായ അച്ചന്റെ കൈ വിരൽ പിടിച്ചും പിന്നീട് ഉയരം വെച്ച്പ്പോൾ തോളിൽ കയ്യിട്ടും നടക്കവേ പറഞ്ഞു കേട്ട ‘വയനാടൻ’ കഥകൾ എന്നെ എപ്പോഴും വിസ്മയം കൊള്ളിച്ചിട്ടുണ്ട്. ഞാൻ ആദ്യം വയനാട് ചുരം കയറുന്നത് എന്റെ സുഹ്രത്ത് ശ്രീ കൽപ്പറ്റ നാരായണന്റെ അമ്മയെ കാണാൻ കൽപ്പറ്റയിൽ പോയപ്പോഴാണ്. ഓരോ ഹെയർപിൻ വളവ് തിരിയുമ്പോഴും അന്നത്തെ ബസ്സ് സാഹസപ്പെടുന്നത് കണ്ട് ഞാൻ ശ്വാസം പിടിച്ചിട്ടുണ്ട്. അന്നത്തെ ചുരം എത്രയോ പരിഷ്ക്കരിക്കപ്പെട്ടിരുന്നു, പിന്നീട് അച്ചന്റെ ചിതാഭസ്മവും മടിയിൽ വെച്ച് വാടകക്കെടുത്ത വാഹനത്തിൽ ഞങ്ങൾ മക്കളും മരുമക്കളും ഒരുമിച്ച് തിരുനെല്ലിയിലേക്ക് ചുരം കയറുമ്പോഴും കനത്ത കോട വന്ന് ഞങ്ങളുടെ അച്ഛനെ പുതപ്പിച്ചിരുന്നു.

വീണ്ടും ഒരു വർഷം കഴിഞ്ഞ് അച്ഛന്റെ മോക്ഷ കർമ്മത്തിനായി തനിച്ച് ചുരം കയറുമ്പോൾ പാതയോരത്ത് വാഹനം നിർത്തി അച്ഛന്റെ ഓർമ്മകളുമായി ഞാൻ ചുരത്തിൽ കെട്ടിയ ഒരു സിമന്റു തറയിൽ കുറച്ചു നേരം കണ്ണടച്ചു കിടന്നിരുന്നു. ചുരം കയറി തിരുനെല്ലിക്കുള്ള കാട്ടിലൂടെ പോകുമ്പോൾ വാഹനം എന്തോ തകരാറ് വന്നു നിന്നു. ഉള്ള അറിവ് വെച്ച് ഞാൻ എത്ര പിടിച്ചു തിരിച്ചിട്ടും അമർത്തിയിട്ടും 10-11 സ്പാനർ ഉപയോഗിച്ചിട്ടും വാഹനം ഉണർന്നില്ല. നിന്ന വാഹനത്തിനു ചുറ്റും കൂടിയ ആരുടെയോ ഉപദേശ പ്രകാരം ജീപ്പ് പിടിച്ച് ഏതോ മെക്കാനിക്കിനെ കൊണ്ടുവരാൻ പണവും കൊടുത്ത് വിട്ട ആളും മെക്കാനിക്ക് ഇല്ലെന്നും പറഞ്ഞ് തിരിച്ചു വന്നു. വാഹനം അവിടെ ഉപേക്ഷിച്ച് ജീപ്പിൽ തിരുനെല്ലിക്ക് പോകാൻ ആരോ ഉപദേശിച്ചു. അപ്പോഴാണ് അച്ഛനെയും മനസ്സിൽ മുറുകെ പിടിച്ചു നിന്ന ഞാൻ കൂട്ടത്തിൽ വളരെ പ്രായം തോന്നിച്ച ഒരാളുടെ ശബ്ദം കേട്ടത്.

“വരട്ടെ. പോവാൻ വരട്ടെ. ഡ്രൈവർ വരുന്നുണ്ട്… ”

ഡ്രൈവർ എന്ന ശബ്ദം എന്നെ വല്ലാതെ ഉലച്ചു. അകലെ നിന്നും അടുത്തേക്ക് വന്നുകൊണ്ടിരുന്ന ഒരു മനുഷ്യൻ. ഒരു വശം സ്വൽപ്പം ചാഞ്ഞ് ഉറച്ച കാൽവെപ്പോടെ അരികിലേക്ക് വന്ന അദ്ദേഹത്തോട് മറ്റാരോ പറഞ്ഞു,

Advertisement‘വണ്ടി സ്റ്റാർട്ടാവണില്ല.’

അദ്ദേഹം പുഞ്ചിരിച്ചു. എന്റെ കയ്യിൽ നിന്നും സ്പാനർ വാങ്ങി എഞ്ചിനിൽ അവിടവിടെ തലോടി എന്നോട് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. ഞാൻ സ്റ്റാർട്ട് ചെയ്തു. വണ്ടി കയ്യടിച്ചു. നന്ദി പറഞ്ഞ് തിരുനെല്ലിക്ക് പുറപ്പെടും മുൻപെ ഞാൻ അദ്ദേഹത്തോട് പേര് ചോദിച്ചു. അദ്ദേഹം പേര് പറഞ്ഞു. പേര് രാഘവൻ.

വിസ്മയം പോലെ ഇപ്പോൾ പറയട്ടെ.

എന്റെ അച്ഛന്റെ പേരും അതു തന്നെയാണ്.

Advertisementരാഘവൻ നായർ.

 300 total views,  3 views today

Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment8 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment8 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement