‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര പദ്ധതി “എന്ന ചിത്രത്തിന്റെ ആദ്യ ഘട്ടചിത്രീകരണം ഗുണ്ടൽപേട്ടയിൽ പൂർത്തിയായി.കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി” പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.’എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.

നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ,
വസ്ത്രാലങ്കാരം-വീണ സ്യാമന്തക്,സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്,ആക്ഷൻ- മാഫിയ ശശി. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ മഹത്വത്തിലേക്കുള്ള ഒരു നോട്ടം ‘ടൈഗേഴ്‌സ് ഇൻവേഷൻ’

*ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ മഹത്വത്തിലേക്കുള്ള ഒരു നോട്ടം- മാസ് മഹാരാജ രവി തേജ, വംശി,…

ആ മറുപടിയിൽ ഉണ്ട് അനിയത്തിക്ക് ഏട്ടനോടുള്ള സ്നേഹം

ലളിതം സുന്ദരം പേരുപോലെ സുന്ദരം തന്നെയാണ് എന്നാണു പൊതുവായ അഭിപ്രായങ്ങൾ. മധുവാര്യരുടെ സംവിധാന മികവിൽ ഇറങ്ങിയ…

മീര നന്ദന്‍ വിവാഹിതയാകുന്നു; വരൻ ശ്രീജു, വിവാഹനിശ്ചയ ചിത്രങ്ങൾ

ആങ്കറിങിലൂടെ വന്നു മലയാള സിനിമയിൽ നായികയായി മാറിയ താരമാണ് മീര നന്ദൻ. ഇപ്പോള്‍ സിനിമയിൽ നിന്നും…

ബിനു പപ്പു, സംവിധായകൻ രഞ്ജിത്ത്, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോൺ ജൂനിയർ വൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗരുഡ കൽപ്പ’

” ഗരുഡ കൽപ്പ “ ബിനു പപ്പു, സംവിധായകൻ രഞ്ജിത്ത്, ധ്രുവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…