ഓണക്കാലത്ത് ഇറങ്ങിയ ആദ്യ സിനിമ പ്രതീക്ഷ തെറ്റിച്ചില്ല. പാൽതൂ ജാൻവർ ഫസ്റ്റ് റിപ്പോർട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
263 VIEWS

Nizar Mohammed

‘പാൽതൂ ജാൻവർ’ ആദ്യ ദിവസം, ആദ്യ ഷോ തന്നെ കണ്ടു. മറ്റെല്ലാ തിരക്കും മാറ്റിവെച്ച് ഈ സിനിമ തെരഞ്ഞെടുക്കാൻ ഒന്നിലധികം കാരണങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനം പടത്തിന്റെ പേര് തന്നെയായിരുന്നു. ‘പാൽതൂ ജാൻവർ’ എന്ന പേര് കേട്ടപ്പോൾ മുതൽ ‘ഇതെന്തൂട്ടാണ് സാധനം’ എന്ന മട്ടിൽ ഉള്ളിലൊരു കൗതുകം ഉടക്കിയിരുന്നു. ട്രെയിലർ കണ്ടശേഷമാകട്ടെ, ആ കൗതുകം വളർന്നു വളർന്ന് വാനംമുട്ടെയെത്തുകയും ചെയ്തു.

രണ്ടാമത്തെ കാരണം, “ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും” എന്ന ടാ​ഗ് ലെെനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററായിരുന്നു.’ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കറും ചേർന്നുള്ള ഭാവനാ സ്റ്റുഡിയോ ഒരു ചിത്രത്തിന് പണം മുടക്കണമെങ്കിൽ അതിലെന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് മറ്റൊരു കാരണം. ഭാവനാ സ്റ്റുഡിയോസിന്റെ കുമ്പളങ്ങി നെെറ്റ്സും ജോജിയും നിരാശപ്പെടുത്തിയില്ല എന്നതായിരുന്നു ആ പ്രതീക്ഷയ്ക്ക് അടിവരയിട്ടത്.

കുടിയാൻമല പഞ്ചായത്തും പരിസരവും അവിടുത്തെ തനിനാടൻ മനുഷ്യരും മൃ​ഗങ്ങളും മൃ​ഗാശുപത്രിയും പള്ളിയും പാതിരിയുമൊക്കെയായി രണ്ടുമണിക്കൂറോളം നീളുന്ന രസക്കാഴ്ചകളാണ് മൊത്തത്തിൽ ഈ സിനിമ. സ്വന്തം പാഷൻ ഉപേക്ഷിച്ച്, ഇഷ്ടമില്ലാത്ത ജോലിക്ക് ജോയിൻ ചെയ്യാനായി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പ്രസൂൺ കൃഷ്ണകുമാറിലാണ് തുടക്കം. ബിജിഎമ്മും ബിൽഡപ്പും ഒന്നുമില്ലാതെ ആദ്യ സീനിൽ തന്നെ നായകനുണ്ട് (ബേസിൽ ജോസഫ്) സ്ക്രീനിൽ. നായകനില്ലെങ്കിൽ നായികയ്ക്കോ വില്ലനോ ബിൽഡപ്പ് പ്രതീക്ഷിച്ചു. ബിൽഡപ്പ് പോയിട്ട് നായിക, വില്ലൻ എന്ന ഐറ്റങ്ങളെ സിനിമയിലൊരിടത്തും കണ്ടതുപോലുമില്ല.

അനിമേഷൻ കമ്പനി പൂട്ടിക്കെട്ടിയതിന്റെ കടമുണ്ട്, മൃ​ഗങ്ങളോട് ഇടപെടാൻ ചെറിയ പേടിയുണ്ട്. ഇതൊക്കെ ഒഴിച്ചു നിർത്തിയാൽ കുടിയാൻമലയിൽ വലിയ കുഴപ്പമില്ലാതെയാണ് പ്രസൂണിന്റെ ജീവിതം. പശുവും പോത്തും പട്ടിയും ആടും കോഴിയും ആനയും മനുഷ്യരുമെല്ലാം ഒത്തുചേർന്നൊരു ലോകമാണത്. മൃ​ഗപരിപാലനത്തിൽ വലിയ പരി‍ജ്ഞാനമില്ലാത്ത, അതിൽ തീരെ താൽപര്യമില്ലാത്ത, പ്രസൂണിന്റെ ജീവിതം കുടിയാൻമലയിലെ ചില മൃ​ഗങ്ങളാൽ അപ്പാടെ മാറ്റിമറിക്കപ്പെടുന്നതാണ് കഥാതന്തു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളോ സീക്വൻസുകളോ കാതടപ്പിക്കുന്ന ശബ്ദങ്ങളോ ഇല്ലാതെ പതിഞ്ഞ താളത്തിലാണ് സിനിമ. സമാധാനമായി കണ്ടിരിക്കാം. ചിലർക്ക് ലാ​ഗ് അടിച്ചേക്കും. ആദ്യപകുതി എൻ​ഗേജിങ് ആക്കിയിട്ടുണ്ട് സംവിധായകൻ സം​ഗീത് പി രാജൻ. അമൽനീരദ്, വി.കെ പ്രകാശ്, മിഥുൻ മാനുവൽ തോമസ് എന്നിവരുടെ സിനിമകളിൽ സംവിധാന സഹായി ആയിരുന്ന സം​ഗീത് ആ അനുഭവ സമ്പത്ത് പാൽതൂ ജാൻവറിൽ കാണാനുണ്ട്.

കഥാപാത്രങ്ങളിൽ മികച്ചു നിന്നത് മൃ​ഗഡോക്ടറായ ഷമ്മി തിലകനാണ്. ചിലയിടങ്ങളിൽ തിലകന്റെ തനിപ്പകർപ്പ്. നടനെന്ന നിലയിൽ ബേസിൽ കുറച്ചധികം മെച്ചപ്പെട്ടിട്ടുണ്ട്. പഞ്ചായത്തം​ഗമായി ഇന്ദ്രൻസും ഡേവിസായി ജോണി ആന്റണിയും കസറി. ജോണി ആന്റണിയുടെ സ്ഥിരം കോമഡിയല്ല, ഉ​ഗ്രൻ ക്യാരക്ടർ റോൾ. മൃ​ഗാശുപത്രിയിലെ സ്റ്റാഫായി കിരൺ പീതാംബരനും നന്നായി. ദിലീഷ് പോത്തന്റെ പള്ളീലച്ഛൻ ആവർത്തനം പോലെ തോന്നി. ഒരൊറ്റ സീനിലേ ഉള്ളൂ, ഉണ്ണിമായ. അതവർ ഭം​ഗിയാക്കി. ക്ലൈമാക്സിലെ ആൾക്കൂട്ടത്തിനിടയിൽ ഒരു ഇറച്ചിവെട്ടുകാരനുണ്ട് (പേരറിയില്ല). പുള്ളിയുടെ ഭാവവും രൂപവും ​ഗംഭീരമായി.

സുഹൈൽ കോയ എഴുതിയ അമ്പിളി രാവ് എന്ന ​ഗാനത്തിന് നാടൻ പശ്ചാത്തലത്തിലുള്ള സംഗീതമൊരുക്കിയ ജസ്റ്റിൻ വർ​ഗീസ് നിരാശപ്പെടുത്തിയില്ല. രൺദീവെയുടെ ക്യാമറക്കാഴ്ചകൾ കുടിയാൻമലയെ അപ്പാടെ മനസിൽപ്പടർത്തി. കിരൺദാസിന്റെ എഡിറ്റിങും ​ഗംഭീരമായി. ഇതൊക്കെയാണെങ്കിലും വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നെഴുതിയ തിരക്കഥയ്ക്ക് അത്ര കരുത്തുപോരെന്ന് തോന്നിപ്പോയി.സിനിമ കണ്ടിറങ്ങുമ്പോഴും ഒരു സംശയം ബാക്കി നിന്നു. എന്താണ് ഈ പാൽതൂ ജാൻവർ ?. അതേക്കുറിച്ച് എനിക്കൊന്നും മനസിലായില്ല. എങ്കിലും ഓണക്കാലത്ത് ഇറങ്ങിയ ആദ്യ സിനിമ അത്രമോശമായില്ലെന്ന് വേണം പറയാൻ.

***

റിവ്യു കർത്താവിന്റെ സംശയം ‘പാൽതൂ ജാൻവർ ‘ എന്നത് എന്താണ് എന്ന് . domestic animal (വളർത്ത് മൃഗങ്ങൾ) എന്നതിന്റെ ഹിന്ദി ആണ് ‘പാൽതൂ ജാൻവർ’

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ