പാൻഡെമിക് ചരിത്രം നോക്കിയാൽ നിയന്ത്രണങ്ങൾ ഒരു വർഷത്തേയ്ക്കെങ്കിലും തുടരേണ്ടി വരും

101
സ്പാനിഷ് ഫ്ലൂ എന്ന മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരി വന്നു പോയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതാണ്ട് 50 കോടി മനുഷ്യരെ ബാധിക്കുകയും 5 കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്ത ശേഷമാണ് അന്നാ വൈറസ് ഒന്ന് കെട്ടടങ്ങിയത് തന്നെ. ഒന്നാം ലോകമഹായുദ്ധത്തിന് ഇടയിൽ പൊട്ടിപ്പുറപ്പെട്ട രോഗം, ആശയവിനിമയത്തിന് ടെലിഫോൺ പോലും ഇല്ലാത്ത കാലം, അന്താരാഷ്ട്ര യാത്രകൾക്ക് കപ്പലുകളെ ആശ്രയിച്ചിരുന്ന കാലം, രോഗാണുക്കളെ പറ്റി വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലം, അങ്ങനെ ഇന്നത്തെ കാലത്തിരുന്ന് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഒരു സാമൂഹിക സാഹചര്യത്തിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ, ഇപ്പോൾ കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
50,000,000 ആൾക്കാർ മരണത്തിനിടയായ 1918 ലെ സ്പാനിഷ് ഫ്ലൂ (1918 flu pandemic), മൂന്ന് ‘തരംഗപരമ്പരകൾ’ ആയാണ് വന്ന് പോയത്. സ്പാനിഷ് ഫ്ലൂ മാർച്ച് 1918 ൽ തുടങ്ങിയത് ഓഗസ്റ്റ് 1919 ൽ ആണ് അവസാനിച്ചത്. ഒന്നാമത്തെ 1918 മാർച്ച് മുതൽ മെയ് വരെ. രണ്ടാമത് 1918 സെപ്റ്റംബർ മുതൽ നവംബർ വരെ. മൂന്നാമത്തെ 1919 മാർച്ച് മുതൽ മെയ് വരെ.1918 സെപ്റ്റംബർ മുതൽ നവംബർ വരെയാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പറഞ്ഞു വരുന്നത്, flu pandemic ചരിത്രം നോക്കിയാൽ സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അടുത്ത ഒരു വർഷത്തേയ്ക്ക് കൂടി തുടരേണ്ടി വരും എന്നാണ് തോന്നുന്നത്.