പാൽതു ജാൻവർ – വീഡിയോ സോംഗ് പുറത്തിറക്കി. ‘അമ്പിളി രാവ്’ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സംഗീതം : ജസ്റ്റിൻ വർഗീസ്, ലിറിക്സ് : സുഹൈൽ കോയ, സിംഗർ : അരുൺ അശോക് .സംഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത് . സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സൗണ്ട് നിതിൻ ലൂക്കോസ്. സെപ്റ്റംബർ ആദ്യവാരം ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും .