തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും നടനായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതി ഉദയനിധി സംവിധാനം ചെയുന്ന പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിൽ നടി രമ്യ നമ്പീശൻ പാടിയ പാട്ട് വൈറലാകുന്നു. ചേരനാട് എന്ന് തുടങ്ങുന്ന ഗാനം ശ്രോതാക്കളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കാളിദാസ് ജയറാം ആണ് വെബ് സീരീസിലെ നായകൻ. സംഗീതം : സൈമൺ കെ. കിംഗ്, കാർത്തിയും ജോ പോളും ചേർന്നാണ് ഗാനരചന. തന്യ രവിചന്ദ്രൻ, ഗൗരി കിഷൻ, പൂർണിമ ഭാഗ്യരാജ് ,നിർമ്മൽ പാലാഴി എന്നിവർ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു.