പാൽതു ജാൻവർ ഓണചിത്രമായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് . ചിത്രത്തിൽ ഷമ്മി തിലകന്റെ മൃഗ ഡോകട്ർ വേഷം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ്. സുനിൽ ഐസക് എന്നാണു ഷമ്മി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഒരു കോമഡി കാരക്ടർ ആണ് സുനിൽ ഐസക്. മൊട്ടയടിച്ച ഷമ്മിയുടെ ലുക്കും അഭിനയവും തിലകനെ ഓർമിപ്പിക്കുന്നു എന്നാണു ഏവരും പറയുന്നത്. പാൽത്തു ജാൻവർ എന്ന ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് ഷമ്മി തിലകന്റെ വാക്കുകൾ , മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് ഷമ്മി മനസ് തുറന്നത്.
“പാൽത്തു ജാൻവർ എന്ന ചിത്രത്തിൽ ഒരു മൃഗ ഡോക്ടറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു കോമഡി കഥാപാത്രം. ചിത്രത്തിൽ ഞാൻ തല മൊട്ടയടിച്ച ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ആ ലുക്ക് എന്റെ അച്ഛൻ മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിൽ ചെയ്ത വേഷത്തോട് സാമ്യമുണ്ട് എന്ന് പലരും പറഞ്ഞു കേട്ടു. അച്ഛനെ പോലെ തോന്നി എന്ന് പറയുന്നത് അഭിമാനം തോന്നുന്ന കാര്യം തന്നെയാണ്. മറ്റുള്ളവർ പറഞ്ഞപ്പോഴാണ് ഞാനും അങ്ങനെ ഉണ്ടോ എന്ന് ശ്രദ്ധിക്കുന്നത്. ശരിക്കും അച്ഛന്റെ ലുക്ക് കൊണ്ടുവരാൻ മനഃപൂർവം ശ്രമിച്ചതല്ല . പാൽത്തു ജാൻവറിലെ കഥാപാത്രം കുറച്ച് കോമഡി എലമെന്റ് ഉള്ള കഥാപാത്രമാണ് ” – ഷമ്മി പറഞ്ഞു