“പഞ്ചായത്ത് ജെട്ടി ” പൂർത്തിയായി

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “പഞ്ചായത്ത് ജെട്ടി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ, നിയാസ് ബക്കർ,വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ,രശ്മി അനിൽ,കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും “പഞ്ചായത്ത് ജെട്ടി ” യിൽ അഭിനയിക്കുന്നു.

ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് -ശ്യാം ശശീധരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്,പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്- സാബുമോഹൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ, സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്,സൗണ്ട് ഡിസൈൻ-അരുൺ വർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ.സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയിൽ നർമ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച് കൊണ്ട് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ” മറിമായം ” പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് “പഞ്ചായത്ത് ജെട്ടി”. പിആർ ഒ-എ എസ് ദിനേശ്.

You May Also Like

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി…

മഹാറാണിയിലെ ആഘോഷപാട്ട് ‘കാ കാ കാ കാ ‘ റിലീസ് ചെയ്തിരിക്കുന്നു

യുവനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ…

മാരൻ ധനുഷിന്റെ ഏറ്റവും മോശം സിനിമയോ ?

ജിതിൻ ജോർജ്ജിന്റെ കുറിപ്പ് ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കിയ പുതിയ വ്യത്യസ്തമായ ചിത്രമാണ് മാരൻ.ഒരു…

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

രാജേഷ് ശിവ BINEESH. K. BIJU സംവിധാനം ചെയ്ത രാസലീല എന്ന ഷോർട്ട് മൂവി അവതരണരീതി…