ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു !

106
പന്തളം സന്തോഷ്
ഒരു പ്രവാസിയുടെ അവസ്ഥ നോക്കിക്കേ
ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു !
കോവിഡ് യാത്രാ വിലക്ക് കാരണം അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിനെ ഒരു നോക്ക് നേരിട്ട് കാണാന്‍ പോലും അവർക്കായില്ല. ഭർത്താവിന്റെ ചികിത്സയ്ക് പണം കണ്ടെത്താനായാണ് ബിജി കൊച്ചിയിൽ നിന്ന് ഗൾഫിലെത്തിയത്. ഒടുവിൽ പ്രിയതമന്റെ ചേതനയറ്റ ശരീരം കടലുകൾക്കിപ്പുറമിരുന്നു വീഡിയോ കോളിലൂടെ കാണേണ്ടി വന്നു. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന മൂന്നുപെൺമക്കളെ സമാധാനിപ്പിക്കാൻപോലും അവർക്കായില്ല. ലോക് ഡൗണിന്റെ ഭാഗമായി കുടുംബക്കാർ വീട്ടിനകത്തിരിക്കുമ്പോഴും പ്രവാസികളുടെ മനസ്സിൽ ആധി തന്നെയാണ്
**