സിതാരയുടെ ഈ ചായ(ചായപ്പാട്ട്) ഒരു വെറും ചായയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

81

Pankajam Pg യുടെ പോസ്റ്റ്

സിതാരയുടെ ഈ ചായ(ചായപ്പാട്ട്) ഒരു വെറും ചായയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ലളിതമായ ഒരീണം…ലളിതമായ ആലാപനം.. ലളിതമായ താളം…വരികൾ ഒന്ന് കൂടി ശ്രദ്ധിച്ചപ്പോൾ പാട്ടിനോടുള്ള ഇഷ്ടം കൂടി.വിരസതയും വിഷാദവും വിഹ്വലതകളും നിറഞ്ഞ ജീവിതസായാഹ്‌നത്തെ ,പാലും പഞ്ചസാരയുമില്ലാതെ രുചി യൊട്ടുമില്ലാത്ത ഒരു കട്ടൻചായയെന്ന ഉൽപ്രേക്ഷ ( Metaphor) യിലൊതുക്കിയ ആ കാവ്യ ഭാവനയോട് സ്നേഹം തോന്നി.

ആ ചായ പങ്കിടാനെത്തിയ, സോഫയിൽ കാല്മേലെ കാല് കേറ്റി ,മേനിയാകെ കോള് കേറ്റുന്ന നോട്ടമെറിയുന്ന, മധുരനൊമ്പരത്തിൻെറ personification എത്ര രസകരം..!!നോവിൻെറ ആടുകൾ മേഞ്ഞു നടന്ന കണ്ണുകളിൽ ഒരായിരം പുഞ്ചിരിപ്പൂക്കൾ പൂത്തുലഞ്ഞത് നിങ്ങൾ കണ്ടുവോ ? ഇനിയൊരൊറ്റ മോഹമേ ഉള്ളു.ഈ സന്ധ്യ തീരും മുൻപ് ഈ ചായ മുഴുവൻ കുടിച്ചു തീർത്ത് സ്നേഹത്തിൻെറ ആ കമ്പിളി പുതച്ച് ജോറിലൊന്നുറങ്ങണം..മതിയാവുംവരെ ഉറങ്ങണം…നിതാന്തമായ ആ നിദ്ര സ്വസ്ഥമായ,ശാന്തമായ മരണമല്ലാതെ വേറെ എന്താണ്.?

Muhsin Parari എന്ന ഗാനരചയിതാവിനോട് ഒരുപാട് സ്നേഹം തോന്നുന്നു.(ചെറിയ ചില അനിഷ്ടങ്ങൾ ഞാൻ മറന്നു കളയുന്നു.) ക്ഷമിക്കണം,അദ്ദേഹത്തിൻേറതായി വേറെയും പാട്ടുകൾ ഉണ്ടോ എന്നെനിക്ക് അറിയില്ല. Muhsin ൻെറ വരികൾക്ക് ശരിക്കും ഒരു posetive energy യുള്ള സംഗീതം നൽകിയിട്ടുള്ളത് സിതാര തന്നെയാണ്!!!!ഒരു കുഞ്ഞു (?) പാട്ടിനെ സിത്തു എത്ര മനോഹരമായ,ലളിതമായ, ഒരു ഗാനമാക്കി !!! അറിയാതെത്തന്നെ ആരും താളം പിടിച്ചു പോകും. ഇനിയും നിങ്ങൾ കരുതുന്നുവോ സിത്താര യുടെ ഈ ചായ ഒരു വെറും ചായയാണെന്ന്…?