fbpx
Connect with us

പഞ്ചാരഗുളിക പാത്തു

`പാത്ത്വേ, പാത്ത്വേ അമ്മദ്‌ക്ക മിറ്റത്തേക്ക്‌ കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്‌)യിന്‍മേല്‍ ഇരുന്ന കിണ്ടിയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത്‌ അമര്‍ത്തിത്തുടച്ച്‌ കോലായിലേക്ക്‌ കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ. അപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറപ്പെടുന്നതുപോലെ അല്‍പം ഈര്‍ഷ്യ കലര്‍ന്ന `എന്താ’ എന്ന മറുപടി. “ചോറെടുത്ത്‌ വെയ്‌ക്ക്‌” അമ്മദ്‌ക്ക. “ചോറായിട്ടില്ല.” പാത്തു “നേരം

 120 total views

Published

on

“പാത്ത്വേ, പാത്ത്വേ അമ്മദ്‌ക്ക മിറ്റത്തേക്ക്‌ കയറുന്നതിനിടെ രണ്ടുതവണ വിളിച്ചു. ഇരുത്തി(അരബെഞ്ച്‌)യിന്‍മേല്‍ ഇരുന്ന കിണ്ടിയില്‍ നിന്ന്‌ വെള്ളമെടുത്ത്‌ മുഖവും കാലും കഴുകി, ചുമലിലെ തോര്‍ത്തെടുത്ത്‌ അമര്‍ത്തിത്തുടച്ച്‌ കോലായിലേക്ക്‌ കയറുന്നതിനിടെ ഒന്നുകൂടി വിളിച്ചു, പാത്ത്വേ.

അപ്പോള്‍ ഏതോ ഗുഹയില്‍ നിന്ന്‌ പുറപ്പെടുന്നതുപോലെ അല്‍പം ഈര്‍ഷ്യ കലര്‍ന്ന `എന്താ’ എന്ന മറുപടി. “ചോറെടുത്ത്‌ വെയ്‌ക്ക്‌” അമ്മദ്‌ക്ക. “ചോറായിട്ടില്ല.” പാത്തു “നേരം പന്ത്രണ്ടായിട്ടും ചോറായിട്ടില്ലേ. ഞ്ഞിവിടെ എന്ത്വെടുക്ക്വാനും ഇത്തര നേരോം.” “ചോറ്‌ നേരത്തും കാലത്തും വെക്കണമെങ്കില്‍ ഞങ്ങളെ മോന്റ്യോളന്‍മാരെ കൂട്ടിക്കൊണ്ടേരീം”. (അമ്മദ്‌-പാത്തു ദമ്പതികളുടെ രണ്ടു മക്കളും ദുബായിലാണ്‌. ഭര്‍ത്താക്കന്‍മാര്‍ വരുമ്പോള്‍ മാത്രം അമ്മദിന്റെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്നവരാണ്‌ അവരുടെ ഭാര്യമാര്‍).

“അതവിടെ നില്‍ക്കട്ടെ. ഞ്ഞി ഇത്രനേരോം എന്തെടുക്വായിരുന്നു” ഇതും പറഞ്ഞുകൊണ്ട്‌ അമ്മദ്‌ അടുക്കളയിലേക്ക്‌ ചെന്നു. പിന്നെയും പിന്നെയുമുള്ള ഈ ചോദ്യം പാത്തുവിന്‌ തീരെ പിടിച്ചില്ല. “ഞാന്‍ ങ്ങളെ പെങ്ങള്‍ സൈനേനെ പോലെ പീച്ചാത്തി കണാരന്റെ കൂടെ കിടക്കാന്‍ പോയി” പറഞ്ഞു കഴിഞ്ഞതും “ഠേ, ഠോ” എന്ന്‌ പാത്തുവിന്റെ രണ്ട്‌ ചെകിട്ടിലും അടി വീണത്‌ ഒന്നിച്ചാണ്‌. ചോറു കിട്ടാത്തതിന്‌ പുറമെ മര്‍മ്മത്തിട്ട്‌ കുത്തുകൊണ്ടത്‌ അമ്മതിനെ നോവിച്ചു.

 

Advertisementഅമ്മദിന്റെ ഒരേയൊരു പെങ്ങളായിരുന്നു സൈന. മൊഞ്ചത്തി. കടമൂരി ഗ്രാമത്തെ മുഴുവന്‍ കൊതിപ്പിച്ചവള്‍. തൊട്ടാല്‍ പൊട്ടുന്ന പ്രായം. അമ്മദ്‌ തേങ്ങാക്കച്ചവടത്തിന്‌ പോയ ഒരു ദിവസമാണ്‌ ആ മഹാസംഭവം നടന്നത്‌. അമ്മദില്ലാത്ത തക്കം നോക്കി തെങ്ങുകയറ്റക്കാരന്‍ പീച്ചാത്തി കണാരന്‍ വീട്ടിലെത്തി. ഒരു ചെറിയ തോര്‍ത്തും അതിലും വലിയ ട്രൗസറുമുടുത്ത്‌ കണാരന്‍ തെങ്ങിന്‍ മണ്ടയിലേക്ക്‌ കയറികയറി പോകുന്നത്‌ നക്ഷത്രം കണ്ട്‌ അത്ഭുതം കൂറുന്ന കുട്ടിയെപ്പോലെ സൈന നോക്കി നിന്നു. വീണ തേങ്ങ പെറുക്കിയെടുക്കുമ്പോഴും സൈനയുടെ നോട്ടം കാരിരുമ്പു പോലത്തെ കണാരന്റെ ശരീരത്തിലേക്കായിരുന്നു. പെണ്ണിനെ എങ്ങനെ വീഴിക്കണമെന്നതില്‍ ബിരുദമെടുത്ത നാട്ടിലെ അപൂര്‍വ പ്രതിഭയായ കണാരന്‍ ഇത്‌ കാണുന്നുണ്ടായിരുന്നു.

“സൈനേ നീ തേങ്ങ പെറുക്കിയിട്‌. ഞാന്‍ പീട്യേപ്പോയി കാണാരന്‌ ചായക്ക്‌ കൂട്ടാന്‍ വാങ്ങി വരാം.” എന്ന്‌ പാത്തു പറയുന്നത്‌ തെങ്ങിന്റെ പാതി മുകളില്‍ വെച്ചാണ്‌ കണാരന്‍ കേട്ടത്‌. കയറ്റം അവിടെ നിര്‍ത്തി ഇടവഴിയിലൂടെ പാത്തു നടന്നുനീങ്ങുന്നത്‌ വരെ കാത്ത ശേഷം വേഗത്തില്‍ തെങ്ങില്‍ നിന്ന്‌ ഊര്‍ന്നിറങ്ങി. സൈന അടുക്കളയിലാണ്‌. കേറിച്ചെന്ന കണാരന്‍ ഉറുമ്പടക്കം ഒറ്റപ്പിടുത്തമാണ്‌. ആദ്യമൊക്കെ ചില്ലറ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്കിലും തെങ്ങിന്റെ മണമുള്ള കണാരന്‌ അവള്‍ വഴങ്ങി.

 

“സൈനേ.. അതൊരലര്‍ച്ചയായിരുന്നു. പിറന്നപടിയായിരുന്ന സൈനയും കണാരനും തട്ടിപ്പിടഞ്ഞെഴുന്നേറ്റു. സൈന വസ്‌ത്രങ്ങളും വാരിപ്പിടിച്ച്‌ തന്റെ മുറിയിലേക്കോടി. കണാരന്‍ കുന്തം വിഴുങ്ങിയവനെപ്പോലെ നില്‍ക്കുകയാണ്‌. പാത്തു എങ്ങനെ ഇത്ര വേഗം പീട്യയില്‍ നിന്ന്‌ തിരിച്ചെത്തി എന്നതായിരുന്നു കണാരനെ ഭരിച്ച ചിന്ത. എന്താണ്‌ ചെയ്യേണ്ടന്നറിയാതെ നിന്ന കണാരനോട്‌ “ഞ്ഞി പോ കണാരാ തേങ്ങ എനി നാളെ പറിക്കാം”. കണാരന്‍ ഏതോ സ്വപ്‌നലോകത്തിലെന്നപോലെ നടന്നുതുടങ്ങി. “ഏണിയെടുക്കുന്നില്ലേ.” പിന്നില്‍ നിന്ന്‌ പാത്തു. സന്തതസഹചാരിയും തോളിലെ ആഭരണവുമായ ഏണിയുമേന്തി കണാരന്‍ മെല്ലെ സ്ഥലം വിട്ടു.

Advertisementസൈനേനെ കുറെ ചീത്ത പറഞ്ഞെങ്കിലും ഇക്കാര്യം അന്ന്‌ മറക്കാന്‍ പാത്തുവും അമ്മദും തീരുമാനിച്ചതാണ്‌. അതാണ്‌ പാത്തു ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്‌. അമ്മദ്‌ എങ്ങനെ സഹിക്കും. പാത്തുവിന്‌ രണ്ടടിയും കൊടുത്ത്‌ തോര്‍ത്തുമുണ്ട്‌ തലയില്‍ മുറുക്കിക്കെട്ടി ശരംവിട്ടപോലെ പുറത്തേക്ക്‌ പോയ അമ്മദ്‌ നിന്നത്‌ നാണുവിന്റെ ചായപ്പീട്യേലാണ്‌. `നാണു ഒരു പൊടിച്ചായ’ നാണുവിന്റെ പീട്യേലിരുന്ന്‌ അമ്മദ്‌ പൊടിച്ചായ ഊതിക്കുടിക്കുമ്പോള്‍ എങ്ങനെ മരിക്കണം എന്നാലോചിക്കുകയായിരുന്നു പാത്തു. വിഷം കിട്ടാന്‍ വകുപ്പില്ല. തൂങ്ങിച്ചാവന്‍ പേടി. അവസാനം ഒരു മാര്‍ഗം കണ്ടെത്തി. കഴിഞ്ഞ മഴക്കാലത്തെ പനിയ്‌ക്ക്‌ താഴെക്കുനി ഡിസ്‌പന്‍സറിയില്‍ നിന്ന്‌ കിട്ടിയ പാരസിറ്റമോളുണ്ട്‌ കണ്ടമാനം. അതെല്ലാം പൊളിച്ചെടുത്ത പാത്തു ഗുളിക പൊടിച്ച്‌ തിന്നാന്‍ നോക്കി. ഭയങ്കര കയ്‌പ്‌. വായില്‍വെക്കാനാകുന്നില്ല. അപ്പോഴാണ്‌ ഐഡിയ തോന്നിയത്‌. ഗുളികപ്പൊടി ഗ്ലാസിലിട്ട്‌ അതില്‍ കുറെ പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി ഒരറ്റ വലി. കുറച്ചുനേരത്തിന്‌ ശേഷം പാത്തുവിന്റെ നിലവിളി കേട്ടാണ്‌ അയലത്തെ ചന്ദ്രിയും ചിരുതേയി അമ്മയും ഓടിയെത്തിയത്‌.

`എന്താ പാത്തൂ, എന്താ പാത്തൂ’ എന്ന്‌ എല്ലാവരും ചോദിക്കുന്നുണ്ട്‌. വയറ്‌ പൊത്തിപ്പിടിച്ചുകൊണ്ട്‌ പാത്തു നിലവിളി തന്നെ. ഇതിനിടെ പാത്തു കഴിച്ച ഗുളിക രസായനത്തിന്റെ ഗ്ലാസ്‌ ചിലര്‍ കണ്ടെത്തി. ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. ആശുപത്രിയിലെത്തിക്കാനായി ഹമീദിന്റെ ജീപ്പെത്തി. ഇതിനകം നാണുവിന്റെ പീട്യേന്ന്‌ അമ്മദും സ്ഥലത്തെത്തിയിരുന്നു. രണ്ടു ദിവസത്തെ ആശുപത്രിക്ക്‌ ശേഷം പരാജയപ്പെട്ട ആത്മഹത്യക്കാരിയുടെ ചമ്മലോടെ പാത്തു വീട്ടില്‍ തിരിച്ചെത്തി. കണ്ടവര്‍ കണ്ടവരെല്ലാം ചോദിക്കാന്‍ തുടങ്ങി എന്തിനാ പാത്തു നീ ഇത്‌ ചെയ്‌തത്‌. “അത്‌ അമ്മദ്‌ക്ക അതും ഇതും പറഞ്ഞിട്ട്‌.” എന്നു മാത്രം പറഞ്ഞ്‌ പാത്തു തടിതപ്പി. എന്നാല്‍ ഈ ആത്മഹത്യാ ശ്രമത്തോടെ ചാത്തോത്തെ പാത്തുവിന്‌ ഒരു പേരു കൂടി കിട്ടി, `പഞ്ചാര ഗുളിക പാത്തു.’ ഒരു ദിവസം രാവിലെ എണീക്കണോ വേണ്ടയോ എന്നാലോചിച്ച്‌ കിടക്കുമ്പോഴാണ്‌ അമ്മയുടെ ഫോണ്‍ വിളി കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. എടാ… മ്മളെ പാത്തു മരിച്ചു. ഏത്‌ പാത്തു’, `ചാത്തോത്തെ പാത്തു’ `ഏത്‌ മ്മളെ പഞ്ചാരഗുളിക പാത്തുവോ’ `അതു തന്നെ.’

 121 total views,  1 views today

AdvertisementAdvertisement
Entertainment10 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement