മുല ലൈംഗികാവയവമല്ലത്രെ ! 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
442 VIEWS

മുല ലൈംഗികാവയവമല്ലത്രെ ! 

Pankaj Nabhan

ചില ഫെമിനിസ്റ്റ്, പുരോഗമന ഉദാത്ത ലൈംഗിക കേസരികളുടെ വാദമാണ്. മുല സസ്തനികൾക്ക് ലൈംഗിക അവയവമല്ല. വെറും കുട്ടിയെ ഫീഡ് ചെയ്യാനുളള അവയവം മാത്രമാണ്.മനുഷ്യനെ വെറും മൃഗമായി കാണുന്ന ബയോളജി പ്രയോഗിക്കുന്ന കുഴപ്പമാണ്.മനുഷ്യന് മുല കുട്ടിക്ക് മാത്രമല്ല, ഇണയ്ക്കും ആസ്വദിക്കാനുള്ള അവയവമാണ്.അത് രണ്ടു കുടമായി നിൽക്കുന്നത് , ആനയുടേക്കാൾ വലിയ സ്തനമായി നിൽക്കുന്നത് ലൈംഗിക കേളിയുടെ ഘടന മാറിയത് കൊണ്ട് കൂടിയാണ്. മനുഷ്യ നൊഴികെ എല്ലാം സംഭോഗം നടത്തുന്നത് പിന്നിൽ നിന്നാണ്.

എന്നാൽ മനുഷ്യൻ കൂടുതലും മിഷനറി പോസും . ഈ രീതിയിൽ , നിതംബത്തിന്റെ അതെ ഘടനയാണ് പുരുഷന്റെ മുമ്പിൽ സ്തനങ്ങൾ. ക്ളീവേജും, ചന്തിയുടെയും തനി പകർപ്പ്.മനുഷ്യരിൽ മൃഗളിലുള്ള എല്ലാ അവയവവുമുണ്ട്. ഫങ്ക്ഷൻ പക്ഷെ സമമല്ല. തലച്ചോറുണ്ട് , അത് യുക്തിക്കും ഫിലോ സഫിക്കും, ശാസ്ത്രത്തിനും , കൂടെയാണ്.കണ്ണുണ്ട് , കാണാനും ഉറങ്ങാനും മാത്രമല്ല, ഇറുക്കി കാണിക്കാൻ കൂടിയാണ്. കാതുണ്ട് , ഇരയെ , ശത്രുവിനെ കേൾക്കാൻ മാത്രമല്ല, സംഗീതം, ഭാഷ ഇവ കേൾക്കാൻ കൂടെയാണ്.പല്ലുണ്ട് , ചവയ്ക്കാൻ മാത്രമല്ല, ചിരിക്കാൻ കൂടെയാണ്.വായുണ്ട് , രുചിക്കാൻ മാത്രമല്ല, സംസാരിക്കാനും പാടാനും കൂടയാണ്.ചുണ്ടുണ്ട് , വായ മൂടാൻ മാത്രമല്ല, ചിരിക്കാനും , ചുംബിക്കാനും കൂടെയാണ്.ബാക്കി ഓരോന്നും ശ്രദ്ധിക്കുക. സസ്തനികളിൽ നിന്നും എത്രയോ വ്യത്യസ്തമാണ്.അത് കൊണ്ട് മനുഷ്യൻ വെറും മൃഗമല്ല.മൃഗത്തേക്കാൾ ഭീകര മൃഗമാണ്.ലൈംഗികത മാത്രമല്ല, ലൈംഗിക വൈകൃതം, ബലാൽസംഗം, പീഢോഫീലിയ തുടങ്ങി പല വൈചിത്ര്യവുമുളള ഭീകര മൃഗം.വസ്ത്രം, സദാചാരം, നീതിന്യായം, നിയമ വ്യവസ്ഥയൊക്കെയുള്ളതുമതു കൊണ്ടാണ്. വല്ല മനോരോഗികളുടെ വൈകല്യങ്ങളും ഉദാത്ത വൽക്കരിച്ച് പുരോഗമനം കാണിക്കൽ സോഷ്യൽ മീഡിയകളിൽ മഹത്വമാവും.യഥാർത്ഥ ജീവിതത്തിൽ ദുരന്തവും. ഏത് ഭ്രാന്തും തത്വശാസ്ത്രവൽക്കരിക്കാനും മനുഷ്യനെന്ന മൃഗത്തിന് കഴിയും. സെക്സ് ലിംഗത്തിന്മേൽ മാത്രമല്ല, തലച്ചോറിലും കൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ