ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പാൽതു ജാൻവർ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഫഹദ് ഫാസിൽ . ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് നിർമാണം. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നുവരാണ് രചന നിർവഹിച്ചിരിക്കുന്നത് . ‘ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്റെ മനസ്സിലുണ്ട്, അവരുടെ മനസ്സിൽ ഞാനും’ എന്നാണ് ടീസർ പങ്കുവച്ച് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഫഹദ് ഫാസിൽ കുറിച്ചത്. പാൽതു ജാൻവർ ഓണത്തിന് തീയേറ്ററുകളിൽ എത്തും .

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ
രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള