fbpx
Connect with us

Entertainment

“പാൻ ഇന്ത്യൻ സിനിമയും പാൻ ഇന്ത്യൻ താരങ്ങളും”

Published

on

“പാൻ ഇന്ത്യൻ സിനിമയും പാൻ ഇന്ത്യൻ താരങ്ങളും”

Arun Paul Alackal

ഈയിടെ അധികമായി കേൾക്കുന്ന ഒരു പ്രയോഗമാണ് പാൻ ഇന്ത്യൻ സിനിമ എന്നത്. പല ഭാഷകൾ കൊണ്ടും പല സിനിമാസംസ്കാരങ്ങൾ കൊണ്ടും സമ്പന്നമായ ഇന്ത്യൻ ചലച്ചിത്രവ്യവസായം പ്രാദേശികതയുടെ വേലികൾ പൊട്ടിച്ച് നാനാദിക്കിലുമുള്ള പ്രേക്ഷകരെ ചേർത്തു നിർത്തുന്ന തരം സിനിമകളെ സൃഷ്ടിക്കുമ്പോഴാണ് പാൻ ഇന്ത്യൻ എന്ന ആ ലേബൽ അവയ്ക്ക് ലഭിക്കുന്നത്. വാണിജ്യപരമായും കഥാപാത്രങ്ങളും കഥാപരിസരങ്ങളും പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലും ഇന്ത്യയുടെ ഏത് ഭാഗത്തും ചലനങ്ങളുണ്ടാക്കുന്ന, എന്നാൽ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമകൾക്കാണ് ഈയൊരു വിശേഷണം ചാർത്തിക്കിട്ടുന്നത്.

ഇത്തരത്തിൽ പാൻ ഇന്ത്യൻ സിനിമകൾ സംഭവിക്കുമ്പോൾ പാൻ ഇന്ത്യൻ താരങ്ങളും ജനിക്കുന്നു. ബോളിവുഡ് താരങ്ങളായിട്ടും, മറ്റു ഭാഷകളിൽ അഭിനയിക്കുന്നില്ലെങ്കിലും ഷാരൂഖ്-സൽമാൻ-ആമിർ ഖാന്മാരെ പോലെയുള്ള ഹിന്ദി നടന്മാരെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നത് പോലെ ഒരൊറ്റ ബാഹുബലി കൊണ്ട് തെലുങ്ക് നടനായ പ്രഭാസും KGF കൊണ്ട് കന്നഡ നടനായ യാഷും ഇപ്പോൾ പാൻ ഇന്ത്യൻ താരങ്ങളാണ്. പക്ഷെ ഇപ്രകാരം ഒരു ഭാഷയിലെ സിനിമയിൽ അഭിനയിച്ച് അതിന്റെയോ അതിന്റെ മൊഴിമാറ്റ രൂപങ്ങളിലെ പ്രസിദ്ധി കൊണ്ട് പലഭാഷാ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നതാണോ അതോ അത്യാവശ്യം അറിയപ്പെടുന്ന രീതിയിൽ പല ഭാഷകളിൽ തന്നെ അഭിനയിച്ചു സിനിമകളുണ്ടാക്കുന്ന, ആ ഭാഷകളെല്ലാം പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യുന്ന നടൻ/നടിമാരാണോ യഥാർഥ പാൻ ഇന്ത്യൻ താരങ്ങൾ..? നമ്മുക്ക് നോക്കാം.

Advertisement

ഷാരൂഖ് ഖാനെ നമ്മളെല്ലാം അറിയും. അദ്ദേഹം ആകെ ഹിന്ദിയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്ത്യയൊട്ടാകെ അദ്ദേഹം പ്രസിദ്ധനാണ്. (ഹേ റാം എന്ന തമിഴ്-ഹിന്ദി ദ്വിഭാഷാചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല) ഹിന്ദി, ഉത്തരേന്ത്യക്കാർ മാത്രമല്ല അത്യാവശ്യം സിനിമകളിഷ്ടപ്പെടുന്ന ദക്ഷിണേന്ത്യക്കാർ കൂടി കാണുന്ന ഭാഷയായത് കൊണ്ടും അദ്ദേഹം ആ ഹിന്ദിയിലെ ഏറ്റവും അറിയപ്പെടുന്ന നടന്മാരിൽ ഒരാൾ ആയതു കൊണ്ടും കൂടിയാണത്. അതുപോലെതന്നെ യഥാക്രമം തെലുങ്ക്, കന്നഡ നടന്മാർ മാത്രമായിരുന്ന പ്രഭാസിനെയും യാഷിനെയും പോലുള്ളവർ, മറ്റുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധമായ അവരുടെ സിനിമകൾ മൂലം എല്ലായിടവും അറിയപ്പെടുന്നവരാണ്. ആകയാൽ ഇവരെയൊക്കെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ‘പ്രാദേശിക ഭാഷാ നടന്മാർ’ എന്നെ പറയാൻ കഴിയൂ. പാൻ ഇന്ത്യൻ നടൻ അല്ലെങ്കിൽ നടി എന്നു പറയുമ്പോൾ ഇങ്ങനെ ഒറ്റ ഭാഷയിൽ മാത്രം അഭിനയിക്കുന്നതല്ലാത്ത, ഇന്ത്യയിൽ അത്യാവശ്യം അറിയപ്പെടുന്ന സിനിമകളിറക്കുന്ന ഭാഷകളിലെല്ലാം അഭിനയിക്കുന്ന, അവയിലൊക്കെ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്ന താരങ്ങളാവണം. ശരിയല്ലേ…?

ഇപ്പോഴുള്ള അഭിനേതാക്കളിലേക്ക് വന്നാൽ കമൽ ഹാസനെയും പ്രകാശ് രാജിനെയും പാൻ ഇന്ത്യൻ താരങ്ങൾ എന്ന് അർത്ഥശങ്കയില്ലാതെ വിളിക്കാവുന്ന ഉദാഹരണങ്ങളാണ്. പ്രധാനമായി അഭിനയിക്കുന്ന തമിഴിന് പുറമെ ഹിന്ദിയും തെലുങ്കും മലയാളവും വഴങ്ങുന്ന, അവയിലൊക്കെ അതിഥി വേഷങ്ങൾ മാത്രമല്ലാതെ ശ്രദ്ധേയ സിനിമകൾ ചെയ്തിട്ടുള്ള നടന്മാർ. മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ താരങ്ങളുണ്ടോ… അതും ഒന്ന് നോക്കാം.
“ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ താരമോ…?”

ഇപ്പോഴുള്ള യുവതലമുറയിലെ താരങ്ങളിൽ മേൽപറഞ്ഞ പ്രകാരമുള്ള ‘പാൻ ഇന്ത്യൻ’ പട്ടത്തിലേക്കുള്ള യാത്ര കൃത്യമായി നടത്തുന്ന ഒരാൾ ദുൽഖർ സൽമാൻ ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം. മലയാളി നടൻ ആയിരിക്കെ തമിഴിൽ നായകനായി അഭിനയിക്കുന്നു, തെലുങ്കിൽ അറിയപ്പെടുന്ന രണ്ട് സിനിമകളിൽ നായകനായിരിക്കുന്നു, ഹിന്ദിയിൽ കേന്ദ്രകഥാപാത്രമായി വന്നു, ഇനിയും വരുന്നു, ഇവയിലൊക്കെ സ്വന്തമായി ഡബ്ബ് ചെയ്യുന്നു, ഇറങ്ങുന്ന ഭാഷയ്ക്കും അതിന്റെ മൊഴിമാറ്റങ്ങൾക്കും മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും ലഭിക്കുന്നു….

യഥാർത്ഥത്തിൽ അതല്ലേ (പാൻ ഇന്ത്യൻ) ഹീറോയിസം..?
ഈയിടെ ഇറങ്ങിയ ദുൽഖറിന്റെ ‘സീതാ രാമ’ത്തിൽ ഒറിജിനലായ തെലുങ്കിലും മൊഴിമാറ്റങ്ങളായ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് സ്വയം തന്നെയാണ് എന്നതാണ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ അയാളുടെ മിടുക്കിന്റെ തെളിവ്.
പൃഥ്വിരാജ് ഇപ്രകാരം കരിയർ പ്ലാൻ ചെയ്ത മറ്റൊരു നടനാണ്. പക്ഷെ അദ്ദേഹം ഒരു നടൻ എന്നതിൽ ഉപരി ഗായകനും സംവിധാനവും സിനിമയുടെ all in all ഉം ഒക്കെയായി മലയാളത്തിലേക്ക് ചുരുങ്ങുകയാണ്.

Advertisement

ജനിതകമായി കിട്ടിയതും ഉരച്ചു മിനുസപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ അഭിനയ സിദ്ധിയ്ക്കും ഭാഷ കൈകാര്യം ചെയ്യുന്നതിലെ കഴിവിനും ഒപ്പം തെക്കും വടക്കും ഒരുപോലെ സുപരിചിതമായി തോന്നിപ്പിക്കുന്ന മുഖവും ആകാരസൗഷ്ഠവവും ദുൽഖറിന്റെ മറ്റു പ്ലസ് പോയിന്റുകളാണ്. സിനിമയിലെ Urban/Village യുവാവ് എന്ന പ്രാദേശിക concept കൾക്ക് അനുസരിച്ച് മീശ-താടി-മുടിയിൽ വരുത്തുന്ന മാറ്റങ്ങളും കൃത്യമായി പരിപാലിക്കുന്ന physique ഉം അയാളെ ഇന്ത്യക്കുള്ളിലെ ഏത് ദേശക്കാർക്കും അപരിചിതനായി തോന്നിപ്പിക്കില്ല.

റോക്കി ഭായിയെ പോലെ, അമരേന്ദ്ര ബാഹുബലിയെ പോലെ, റാമിനെ പോലെ ഭീമിനെ പോലെ, ഒരു പാൻ ഇന്ത്യൻ താരത്തെയും കഥാപാത്രത്തെയും നമ്മൾ എന്നു സമ്മാനിക്കും എന്നു വ്യാകുലപ്പെടുന്ന മലയാളി മറക്കുന്ന ഒരു കാര്യം, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും നായകനായി അഭിനയിച്ച മമ്മൂട്ടിയെയും അത്രത്തോളമില്ലെങ്കിലും തന്റെ സാന്നിധ്യം മറ്റുഭാഷകളിൽ അറിയിച്ച മോഹൻലാലിനെയും ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച മലയാളത്തിൽ നിന്നും അവരെയൊക്കെ പോലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ നമ്മുക്കും ഉണ്ട് എന്നതാണ്. ഭാഷാ-സംസ്കാര-ദേശ ഭേദമന്യേ ഏവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമകളുണ്ടാവട്ടെ, എല്ലാ ഭാഷയിലും അഭിനയിക്കുന്ന അഭിനേതാക്കളുണ്ടാകട്ടെ, OTT യും മറ്റ്‌ നൂതന സങ്കേതങ്ങളുമൊക്കെയായി സിനിമ ഒരു global village ആയി മാറിക്കൊണ്ടിരിക്കുന്ന ഇന്നുകളിൽ, നാളെകളിൽ പ്രദേശികതയുടെ അതിർത്തികൾ അലിഞ്ഞില്ലാതാവട്ടെ.

 844 total views,  32 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment47 mins ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment1 hour ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge4 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment4 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment5 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment6 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment6 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment7 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment7 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment7 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured7 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment8 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment20 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment21 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »