വ്യാജ മരുന്ന് തട്ടിപ്പ് പങ്കജ കസ്തൂരി വക

  165

  വ്യാജ മരുന്ന് തട്ടിപ്പ് പങ്കജ കസ്തൂരി വക

  കോവിഡിന് മരുന്നുകണ്ടുപിടിച്ചു എന്ന പ്രചരണം നടത്തിക്കൊണ്ടാണ് പങ്കജ കസ്തൂരിയുടെ സ്ഥാപകനായ ഡോക്ടർ ജെ ഹരീന്ദ്രൻ നായർ രംഗത്തുവരുന്നത്. എന്നാൽ ലോകത്തെ കൊടികെട്ടിയ മെഡിക്കൽ റിസർച്ച് സ്ഥാപനങ്ങൾക്കു ഇതുവരെ സാധിക്കാത്ത കാര്യം, അല്ലെങ്കിൽ പൂർണ്ണ വിജയം നേടാൻ സാധിക്കാത്ത കാര്യം പങ്കകസ്തൂരി സാധിച്ചെടുത്തത് എങ്ങനെ എന്നാരും സംശയം ഉന്നയിച്ചില്ല. സ്വാഭാവികമായും മണ്ടന്മാരായ നമ്മുടെ സമൂഹം വലിയ വിലകൊടുത്തു ആ മരുന്നുമേടിച്ചു കഴിക്കുകയും ചെയ്യും. അങ്ങനെ കോവിഡിന്റെ പേരുംപറഞ്ഞു അവർ നാടിനെ കൊള്ളയടിക്കുകയും ചെയ്യും.

  എന്നാൽ ഇപ്പോൾ മരുന്നിനു പുറത്ത് പനിക്കും ബ്രോങ്കൈറ്റിസിനും ഉള്ള മരുന്ന് എന്നാണു എഴുതിയിരിക്കുന്നത്, പരീക്ഷണ ഫലം വരുന്നതനുസരിച്ചു കോവിഡ് എന്ന് കൂടി ഉൾപ്പെടുത്തും പോലും, അതെന്തു മരുന്നാണോ എന്തോ. കേരളത്തിന് പുറത്തുള്ള അഞ്ചു മെഡിക്കൽ കോളേജിൽ ആണ് പരീക്ഷണം നടത്തിയത് എന്ന് വാർത്തയിൽ പറയുന്നു, മോഡേൺ മെഡിസിൻ ആശുപത്രിയിൽ എങ്ങനെ ആയുർവേദ മരുന്ന് പരീക്ഷിക്കാൻ അനുമതി കിട്ടി . ലോകത്തേ വലിയ കേമന്മാർ വരെ തല പുകച്ചുകൊണ്ടിരിക്കുമ്പോഴാ അവന്റെ മെറ്റേടത്തേ എടപാട്. പൊക്കിയെടുത്ത് അകത്തിടണം ഇവനെ.

  നമ്മുടെ ആയുർവേദ ചികിത്സാരംഗം ഇന്നും ഗതിപിടിക്കാത്തതിന്റെ കാരണം ഇതുപോലുള്ള വ്യാജന്മാർ ആണ്. കാരണം വിശ്വസനീയമായ റിസർച്ചുകൾ അതിൽ സംഭവിക്കുന്നില്ല. ഏറ്റവുമധികം വ്യാജമരുന്നുകൾ വാഴുന്ന ഇടം അതിലാകുന്നത് അത്ഭുതമില്ല. ഇതെഴുതുന്ന ലേഖകന് ആയുർവേദ മരുന്നുകൾ കഴിച്ചു ഒരിക്കൽ തടികൂടുകയും ഷുഗർ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പങ്കജ കസ്തൂരിയുടെ പ്രസ്തുത മരുന്നിനു , 30 ഗുളികകൾ ഉള്ള ഒരു പാക്കറ്റ്നു 375 രൂപ ആണ് വില, കൊറോണ വച്ച് കോടികൾ കൊയ്യാനുള്ള അടവ്, ആ പൈസക്ക് മാസ്ക് വാങ്ങി ധരിച്ചാൽ , ഈ പറയുന്ന മരുന്നിനേക്കാൾ കൂടുതൽ പ്രതിരോധം കിട്ടും.

  Advertisements